Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളുടെ കവിളിൽ മുത്തി .”പോടാ …”
എന്റെ സംശയം കേട്ട് മഞ്ജുസ് ചിരിച്ചു .

“അതൊക്കെ പോട്ടെടി..ഇതിനുള്ളിൽ വല്ല അനക്കവും ഉണ്ടോ ?”
ഞാൻ അവളുടെ വയറിൽ തൊട്ടുകൊണ്ട് പുരികങ്ങൾ ഇളക്കി .

“ചിലപ്പോ ഒകെ ഉണ്ട് …വല്യ കുഴപ്പക്കാർ ഒന്നും അല്ലെന്നു തോന്നുന്നു..സൈലന്റ് ആണ് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു വയറിൽ സ്വയം തഴുകി .

“ആഹ്…അപ്പൊ പിള്ളേര് എന്നെപോലെ ആണെന്ന് സാരം ”
ഞാൻ അതുകേട്ടു ഗമയിൽ ഞെളിഞ്ഞിരുന്നു .

“അയ്യടാ …ഒരു പാവം …”
മഞ്ജുസ് അതുകേട്ടു എന്റെ കവിളിൽ നുള്ളി .

“അതിലെന്താ സംശയം ? ഞാൻ പാവം തന്നെയാ ..അതോണ്ടല്ലേ നിന്നെയൊക്കെ സഹിക്കുന്നെ , അല്ലെങ്കിൽ ഈ മോന്തെന്നു കയ്യെടുക്കില്ല….അത്രയ്ക്ക് നല്ല കുട്ടിയാ…”
ഞാൻ അവളുടെ ഇരുകവിളും തഴുകികൊണ്ട് ചിരിച്ചു .

“പോടാ …എന്ത് പറഞ്ഞാലും എനിക്കിട്ടു തന്നെ വെച്ചോ …ഇങ്ങനൊരു സാദനം ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . പിന്നെയും ഞങ്ങളുടെ സ്നേഹസല്ലാപങ്ങൾ അങ്ങനെ നീണ്ടു . അതിനിടക്ക് മഞ്ജുസിനെ അവളുടെ അച്ഛനും അമ്മയും വന്നു സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി . പിന്നെ കുറച്ചു ദിവസങ്ങൾ അവൾ അവിടെ ആയിരുന്നു . ഇടക്ക് ഞാൻ വീക്കെൻഡിൽ അവളെ കാണാനായി കോയമ്പത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് തിരിക്കും .

അവൾക്കു ഇഷ്ടമുള്ള ഫുഡ് ഒകെ പാഴ്‌സൽ വാങ്ങി കാറിൽ വെച്ചിട്ടാവും പോകുന്നതൊക്കെ . അതിനൊപ്പം അവളുടെ മുത്തശ്ശിയുടെയും അമ്മയുടെയും വക പ്രേത്യക എണ്ണയും ലേഹ്യവും മരുന്നുമൊക്കെ ഉപയോഗിച്ചുള്ള സുഖചികിത്സയും അവൾക്കുണ്ടായിരുന്നു. ഒക്കെക്കൂടി ആയപ്പോൾ പെണ്ണ് ചക്കപോത്തായി !

കവിളും ശരീരവും ഒകെ ചീർത്തു മഞ്ജുസ് ഒരു ആന്റി പീസ് പോലെ ആയി . പ്രസവിച്ചു കിടക്കുന്ന ടൈമിലും അവളുടെ രൂപം അങ്ങനെ തന്നെ ആയിരുന്നു . പിന്നെ വീണ്ടും വർക്ക് ഔട്ട് ചെയ്താണ് പഴയ രൂപത്തിലായതാണ് ! കോളേജിൽ റീ ജോയിൻ ചെയ്യുമ്പോഴേക്കും പഴയ കോലം ആയികിട്ടണം എന്ന വാശി ആയിരുന്നു അവൾക്ക് ..അതെ തുടർന്ന് പിന്നെ തീറ്റയും കുടിയുമൊക്കെ കുറച്ചു ഡയറ്റിങ്ങും വർക്ക് ഔട്ടും ഒക്കെ ആയി ജഗപൊക ആയിരുന്നു .

അതൊക്കെ ആലോചിച്ചു കിടക്കെ മഞ്ജുസ് ആദികുട്ടനെയും എടുത്തു റൂമിലേക്ക് കയറി വന്നു . അതോടെ പഴയ ഓർമകളിൽ നിന്ന് ഞാൻ തിരികെ മടങ്ങി അവളെ നോക്കി കിടന്നു . എന്തോ വായിലിട്ടു ചവച്ചുകൊണ്ടാണ് അവളുടെ വരവ്…

“ഇതെന്താടി തിന്നുന്നെ ?”
ഞാൻ അവളെ നോക്കി സംശയിച്ചു .

“കേക്ക് ..കേക്ക് ..”
ചിരിച്ചുകൊണ്ട് തന്നെ മഞ്ജുസ് മറുപടി നൽകി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025