വിജയ് അവളെ വാരി എടുത്തുകൊണ്ടു അവളെ വിളിച്ചു…
“”””അച്ഛേ… കല്ലു… വീന്നു… “”””
കല്യാണി വിതുമ്പിക്കൊണ്ട് പറഞ്ഞു…
“”””എന്തായച്ചേട്ടാ… ന്തിനായെന്റെ മോളുകരയണേ…?””””
പ്രിയ അവരുടെ അരികിൽ എത്തികൊണ്ട് അവനെ നോക്കി ചോദിച്ചു.
“”””കല്ലു വീണു… “”””
വിജയ് പ്രിയക്ക് മറുപടി നൽകി.
“””,യ്യോ… ന്നിട്ടന്റെ… മോൾക്കെന്തേലുബറ്റിയോ…? “””””
പ്രിയ വേവലാതിയോടെ ചോദിച്ചു…
അതോടൊപ്പം അവളെ അവന്റെ കൈയിൽ നിന്നും വാങ്ങി അവൾക്കെന്തെങ്കിലും പറ്റിയൊന്ന് ശ്രദ്ധയോടെ നോക്കുകയാണ് ,മുറിവുകൾ ഒന്നും കാണാത്തത് കൊണ്ട് പ്രിയ ആശ്വാസത്തോടെ കല്യാണിയെ
ഇറുക്കി കെട്ടിപിടിച്ചു.കല്ലുവിന്റെ കരച്ചിൽ കണ്ടതും പ്രിയയും അവളുടെ ഒപ്പം കരയാൻ തുടങ്ങിയിരുന്നു.
“””മ്മാ… ക്കയണ്ട…കല്ലൂന്… ഒഞ്ഞുല്ല… “”””
