പ്രിയ വേദനയോടെ എരിവ് വലിച്ചു… പക്ഷെ പെട്ടന്ന് തന്നെ പ്രിയ അതിന് പ്രതികരിച്ചു…
അവൾ വേഗത്തിൽ അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു…ഒപ്പം അവന്റെ കഴുത്തിലേക്ക് മുഖം അമർത്തി അവിടെ അവളുടെ പല്ലുകൾ ആഴ്ത്തി അവനെ കടിച്ചു….
“””ഹമ്മ്….സ്സ്… വിട് ശ്രീക്കുട്ടി… “”””
അവളുടെ കഴുത്തിലെ കടി അവനെ നൊമ്പരപ്പെടുത്തിയതും അവൻ വെപ്രാളത്തോടെ അപേക്ഷിച്ചു…
വിജയുടെ വേദനയോടെയുള്ള സ്വരം കേട്ടതും പ്രിയ കഴുത്തിലെ കടി വിട്ടു ശേഷം അവന്റെ ചുണ്ടിണകളെ അവളുടെ അധരങ്ങൾ കൊണ്ട് ബന്ധിച്ചു… ദീർഹമായി ചുംബിച്ചു….
“””””അമ്മേ…… “”””
കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചു നടക്കുന്നതിന്റെ ഇടയിൽ കല്യാണിയുടെ നിലവിളി കേട്ടാണ് അവർ ആ ഓർമ്മകളിൽ നിന്നും വിമുക്തരായത്…
കല്യാണിയുടെ നിലവിളി കേട്ടതും വിജയ് പ്രിയയെ വിട്ട് വേഗത്തിൽ മുന്നിലേക്ക് കുതിച്ചു..
“””””ദേവിയെന്റെമോള് “””””
നെഞ്ചിൽ കൈവെച്ചു ആതിയോടെ പറഞ്ഞുകൊണ്ടു പ്രിയ വിജയ്ക്ക് പിന്നാലെ ഓടി…
വിജയ് ചെല്ലുമ്പോൾ കാണുന്നത്… നിലത്ത് വീണ് കിടക്കുന്ന കല്യാണിയെയാണ്….
“”””മോളെ….കല്ലുട്ടി… “”””
