Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മൊബൈൽ തിരികെ പോക്കറ്റിലിട്ടു . മായേച്ചി അതുകേട്ടു ചിരിച്ചുകൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു .”ഇത്ര പേടിയാണോ അവളെ ?”
മായേച്ചി എന്നെ സംശയത്തോടെ നോക്കി .

“പേടി ഒന്നും ഇല്ല…പിന്നെ മോനേം കൊണ്ട് ഇറങ്ങിയതല്ലേ…എവിടെ പോയെടാ എന്നൊക്കെ ചോദിക്കും ”
ഞാൻ പയ്യെ തട്ടിവിട്ടുണ്ട് തിണ്ണയിലേക്ക് തന്നെ ഇരുന്നു . മായേച്ചി അതുകേട്ടു പയ്യെ ഒന്ന് മൂളി .

“പിന്നെ ..നിന്റെ കെട്ട്യോൻ എന്തുപറയുന്നു ? ആള് ഹാപ്പി അല്ലെ…?”
ഞാൻ കുശലം തിരക്കുന്ന മട്ടിൽ ചോദിച്ചു .

“അവനു വട്ടാ..ചുമ്മാ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും ..അവന്റെ ടെൻഷൻ കണ്ടാൽ തോന്നും പ്രസവിക്കാൻ കിടക്കുന്നത് പുള്ളിയാണെന്നു ”
വിവേകേട്ടന്റെ സ്വഭാവം ഓർത്തു മായേച്ചി ചിരിച്ചു .

“ഹി ഹി…ടെൻഷൻ കൂടിയിട്ടാണോ അവൻ എല്ലാം ക്യാൻസൽ ആക്കി വരുന്നത് ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“അതറിയില്ല…ഇനി പോണില്ലെന്നു പറഞ്ഞു . നിന്നെപ്പോലെ ഭാര്യയുടെ ചിലവിൽ ജീവിക്കാൻ പ്ലാൻ ഉണ്ടോ എന്തോ ..”
മായേച്ചി എനിക്കിട്ടൊന്നു താങ്ങിക്കൊണ്ട് ചിരിച്ചു .

“പോടീ…ഞാൻ ഇപ്പൊ സ്വന്തം ആയിട്ടു ബിസിനെസ്സ് ഒകെ ആയി .”
അവളുടെ കളിയാക്കൽ കേട്ട് ഞാൻ ഗൗരവത്തിൽ തട്ടിവിട്ടു .

“ഹ്മ്മ്….നോക്കി നടത്താൻ വേറെ ആളുള്ളതുകൊണ്ട് മോന് അതും ലാഭം ആയി അല്ലെ ”
മായേച്ചി വീണ്ടും എന്നെ കളിയാക്കി .

“യാ യാ…അത് അത്രേ ഉള്ളു ..”
ഞാൻ അതുകേട്ടു ചിരിച്ചു .

“രണ്ടു കുട്ടികൾ ആയി …എന്നിട്ട് ഒരു മാറ്റവും ഇല്ല ..”
എന്റെ സ്വഭാവത്തെ ഓർത്തെന്നോണം മായേച്ചി സ്വയം പറഞ്ഞു .

“അതൊക്കെ കള ..വിവേകേട്ടൻ എന്താ പെട്ടെന്ന് വരുവാണെന്നു പറഞ്ഞത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“അറിയില്ലെടാ …എന്നോട് ഒന്നും പറഞ്ഞില്ല . ഡെലിവറി ടൈം ആവുമ്പോഴേക്കും എത്തുമെന്ന് മാത്രം പറഞ്ഞു ..ഇനി നാട്ടിൽ തന്നെ ഒരു ഓഫീസ് തുടങ്ങാൻ പരിപാടി ഒക്കെയുണ്ടത്രേ ”
മായേച്ചി ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞൊപ്പിച്ചു .

“ആഹാ …കൊള്ളാലോ ..അപ്പൊ ഇനി കാര്യങ്ങളൊക്കെ ഹ്മ്മ്..ഹ്മ്മ്മ്….”
ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ മൂളി അവളെ കളിയാക്കി .

“പോടാ ….”
എന്റെ ടീസിംഗ് കേട്ട് മായേച്ചി ചിരിച്ചു . അപ്പോഴേക്കും എനിക്കുള്ള കൂൾ ഡ്രിങ്ക്സുമായി ഹേമാന്റി അങ്ങോട്ടേക്കെത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025