Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

“വേണ്ട..എന്നാലും പറഞ്ഞുന്നെ ഉള്ളു …”
ഞാൻ അവളുടെ പിടിവിട്ടു പയ്യെ പറഞ്ഞു . പിന്നെ സ്റ്റെപ്പ് ഇറങ്ങി നേരെ ഡൈനിങ് ഹാളിലേക്ക് നീങ്ങി . അവിടെ മഞ്ജുവിന്റെ അമ്മ ചായയും പലഹാരവുമൊക്കെ ടേബിളിൽ ഒരുക്കിവെച്ചിരുന്നു .ഞാൻ നേരെ വാഷ്‌ബേസിനു അടുത്ത് ചെന്നു മുഖവും വായുമൊക്കെ ഒന്ന് കഴുകി . ചായയും പഴംപൊരിയും വേറെ ഏതാണ്ട് പലഹാരങ്ങളൊക്കെ മേശപ്പുറത്തു വെച്ചിട്ടുണ്ട് .

“പിള്ളേരെവിടെ ?”
ഞാൻ മുഖം തുടച്ചുകൊണ്ട് അവളെ നോക്കി .

“ഉമ്മറത്തുണ്ട് ..മുത്തശ്ശിയും അച്ഛനും ഉണ്ടല്ലോ അവിടെ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ഹ്മ്മ്…”
ഞാൻ മൂളികൊണ്ട് ടേബിളിലേക്ക് നീങ്ങി .അപ്പോഴേക്കും മഞ്ജുവിന്റെ അമ്മയും അങ്ങോട്ടേക്ക് രംഗപ്രവേശനം നടത്തി.

“മോനെ..നാളെ ഇവളുടെ ചെറിയച്ഛന്മാരുടെ വീട്ടിലൊക്കെ ഒന്ന് പൊയ്ക്കോളുണ്ട് ..അല്ലെങ്കിൽ അതിനു പരാതി പറയും ”
ടേബിളിനു അരികതയി കസേരയിലേക്കിരുന്ന എന്നോട് മഞ്ജുവിന്റെ അമ്മച്ചി ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..ശരിയമ്മേ ”
ഞാൻ അതിനു പയ്യെ മൂളി പറഞ്ഞുകൊണ്ട് ചായ ഊതികുടിച്ചു . മഞ്ജു അത് നോക്കി എന്റെ അരികിലുള്ള കസേരയിൽ ഇരിപ്പുണ്ട് .

“എന്നാപ്പിന്നെ മോൻ ചായ കുടിക്ക്..ഞാൻ അങ്ങോട്ട് ചെല്ലട്ടെ ..കാവില് വിളക്ക് വെക്കാൻ പോണം ”
അവർ ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി .

“ഈ സാധനം അതൊന്നും ചെയ്യില്ലേ ?”
ഞാൻ മഞ്ജുവിനെ ചൂണ്ടിക്കൊണ്ട് അമ്മയെ നോക്കി .

“ആര് എന്റെ മോളോ ? എന്ന കാക്ക മലർന്നു പറക്കും ”
അമ്മച്ചി അവൾക്കിട്ടൊന്നു താങ്ങി ചിരിച്ചു .

“അമ്മ ഒന്ന് പോയെ…”
അവരുടെ മറുപടി കേട്ട് മഞ്ജുസ് തലചൊറിഞ്ഞു .

“ആഹ്..ഞാൻ പോവെന്നെ..അതിപ്പോ നീ പറയുവൊന്നും വേണ്ട ”
അവർ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . അതോടെ മഞ്ജു മാഡം എന്റെ അടുത്തേക്ക് ഒട്ടിയിരുന്നു .

“നിനക്ക് വേണോ ?”
അവളെന്നോട് ചേർന്നതും ഞാൻ ചായ ഗ്ലാസ് അവളെ കാണിച്ചുകൊണ്ട് ചോദിച്ചു .

“വേണ്ട …”
അതിനു മഞ്ജുസ് തലയാട്ടി മറുപടി നൽകി .

“വോക്കെ…”
ഞാൻ അതിനു പയ്യെ മൂളി വീണ്ടും കുടിച്ചു . ഒടുക്കം എല്ലാം കഴിഞ്ഞു തിരികെ ഉമ്മറത്തേക്ക് മടങ്ങി . ഞാൻ ചെല്ലുമ്പോൾ റോസ് മോള് നിലത്തിരുന്നു കളിക്കുകയാണ് . ആദി അവന്റെ മുത്തശ്ശന്റെ മടിയിൽ ഇരുന്നു അങ്ങേരുടെ മൊബൈലിൽ ചുമ്മാ തോണ്ടുന്നുണ്ട് .

“ഡീ പൊന്നു…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025