Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

പ്രിയയുടെ കരച്ചിൽ കണ്ടതും വിഷമത്തോടെ കല്യാണി പ്രിയയോട് പറഞ്ഞു ഒപ്പം അവളുടെ കുഞ്ഞികൈകൾ കൊണ്ട് പ്രിയയുടെ നിറഞ്ഞൊഴുകുന്ന മിഴികൾ ഒപ്പി…

പ്രിയ കല്ലുവിന്റെ മുഖം മുഴുവൻ വാത്സല്യത്തോടെ ചുംബനങ്ങൾ കൊണ്ട് മൂടി… വിജയ് പ്രിയയെ സമാധാനിപ്പിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു തിരികെ വീട്ടിലേക്ക് നടന്നു…

 

“””””ഞാനപ്പോഴേ പറഞ്ഞതാ ഓടണ്ടാന്ന്… ന്നിട്ടിപ്പോ വീണപ്പോസമാധാനായില്ലേ അച്ഛനുമോൾക്കും…?””””

 

കല്യാണിയെ തോളിൽ കിടത്തി ശ്രദ്ധയോടെ വേഗത്തിൽ തിരികെ വീട്ടിലേക്ക് നടക്കുന്നതിന്റെ ഇടയിൽ പ്രിയ ദേഷ്യത്തോടെ വിജയിനെ നോക്കി പറഞ്ഞു.

 

“”””എന്റെ ശ്രീക്കുട്ടി… കൊച്ചുങ്ങളവുമ്പോ ഇങ്ങനെയൊക്കെ വീണന്നിരിക്കും അതിന് നീയെന്തിനാ ഇങ്ങനെ ചൂടാവുന്നെ…?””””….പ്രിയയുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടതും വിജയ് കാര്യമായി പറഞ്ഞു.

 

“”””ഓ… ഇനീപ്പോയിങ്ങനെ പറഞ്ഞാപ്പോരെ…?””””….പ്രിയ ദേഷ്യത്തോടെ പറഞ്ഞു…

 

“”””നീയെന്താ ശ്രീക്കുട്ടി ഇങ്ങനെയൊക്കെ പറയുന്നേ… മോള് വീണത്തിൽ എനിക്കും വിഷമമുണ്ട്… നിന്റെ സംസാരം കേട്ടാൽ തോന്നും ഞാൻ മോളെ മനഃപൂർവം ഉരുട്ടിയിട്ടതാണെന്ന്…”””””… വിജയ് നീരസത്തോടെ പ്രിയയോട് പറഞ്ഞു.

 

“”””ഞാനങ്ങനെയൊന്നും പറഞ്ഞില്ല..!.. ഇനി അച്ചേട്ടന് അങ്ങിനെ തോന്നിയെങ്കീനിക്കൊന്നും പറയാനുമില്ല…””””… പ്രിയ അതും പറഞ്ഞു ദേഷ്യത്തിൽ മുന്നോട്ട് നടന്നു.

 

“”””ദേ ശ്രീക്കുട്ടി നീ പറഞ്ഞു പറഞ്ഞു… ഇതിപ്പോ കൊറേയായി… നാവിൽ നിന്നും വീഴുന്ന വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം…”””””.. വിജയ് ഗൗരവത്തിൽ പ്രിയക്ക് മുന്നറിയിപ്പ് കൊടുത്തു. പ്രിയയിൽ നിന്നും ഉയരുന്ന വാക്കുകൾക്ക് വിജയിൽ ദേഷ്യം സൃഷ്ടിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025