Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

എന്റെ സംസാരം കേട്ട് ഹേമാന്റി ചിരിച്ചു . പിന്നെ ആദിയുടെ കവിളിൽ പയ്യെ ഒരുമ്മ നൽകി . എല്ലാവരും ഇങ്ങനെ ഉമ്മവെക്കുന്നത് അവനും ചെറിയ അസ്വസ്ഥതയോടെ നോക്കുന്നുണ്ടെന്നു എനിക്ക് തോന്നി .”ഇത് ശരിക്ക് കണ്ണൻ തന്നെ അല്ലെടി ?”
ആദിയുടെ മുഖച്ഛായ നോക്കികൊണ്ട് ഹേമാന്റി മായേച്ചിയെ നോക്കി .

“ഹ്മ്മ്…കൊറച്ചൊക്കെ ഛായ ഉണ്ട്..പക്ഷെ മോളും മഞ്ജുവും തമ്മിലുള്ള മാച്ചിന്റെ അത്ര ഇല്ല ”
മായേച്ചിയും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു . റോസിമോള് ഏറെക്കുറെ മഞ്ജുസിനെ വരച്ചു വെച്ച പോലെ ആണ് .

“മഞ്ജു ഇന്ന് പോയിട്ടുണ്ടോടാ ?”
കോളേജ് കാര്യം ഓർത്തു മായേച്ചി എന്നെ നോക്കി .

“ഏയ് ..ലീവ് ആണ് …നാളെ തൊട്ടു പോകുന്നുണ്ട് ..”
ഞാൻ പയ്യെ തട്ടിവിട്ടു . അതിനിടയി ഹേമാന്റി ആദിയെ മായേച്ചിയുടെ മടിയിൽ നിന്നുമെടുത്തു ഒക്കത്തുവെച്ചു എണീറ്റു.

“നിനക്ക് കുടിക്കാൻ എന്തേലും എടുക്കട്ടേ ..?”
ഹേമാന്റി എന്നെ നോക്കികൊണ്ട് തിരക്കി .

“ഓ ..ആയിക്കോട്ടെ …”
ഞാനതിനു ചെറു പുഞ്ചിരിയോടെ മറുപടി നൽകി .

“ആഹ്..എന്ന ഇരിക്കെടാ….ഞാനിപ്പോ വരാം ”
അത്രയും പറഞ്ഞുകൊണ്ട് ആദിയെയും എടുത്തുകൊണ്ട് ഹേമാന്റി അകത്തേക്ക് പോയി . അതോടെ ഞാനും മായേച്ചിയും മാത്രം ഉമ്മറത്ത് ബാക്കിയായി .

“പിന്നെ….എന്തൊക്കെ ഉണ്ടെടി മായേച്ചി..നിന്റെ കെട്ട്യോൻ വിളിക്കാറില്ലേ?”
ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ചോദിച്ചു . പിന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്നും മൊബൈൽ എടുത്തുപിടിച്ചു .

“അതെ ഉള്ളു ….ഇപ്പൊ വിളിച്ചിട്ട് വെച്ചതേ ഉള്ളു ”
മായേച്ചി ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും ഞാൻ മൊബൈലിന്റെ കാമറ ഓണാക്കി സെൽഫി മോഡ് ഇട്ടു . പിന്നെ സ്വല്പം കുനിഞ്ഞുകൊണ്ട് മായേച്ചിയെയും എന്നെയും ഉള്കൊള്ളിച്ചുകൊണ്ട് ഫോട്ടോ ഏടുക്കാൻ തയ്യാറായി . മായേച്ചിയും അതിനു അനുസരിച്ചു പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു തന്നു .

“നേരെ നോക്കെടി …”
അവളുടെ ഇരുത്തം കണ്ടു ഞാൻ തട്ടിവിട്ടു . പിന്നെ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് ഒന്ന് രണ്ടു ഫോട്ടോ എടുത്തു .

“മഞ്ജുസിനു ഇട്ടു കൊടുക്കാനാ…ഒരു തെളിവിനു …അല്ലെങ്കിൽ അവള് പോലീസ് ആവും ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025