Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

ഞാൻ പയ്യെ പറഞ്ഞു അവളുടെ കൈപിടിച്ചു.മഞ്ജുസ് അതും നോക്കികൊണ്ട് എന്നെ നോക്കി പുരികങ്ങൾ ഇളക്കി .”ഡാ പൊന്നൂസ് എണീക്കും മുൻപ് പോകാൻ നോക്ക് ..നീ പോണത് കണ്ടാൽ പിന്നെ പെണ്ണ് കരഞ്ഞു ബഹളം വെക്കും ”
മഞ്ജുസ് എന്റെ കയ്യിൽ തഴുകികൊണ്ട് പയ്യെ പറഞ്ഞു .”ഹ്മ്മ് …”
ഞാനതിനു പയ്യെ മൂളി . പിന്നെ തൊട്ടിലിൽ കിടന്ന് ഒന്നുമറിയാതെ മയങ്ങുന്ന റോസ് മോളെ വാത്സല്യത്തോടെ നോക്കി .

“ആഹ്..സ്നേഹമുള്ളവര് അങ്ങനെയാ ..നിനക്കു പിന്നെ കുന്തം വിഴുങ്ങിയ ഭാവം ആണല്ലോ ”
ഞാൻ ഒരു പരാതി പോലെ പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി . അപ്പോഴേക്കും മഞ്ജുസ് എന്നെ പിടിച്ചു ബെഡിലേക്ക് തന്നെ ഇരുത്തികൊണ്ട്  കെട്ടിപിടിച്ചു . അവള് പെട്ടെന്ന് എന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു .

“നീ ഓരോന്ന് പറഞ്ഞു എന്നെ തളർത്തല്ലേ മോനെ ..എനിക്ക് ക്‌ളാസ് എടുക്കാൻ ഉള്ളതാ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ പിന്കഴുത്തിൽ തഴുകി .

“സത്യം പറഞ്ഞാൽ നിന്നെ കെട്ടുമ്പോഴും എനിക്ക് വല്യ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല ..”
എന്റെ മുടിയിഴയിൽ ഇടം കൈവിരലുകൾ കോർത്തുകൊണ്ട് മഞ്ജുസ് പതിയെ മൊഴിഞ്ഞു .

“മനസിലായില്ല …”
ഞാൻ ചോദ്യ ഭാവത്തിൽ പറഞ്ഞു നിർത്തി .

“അല്ല…കല്യാണം  കഴിഞ്ഞു കൊറച്ചു കഴിയുമ്പോൾ അങ്ങനാണല്ലോ ..പഴയ സ്നേഹം ഒന്നും പലർക്കും കാണില്ലെന്നൊക്കെ എന്റെ ഫ്രെണ്ട്സ് പറഞ്ഞു കേട്ടിട്ടുണ്ട്..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആണുങ്ങൾക്ക് മാത്രേ അങ്ങനെ ഉള്ളോ ? നിങ്ങളുടെ കാര്യം എങ്ങനെയാ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“അത് എനിക്കറിയാന്മേല….പക്ഷെ നീ ഇല്ലാതെ എന്നെകൊണ്ട് പറ്റില്ല മോനെ …”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ കവിളിൽ അമർത്തി ചുംബിച്ചു . ഞാൻ തിരിച്ചും . പിന്നെ ഞങ്ങൾ അകന്നു മാറികൊണ്ട് നിലത്തേക്കിറങ്ങി . ഞാൻ നേരെ ബാത്‌റൂമിൽ കയറി പല്ലു തേച്ചു മുഖമൊക്കെ കഴുകി റെഡി ആയി പുറത്തിറങ്ങി . ഇട്ടിരുന്ന വേഷം ഒന്നും മാറാൻ നിന്നില്ല . കാറിൽ ഒറ്റക്കുള്ള പോക്കല്ലേ..ഏതു വേഷമായാൽ എന്താ !

കയ്യും മുഖവുമൊക്കെ തുടച്ച ശേഷം ഞാൻ തൊട്ടിലിൽ കിടക്കുന്ന പിള്ളേരുടെ അടുത്തേക്ക് നീങ്ങി . റോസ് മോളോട് എനിക്ക് കൂടുതൽ അറ്റാച്ച്മെന്റ് ഉള്ളതുകൊണ്ട് ഞാൻ അവളുടെ തൊട്ടിലിലേക്ക് മുഖം കുനിച്ചുകൊണ്ട്

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025