Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

ഞാൻ ഒന്നും മനസിലാകാത്ത പോലെ മിഴിച്ചു നിന്നപ്പോഴേക്കും അവളെന്റെ കോളറിൽ കുത്തിപ്പിടിച്ചു .

“മര്യാദക്ക് മിണ്ടെടാ പന്നി …”
“നിനക്കെന്താ എന്നോട് മിണ്ടിയാ..”
“ഏഹ്..പറ…”

അവളെന്റെ കോളറിൽ പിടിച്ചു ചോദ്യം ചെയ്തു . അവളുടെ ദേഷ്യവും സങ്കടവുമൊക്കെ ആ നീക്കത്തിൽ ഉള്ളതുകൊണ്ട് ഞാൻ പയ്യെ ചിരിക്കുക  മാത്രം ചെയ്തു .

“ഇളിക്കാതെ പറ ..
നിനക്കെന്താ മിണ്ടിയാൽ..ഏഹ് ..”
മഞ്ജുസ് എന്നെ കുലുക്കികൊണ്ട് ദേഷ്യപ്പെട്ടു .

“വിട് വിട്..ഞാൻ പറയാം….”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .

“നീയല്ലേ എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞത്..”
ഞാനവളെ നോക്കി ഒന്നാക്കിയ പോലെ ചോദിച്ചു .

“ഓഹോ….അപ്പൊ ഞാൻ നിന്നെ വേണ്ടെന്നു പറഞ്ഞാൽ നീ അങ്ങ് പോവോ ?”
മഞ്ജുസ് എന്റെ മറുപടി കേട്ടു പല്ലിറുമ്മി . പിന്നെ അത്ര നേരം സഹിച്ചു വെച്ച ദേഷ്യമൊക്കെ എന്റെ ദേഹത്ത് നുള്ളികൊണ്ട് തീർത്തു .

“ഹി ഹി…അതിപ്പോ നീ ആത്മാർത്ഥമായിട്ട് പറഞ്ഞാൽ ഞാൻ പോയിതരും . എനിക്ക് അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടല്ല ..”
ചിരിയോടെ ആണെങ്കിലും ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .

“പോടാ…”
ആ മറുപടി ഇഷ്ടമാകാത്ത അവളെന്നെ പെട്ടെന്ന് കെട്ടിപിടിച്ചു .

“ഇന്നിനി നീ എങ്ങോട്ടും പോണ്ട ..”
മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി .

“പോകാതെ പിന്നെ ..?”
ഞാൻ അവളെ വരിഞ്ഞുമുറുക്കികൊണ്ട് ചോദിച്ചു .

“പോണ്ട ..അത് തന്നെ …ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി . ഓണർ ഞാനാ ”
മഞ്ജുസ് കളിയായി പറഞ്ഞു എന്റെ കവിളിൽ രണ്ടു മൂന്ന് വട്ടം തെരുതെരെ ചുംബിച്ചു .

“ഹ ഹ ..അത് കൊള്ളാലോ …”
അവളുടെ മറുപടി കേട്ടു ഞാൻ ചിരിച്ചു .

“പന്നി..തെണ്ടി ..ചെറ്റേ ..രണ്ടു ദിവസം എന്നെ വിഷമിപ്പിച്ചിട്ട് ..”
മഞ്ജുസ് പരിഭവം പോലെ പറഞ്ഞു എന്നെ കൊറേ ചീത്ത പറഞ്ഞു .

“അയ്യടാ ..അപ്പൊ നീയോ .? നിനക്കു ഇത് ആദ്യമേ അങ്ങ് ചെയ്തൂടായിരുന്നോ ?”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ  കവിളിൽ ഇരുകൈകൊണ്ടും തഴുകി . പിന്നെ  അവളുടെ ചെഞ്ചുണ്ടിൽ പയ്യെ ഒരു മുത്തം കൊടുത്തു .

“എന്നാലും നീ മിണ്ടില്ല അല്ലെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025