Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

ഞാൻ വരുന്നത് കണ്ടു മായേച്ചി അകത്തേക്ക് നോക്കി പറഞ്ഞു . പിന്നെ എന്നെ നോക്കി ചിരിച്ചു കസേരയിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചു .”ഡീ ഡീ..അത്ര വല്യ ബഹുമാനം ഒന്നും വേണ്ട..നീ ഇരിക്ക് ”
അവളുടെ അവസ്ഥ മനസിലാക്കികൊണ്ട് ഞാൻ ചിരിച്ചു . പിനേൻ ആദികുട്ടനെയും തോളിൽ ഇട്ടുകൊണ്ട് അവൾക്കു മുൻപിലെ തിണ്ണയിലേക്ക് കയറി ഇരുന്നു .

“നീ ഇതിനേം കൊണ്ട് എവിടുന്നാ ?”
ഞാൻ മടിയിലേക്ക് ഇറക്കിവെച്ച ആദിയെ നോക്കികൊണ്ട് മായേച്ചി ചോദിച്ചു . പിന്നെ അവനു നേരെ കൈനീട്ടി .

“വാടാ ..മോനു …”
മായേച്ചി അവനെ നോക്കി ചിണുങ്ങി . ഒന്ന് സംശയിച്ചെങ്കിലും ആദി മടി ഒന്നും കാണിക്കാതെ മായേച്ചിയുടെ ക്ഷണം സ്വീകരിച്ചു . അല്ലേലും പെണ്ണുങ്ങളെ അവനു വേഗം പിടിക്കും !

“ഞാൻ ചുമ്മാ ഇറങ്ങിയതാടി ..ബോറടിച്ചപ്പോ ഇവനേം എടുത്തു ഒരു കറങ്ങിയതാ ”
ഞാൻ അവളെ നോക്കി തട്ടിവിട്ടുകൊണ്ട് അവൾ വായിച്ചുകൊണ്ടിരുന്ന മാഗസിൻ പിടിച്ചെടുത്തു .

“പ്രഗ്നൻസി പിരിയഡ് അറിയേണ്ടതെല്ലാം …”
ഞാൻ അതിന്റെ കവർ പേജിലെ സ്റ്റോറി നെയിം വായിച്ചു അവളെ നോക്കി ചിരിച്ചു .

“എന്നിട്ടു ഒക്കെ അറിഞ്ഞോ മോളെ ?”
ഞാൻ മാഗസിൻ ടീപോയിലേക്കിട്ടുകൊണ്ട് തിരക്കി .

“ഒന്ന് പോടാ…അതൊക്കെ ചുമ്മാ വായിക്കുന്നതല്ലേ ..”
മായേച്ചി അത് തള്ളിക്കളഞ്ഞുകൊണ്ട് ചിരിച്ചു .പിന്നെ ആദിയുടെ ഇരുകയ്യും കൂട്ടിപ്പിടിച്ചു കൊണ്ട് കൈകൊട്ടി അവനെ കളിപ്പിച്ചു .

അപ്പോഴേക്കും ഞങ്ങളുടെ സംസാരമൊക്കെ കേട്ടുകൊണ്ട് ഹേമാന്റി ഉമ്മറത്തേക്കെത്തി .

“ആഹാ..കണ്ണൻ ആണോ…”
എന്നെ നോക്കി ചിരിച്ചുകൊണ്ട് ഹേമാന്റി ഉമ്മറത്തേക്ക് വന്നു . പക്ഷെ മായേച്ചിയുടെ മടിയിലിരിക്കുന്ന ആദിയെ കണ്ടതോടെ അവരുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറി .

“ആഹാ..കുഞ്ഞി കണ്ണനും ഉണ്ടോ…”
ആദിയെ നോക്കി മൂക്കത്തു വിരൽവെച്ചുകൊണ്ട് ഹേമാന്റി മായേച്ചിയുടെ അടുത്തേക്കിരുന്നു .

“അതുശരി..ഇപ്പൊ നമ്മളെ ആർക്കും വേണ്ടല്ലേ ..”
ഹേമാന്റിയുടെ പെരുമാറ്റം കണ്ടു ഞാൻ ചിരിച്ചു .

“നീ ഒന്ന് പോ ചെക്കാ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025