Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

മഞ്ജുസ് പിള്ളേരെ ചൂണ്ടിക്കൊണ്ട് എന്നെ കളിയാക്കി .”പറ്റിപ്പോയി…”
ഞാൻ ഇളിച്ചു കാണിച്ചു ആദിയുടെ കവിളിൽ മുത്തി . പിന്നെ അവനെയും എടുത്തു താഴേക്കിറങ്ങി .

“ഡാ..അതിനേം കൊണ്ട് എങ്ങോട്ടാ ?”
മഞ്ജുസ് ഞാൻ അവനെ എടുത്തു പോകുന്നത് കണ്ടു വിളിച്ചു ചോദിച്ചു .

“എങ്ങോട്ടേലും….ചെക്കൻ ഇപ്പോഴാ ഒന്ന് കമ്പനി ആയത് ”
ഞാൻ അവന്റെ കവിളിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് ചിരിച്ചു .

“അപ്പൊ ഇത് …?”
അവള് റോസിമോളെ എടുത്തു പൊക്കി എന്റെ നേരെ കാണിച്ചുകൊണ്ട് ചിരിച്ചു .

“അത് എന്റെ മുത്തുമണി അല്ലെ….പക്ഷെ തല്ക്കാലം നീ നോക്ക് …”
ഞാൻ തീർത്തു പറഞ്ഞു താഴേക്കിറങ്ങി . പിന്നെ അവനെയും കൊണ്ട് ബൈക്കിലൊന്നു കറങ്ങി . ആദിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടി അതാണെന്ന് എനിക്കറിയാവുന്നതുകൊണ്ട് സ്വല്പം കൂടുതൽ നേരം ഞങ്ങള് വീടിനടുത്തുള്ള ഊടുവഴികളിലൂടെ കറങ്ങി . അങ്ങനെ കറങ്ങുന്നതിനിടെയാണ് മായേച്ചിയുടെ കാര്യം എനിക്കോർമ്മ വന്നത് .

അവളെ പ്രസവത്തിനു കൂട്ടികൊണ്ടുവന്നതിൽ പിന്നെ തമ്മിൽ കണ്ടിട്ടോ വിളിച്ചിട്ടോ ഒന്നുമില്ല. ഇടക്ക വാട്സാപ്പിൽ കക്ഷിയുടെ മെസേജ് വരുന്നത് ഒഴിച്ചാൽ ഭൂരിഭാഗം സമയവും വിവേകേട്ടനുമായി സൊള്ളല് തന്നെയാണ് പണി . അവളുടെ കാര്യം ഓര്മ വന്നതോടെ ഞാൻ ബൈക്ക് അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു .

ഞാൻ കയറിച്ചെല്ലുമ്പോൾ വീടിന്റെ ഗേറ്റ് ഒകെ തുറന്നു കിടപ്പുണ്ടായിരുന്നു . അതിലൂടെ ബൈക്ക് മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ ഉമ്മറത്തിരിക്കുന്ന മായേച്ചിയെ ഞാൻ കണ്ടു .

“ഡീ ….മായേച്ചി….”
കസേരയിൽ ഇരുന്നു ഒരു മാഗസിനും വായിച്ചിരുന്ന അവളെ ഞാൻ ബൈക്കിലിരുന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു കൈവീശി കാണിച്ചു . എന്റെ ശബ്ദം കേട്ടതും മുഖത്തിന് നേരെ പിടിച്ചിരുന്ന മാഗസിൻ മാറ്റിക്കൊണ്ട് അവളെന്നെ നോക്കി .

“ഇതെന്താടാ പൊട്ടാ ഈ നേരത്ത് ? ”
കസേരയിൽ ഇരുന്നു പുഞ്ചിരി തൂകികൊണ്ട് അവളെന്നോടായി തിരക്കി . എന്റെ കാലുകൾക്കിടയിൽ കുരുങ്ങി ഇരുന്നിരുന്ന ആദികുട്ടൻ ഞങ്ങളുടെ ആശയവിനിമയം ഒകെ ശ്രദ്ധിച്ചുകൊണ്ട് ഇരിപ്പുണ്ട്. ഞാൻ പെട്ടെന്ന് ബൈക്ക് നിർത്തി സ്റ്റാൻഡ് ഇട്ടു ആദിയെയും എടുത്തു താഴേക്കിറങ്ങി .

“ചുമ്മാ….ഈ വഴി പോയപ്പോ കേറിയതാ”
ഞാൻ അവൾക്കുള്ള മറുപടി നൽകികൊണ്ട് ഉമ്മറത്തേക്ക് കയറി .

“അമ്മെ….ഇങ്ങട്ട് വന്നേ …ഒരു ഗസ്റ്റ് ഉണ്ട്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025