Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

അവൻ എന്നെ നോക്കി ഫോണിലേക്ക് ചൂണ്ടി . ഞാനതു ചെരിഞ്ഞു കിടന്നു നോക്കികൊണ്ട് അവനെ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു .”നിനക്ക് വേണോ ?”
ഞാൻ അവനെ പയ്യെ ഇറുക്കികൊണ്ട് ചിണുങ്ങി . പിന്നെ കയ്യെത്തിച്ചു റോസ്‌മോളുടെ കയ്യിന്നു ഫോൺ തട്ടിയെടുത്തു . അത് ഒട്ടും പ്രതീക്ഷിക്കാത്ത റോസ് മോള് അതോടെ ഒന്ന് മുരണ്ടു ..

“ഹീ ..ഹീ….”
എന്ന് ഉറക്കെ അലറിക്കൊണ്ട് അവളെന്നെ നോക്കി . പിന്നെ ബെഡ്‌ഡിലൂടെ മുട്ടിലിഴഞ്ഞു എന്റെ തലഭാഗത്തേക്കെത്തി .

“ചാ ചാ ..”
അവള് സ്നേഹത്തോടെ എന്റെ അടുത്തെത്തി ചിണുങ്ങി , പിന്നെ എന്റെ കവിളിൽ പയ്യെ കൈത്തലം കൊണ്ട് അടിച്ചു ചിണുങ്ങി . ഫോൺ കിട്ടാൻ വേണ്ടിയുള്ള പെണ്ണിന്റെ സോപ്പിടൽ ആണ് അതൊക്കെ !

“തരൂലടി പെണ്ണെ …”
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു . പിന്നെ മൊബൈൽ ആദികുട്ടന് നൽകികൊണ്ട് റോസിമോളെ എടുത്തെന്റെ മടിയിൽ വെച്ച് കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്നു . ഞാൻ മൊബൈൽ ആദിക്ക് കൊടുത്ത് ഇഷ്ടമാകാത്ത പോലെ റോസിമോള് അതുനോക്കി പിന്നെയും ഒച്ചവെച്ചു . പിന്നെ എന്റെ മടിയിൽ ഇരുന്നു ബലം പിടിച്ചു ..

“മിണ്ടല്ലെടി പെണ്ണെ …അതവൻ എടുത്തോട്ടെ…”
ഞാൻ പെണ്ണിനെ എന്റെ നേരെ പിടിച്ചുകൊണ്ട് കണ്ണുരുട്ടി . പക്ഷെ അപ്പോഴും അവളുടെ നോട്ടം ആദിയുടെ കയ്യിലിരിക്കുന്ന ഫോണിലേക്കാണ് .

“ചാ ച്ചാ..ദാ ..ദാ..ദാ..”
മൊബൈൽ ചൂണ്ടിക്കൊണ്ട് അവള് പിറുപിറുത്തു . പിന്നെ ദേഷ്യത്തോടെ എന്റെ മുഖത്ത് ഇടം കൈത്തലം കൊണ്ട് ഒറ്റയടി .

“ആഹ്…..”
അവൾ അടിച്ചതോടെ ഞാൻ വേദന എടുത്ത പോലെ അഭിനയിച്ചു പെണ്ണിനെ നോക്കി . അതോടെ അവളുടെ മുഖം ഒന്ന് മാറി .ഇടക്കു ഞാൻ കരയുന്ന പോലെ കാണിച്ചാൽ അവളും കൂടെ കരയും . ഞാൻ വേദനിച്ചിട്ട് കരയുവാണെന്നാണ് അവളുടെ വിചാരം !

“സ്സ്….നിന്റെ അമ്മേനെ പോലെ തന്നെ ആണല്ലോടീ നീയും..”
അവളുടെ ദേഷ്യം ഓർത്തു ഞാൻ പയ്യെ ചിരിച്ചു . പിന്നെ പെണ്ണിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തി . പിന്നെ പതിവുപോലെ അവളെ ഇക്കിളിപെടുത്തികൊണ്ട് ചിരിപ്പിച്ചു . ആദി അതൊക്കെ ഇടക്കു ശ്രദ്ധിച്ചും അല്ലാതെയും മൊബൈലിൽ തോണ്ടി ഇരുന്നു .

അവരെ അങ്ങനെ നോക്കി കിടക്കുമ്പോൾ വീണ്ടും എന്നിലേക്ക് പഴയ ഓർമ്മകൾ കടന്നെത്തി . ഡെലിവറി ഒകെ കഴിഞ്ഞ ശേഷം കുട്ടികളുടെ തൊണ്ണൂറു കഴിയും വരെ മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025