Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

വീണ ചുറ്റും ഒന്നുടെ പരിഭ്രമത്തോടെ നോക്കികൊണ്ട് ഷാളുകൊണ്ട് കഴുത്തിലെ വിയര്പ്പു തുള്ളികൾ ഒപ്പി .
“ഇവിടെ ഇപ്പൊ ആര് കാണാനാ ..നീ തരുന്നുണ്ടേൽ താ ”
ശ്യാം വീണ്ടും കലിപ്പിട്ടു.”പിന്നെ ആവാം …എനിക്കെന്തോ പോലെ…”
വീണ അവനെ നോക്കി കൊഞ്ചി .

“ഇത് നിന്റെ സ്ഥിരം ഡയലോഗാ …മാറ്റിപ്പിടി …”
ശ്യാം അവളുടെ കയ്യിലെ പിടി ഒന്നുടെ ബലപ്പെടുത്തികൊണ്ട് ചിരിച്ചു .

“എന്നെ അവിടെ ആരേലും അന്വേഷിക്കും ശ്യാമേ …ഒന്നുവിട്ടേ..”
വീണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് ചിണുങ്ങി .

“ഇല്ല…ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേ ഉള്ളു …നേരിട്ട് കാണുമ്പോ നിനക്കെന്താ ഇത്ര മടി ”
ശ്യാം അവളുടെ കയ്യിലെ പിടിവിട്ടുകൊണ്ട് അവളെ ചിരിയോടെ നോക്കി .

“മടി ഒന്നും ഇല്ല…”
വീണ അവനെ നോക്കി പയ്യെ പറഞ്ഞു .

“പിന്നെന്താ ? നാണം ആണോ ? ”
ശ്യാം അവളുടെ തോളിലേക്ക് വലതു കൈ എടുത്തുവെച്ചുകൊണ്ട് തിരക്കി . ഇത്തവണ വീണ അത് എതിർത്തില്ല . അതുകൊണ്ട് അവള് അനുകൂല കാലാവസ്ഥയിലെക്ക് എത്തിയിട്ടുണ്ടെന്നു എനിക്കും തോന്നി . അവള് അവൻ കൈവെച്ചിടത്തേക്ക് തല ചെരിച്ചൊന്നു നോക്കി , പിന്നെ ആ നോട്ടം നേരെ അവന്റെ മുഖത്തേക്ക് മാറ്റി .

“പറയെടി …പിന്നെ എന്താ ഇഷ്യൂ ? നിനക്കെന്നെ ഇഷ്ടം അല്ലെ ? എന്ന ഞാൻ പോയേക്കാം ”
ശ്യാം ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവളുടെ തോളിൽ ഇരുന്ന കൈ തിരികെ എടുത്തു .

“അയ്യോ..അങ്ങനെ ഒന്നും ഇല്ല…നീ എന്താ ശ്യാമേ ഇങ്ങനെ ഒക്കെ പറയുന്നേ ”
അവന്റെ സ്വരം മാറിയതുകൊണ്ടു വീണ ദേഷ്യപ്പെട്ടു .

“പിന്നെ ദേഷ്യം വരില്ലേ …എത്ര നാളായി ഇത് ..”
അവൻ ഇനിയും ഒരു കിസ് കിട്ടാത്തവനെ പോലെ തലചൊറിഞ്ഞു . അതിനു വീണക്ക് പ്രേത്യേകിച്ചൊരു മറുപടി ഉണ്ടായിരുന്നില്ല .

“പ്ലീസ് ഡീ …ഇങ്ങനെ കൊതിപ്പിക്കല്ലേ ”
ശ്യാം അവളെ നോക്കി കൊഞ്ചി . പിന്നെ വീണ്ടും അവളുടെ തോളിലേക്ക് വലതു കൈ എടുത്തുവെച്ചു .

“ശ്യാമേ വേണ്ട..പ്ലീസ്….”
വീണ അതുകണ്ടു പയ്യെ പിറുപിറുത്തു .

“വേണം…ഒറ്റ കിസ് മതി…പ്ലീസ് …”
ശ്യാം വീണ്ടും കണ്ണിറുക്കികൊണ്ട് അവളെ നോക്കി .

“കയ്യില് മതിയോ ?”
വീണ അവന്റെ ആവേശം കണ്ടു ചിരിയോടെ തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025