Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

അഞ്ജു കോളേജിൽ പോകുന്നതോടെ വീട്ടിൽ ഒറ്റക്കാവുന്ന മഞ്ജു പിന്നെ ഒരാശ്വാസത്തിനു എന്നെയെപ്പൊഴും വിളിക്കും . കോയമ്പത്തൂരിൽ ജോലിത്തിരക്കിൽ ആകുമെങ്കിലും അവളോട് ആ സമയത്തൊക്കെ സംസാരിക്കാൻ ഞാൻ എപ്പോഴും സമയം കണ്ടെത്തിയിരുന്നു . ആ സമയത്തു അവളോട് അധികം വഴക്കിടരുതെന്നു മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയുമൊക്കെ എന്നെ ഉപദേശിച്ചിരുന്നു . അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയതുകൊണ്ടാകണം മഞ്ജുസിന്റെ അമ്മച്ചി എന്നോട് പറഞ്ഞത് !

“ബോറടിക്കുന്നു കവി ..നീ ഇങ്ങോട്ട് വാ …”
പലപ്പോഴും അവളുടെ ആദ്യ സംസാരം തന്നെ ഇങ്ങനെ ആയിരുന്നു .

“അവിടെ അമ്മയില്ലേ …പിന്നെന്താ ..”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളെ ആശ്വസിപ്പിക്കും .

“അമ്മയോട് ഞാൻ എന്ത് പറയാനാ ..നിന്നെ പോലെയാണോ അമ്മ ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളുടെ പരിഭവം പറയും . പിന്നെ എന്തേലുമൊക്കെ പറഞ്ഞു പറഞ്ഞു അവള് കാട് കേറും .

അങ്ങനെ അഞ്ചാം മാസത്തിലെ സ്കാനിങ് കഴിഞ്ഞു അമ്മയോടും അഞ്ജുവിനോടും സംസാരിച്ചിരുന്ന ശേഷം ഞങ്ങൾ റൂമിലേക്ക് കയറി . വയറൊക്കെ ഉണ്ടെങ്കിലും മഞ്ജുസ് അപ്പോഴും ചാടി ചാടി തന്നെയാണ് നടത്തമൊക്കെ . എത്ര പറഞ്ഞാലും കോണിപ്പടി ഒകെ ഇടക്കു അവള് ഓടിക്കയറും . അവൾക്ക് ശരിക്കും ഒരു പൊടിക്ക് വട്ടുണ്ടോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇടക്കൊക്കെ കൊച്ചു കുട്ടികളെ പോലെയാണ് വാശിയും സംസാരവും ഒക്കെ …

റൂമിലെത്തി ഉടനെ ഷാൾ അഴിച്ചു മഞ്ജുസ് ബെഡിലേക്കെറിഞ്ഞു . പിന്നെ കിതച്ചപോലെ ബെഡിലേക്കിരുന്നു എന്നെ നോക്കി . ഞാൻ വാതില് ചാരികൊണ്ട് അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“വയ്യ മാൻ …സ്റ്റെപ് കേറിയപ്പോ കിതച്ചു …നമുക് കിടത്തം താഴേക്ക് മാറ്റിയാലോ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ഉവ്വ …പതുകെ കേറിയാൽ പോരെ …നീ ഇങ്ങനെ ഇളക്കി നടന്നിട്ട് ഒടുക്കം ഉള്ളത് അലസിപോകും ”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു അവളുടെയരികിൽ ചെന്നിരുന്നു . പിന്നെ അവളെ ചേർത്ത് എന്നിലേക്ക് ചായ്ച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .

“രണ്ടെണ്ണം ആണ് ..അത് ഓര്മ ഉണ്ടായിക്കോട്ടെ …”
ഞാൻ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് തന്നെ പയ്യെ പറഞ്ഞു .

“പക്ഷെ അതിനുള്ള വയർ ഒന്നും ഇല്ലല്ലോ ”
മഞ്ജുസ് താഴേക്ക് നോക്കികൊണ്ട് പറഞ്ഞു .

“അതൊക്കെ ആയിക്കോളും ..ടൈം ഉണ്ടല്ലോ .”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025