Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

അവളെന്റെ പിറകെ വേഗത്തിൽ നടന്നുകൊണ്ട് പയ്യെ വിളിച്ചു .”കവി ചത്തു …ചെലക്കാതെ പോടീ പുല്ലേ ..”
ഞാൻ അവളെ തിരിഞ്ഞുനോക്കാതെ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു .”പ്ലീസ് മാൻ..പോവല്ലേ …”
അവൾ വീണ്ടും എന്റെ പുറകെ വന്നു ചിണുങ്ങി .

“കവി…ഇങ്ങനെ ആണേൽ ഞാൻ വീട്ടിൽ പോകും ട്ടോ ”
ഞാൻ ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് നീങ്ങിയത് കണ്ടു മഞ്ജുസ് കാലിട്ടടിച്ചു .

“നീ എവിടെ വേണേൽ പൊക്കോ …ആര് പിടിച്ചു വെക്കുന്നു ..”
ഞാൻ ഡോർ തുറന്നു അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..പോകും …എനിക്ക് വയ്യ ഇങ്ങനെ വിഷമിച്ചിട്ട് ഇവിടെ നിക്കാൻ ”
മഞ്ജുസ് പെട്ടെന്ന് കണ്ണ് നിറച്ചുകൊണ്ട് ചിണുങ്ങി .  അതോടെ കാറിനുള്ളിൽ കയറാൻ നിന്ന ഞാൻ ഒന്ന് ശങ്കിച്ചു .

“ഡീ ഡീ ..മോങ്ങാതെ അകത്തു കേറ്…അതിനു മാത്രം ഒന്നും ഉണ്ടായിട്ടില്ല ”
അവളുടെ മോങ്ങല് നോക്കി ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു .

“ഞാൻ ചത്താലും നീ ഇത് തന്നെയേ പറയുള്ളു ..”
എന്റെ മറുപടി കേട്ടു മഞ്ജുസും ദേഷ്യപ്പെട്ടു .

“ആഹ്..എന്ന അതാ നല്ലത് ..നീ പോയി ചാവ്…അല്ലപിന്നെ ..”
ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു തുറന്നുപിടിച്ച കാറിന്റെ വാതിൽ കൊട്ടി അടച്ചു . പിന്നെ മഞ്ജുസ് നിൽക്കുന്നിടത്തേക്ക് വേഗത്തിൽ നടന്നു കയറി . അതോടെ കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു .

“നീ ഇളിക്കണ്ട..ഞാൻ നിന്നെ കാണാൻ വന്നതല്ല ..കാറിന്റെ കീ മറന്നു ..”
മഞ്ജുസിന്റെ മുൻപിൽ ചെന്ന് ഇളിച്ചു കാട്ടികൊണ്ട് ഞാൻ ചിരിച്ചു . അതോടെ അവളെന്റെ വയറിനിട്ടു ഒരു കുത്തങ്ങു വെച്ച് തന്നു .

“അതെന്തിനാ എന്നോട് പറയുന്നേ …”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി .

“ചുമ്മാ …എനിക്ക് പറയാൻ ഇവിടെ വേറെ ആരും ഇല്ലാലോ ..”
ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“എന്ത് വെറുപ്പിക്കൽ ആണ് മഞ്ജുസേ..എനിക്ക് ചിലപ്പോ ശരിക്കും ദേഷ്യം വരുന്നുണ്ട് …ഞാൻ ഇവിടെ നിന്നാൽ ചിലപ്പോ നിന്നെ തല്ലിപോകും..”
എന്റെ നിസ്സഹായാവസ്ഥ ഓർത്തു ഞാൻ പയ്യെ പറഞ്ഞു .

“ഞാൻ എന്ത് ചെയ്തെന്നാ  ഈ പറയണേ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025