Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

പെണ്ണിന്റെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചു . നല്ല ഉറക്കത്തിൽ ആയിരുന്നിട്ടു പോലും പെണ്ണ് ആ സമയത്തൊന്ന് പുഞ്ചിരിച്ച പോലെ എനിക്ക് തോന്നി .

“ചാ..ച്ചാ പോട്ടെടി പൊന്നുസേ…”
ചെറിയ സങ്കടത്തോടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ  അവളുടെ കവിളിൽ പയ്യെ  തഴുകി . മഞ്ജുസ് അതെല്ലാം നോക്കി എനിക്കടുത്തു ചിരിയോടെ നിൽപ്പുണ്ട് .അതിനു ശേഷം ആദികുട്ടനും ഒരുമ്മ നൽകികൊണ്ട്  ഞാൻ പിന്തിരിഞ്ഞു .

“എന്നോട് യാത്ര പറയുന്നില്ലേ ?”
മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി പുരികങ്ങൾ ഉയർത്തി .

“ഇല്ല ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“അച്ഛനും അമ്മയും ഒകെ എണീറ്റോ ?”
അവളോടൊപ്പം താഴേക്കിറങ്ങുന്നതിനിടെ ഞാൻ സംശയത്തോടെ തിരക്കി .

“അച്ഛൻ എണീറ്റിട്ടില്ല ..അമ്മച്ചി അടുക്കളയിൽ ഉണ്ട് ..”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഹ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി . പിന്നെ താഴേക്ക് ചെന്ന് അമ്മയോട് യാത്ര പറഞ്ഞു .

“അമ്മെ ..ഞാൻ പോവാണേ…”
അടുക്കള വാതില്ക്കല് ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഞാൻ പുഞ്ചിരിച്ചു . അമ്മച്ചി അടുപ്പത്തു ചായ തിളപ്പിക്കുന്ന തിരക്കിലാണ് . നേരത്തെ എഴുനേറ്റു കുളിയൊക്കെ കഴിച്ചു അടുക്കളയിൽ കയറുന്നതാണ് അമ്മയുടെ രീതി . നമ്മുടെ പൊണ്ടാട്ടി പിന്നെ അത്രക്കൊന്നും പഴഞ്ചൻ അല്ലാത്തതുകൊണ്ട് കുളി അലർജി ആണ് .

“നിൽക്കെടാ..ചായ കുടിച്ചിട്ട് പോകാം..”
അമ്മ എന്നെ നോക്കി ഒരുപദേശം പോലെ പറഞ്ഞു .

“വേണ്ടമ്മേ ..ചായ കുടിച്ചാൽ എനിക്ക് കക്കൂസിൽ പോകാൻ തോന്നും ..പ്രെശ്നം ആണ് ”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .

“ഹോ..നിന്റെ ഒരു കാര്യം ..”
എന്റെ മറുപടി കേട്ട് അമ്മച്ചി ചിരിച്ചു . എല്ലാം കണ്ടും കേട്ടും മഞ്ജുസ് എന്റെ അടുത്ത് ഒട്ടിനിൽപ്പുണ്ട് .

“അച്ഛനോട് ഒന്ന് പറഞ്ഞേക്കെടാ …ആള് എണീറ്റിട്ടില്ല ”
അമ്മ അടുപ്പിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ എന്നോടായി പറഞ്ഞു .

“ആഹ്..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025