Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ വയറിൽ വലതു കൈകൊണ്ട് തഴുകി . ചുരിദാറിനു മീതേകൂടി ആയിട്ടും മഞ്ജുസ് അത് കൗതുകത്തോടെ നോക്കി .”രണ്ടും നല്ല സുന്ദരി പെണ്ണുങ്ങൾ ആയാൽ മതിയാരുന്നു ”
ഞാൻ അവിടെ തൊട്ടുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .

“പോടാ ..നിക്ക് ആൺകുട്ടി മതി ..എന്റെ അച്ഛന് തന്നെ ആൺകുട്ടികൾ ഇല്ലാത്തതാ ”
മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .

“അത് അയാള് വേറെ ട്രൈ ചെയ്യത്തോണ്ടാ …”
ഞാൻ മഞ്ജുസിന്റെ മറുപടി കേട്ട് പയ്യെ തട്ടിവിട്ടു കണ്ണിറുക്കി .

“പോ അവിടന്ന് …”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ചിരിച്ചു . പിന്നെ എന്റെ തുടയിൽ പയ്യെ നുള്ളി .

“അതൊന്നും അല്ല…എന്റെതിനു ശേഷം അമ്മക്ക് പിന്നെ എന്തോ കോംപ്ലികേഷൻ ഒകെ വന്നു …”
മഞ്ജുസ് ചെറിയ വിഷമത്തോടെ പറഞ്ഞു എന്നെ നോക്കി .

“നല്ല ബെസ്റ്റ് ജന്മം …”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് അവളെ ചേർത്ത് പിടിച്ചു .

“പോടാ ..ഞാൻ എന്ത് അറിഞ്ഞിട്ടാ…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“അതൊക്കെ പോട്ടെടി മിസ്സെ.. ആൺപിള്ളേര് ഇല്ലെങ്കിൽ എന്താ ..നിന്റെ തന്തപ്പിടിക്ക് നല്ലൊരു മരുമോനെ കിട്ടിയില്ലേ ?”
ഞാൻ അവളെ ഗമയിൽ നോക്കികൊണ്ട് പറഞ്ഞു .

“ഉവ്വ ഉവ്വ ..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“ഇത് ഉറപ്പായിട്ടും പെൺകുട്ടികളാവും..നോക്കിക്കോ ”
ഞാൻ എന്റെ ആഗ്രഹം പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ മുത്തി .

“വേണ്ട …എനിക്ക് ആൺകുട്ടി മതി…”
മഞ്ജുസ് വീണ്ടും തീർത്തു പറഞ്ഞു .

“ശെടാ…ഇതിപ്പോ രണ്ടായാലും നമ്മള് സഹിച്ചല്ലേ പറ്റൂ..”
അവളുടെ ഗൗരവം കണ്ടു ഞാൻ സംശയിച്ചു .

“അതൊക്കെ അത്രേ ഉള്ളു …ന്നാലും എന്റെ ആഗ്രഹം പറഞ്ഞതാ . ഞങ്ങളുടെ തറവാട്ടില് പൊതുവെ ആൺപിള്ളേര് കുറവാ ”
മഞ്ജുസ് എന്നെ നോക്കി പയ്യെ പറഞ്ഞു .

“അത് നിന്റെ തറവാട്ടില് …ഇത് രണ്ടും എന്റെ തറവാട്ടിലേക്കുള്ള മൊതലുകളാ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025