Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

എന്റെ മറുപടി കേട്ട് കുഞ്ഞാന്റി ചിരിച്ചു . പിന്നെ റോസ് മോളെയും എടുത്തു തിണ്ണയിൽ നിന്നും എഴുന്നേറ്റു .”നീ എന്നെ വിളിക്കാനായിട്ട് വന്നതാണോ ? ”
എന്നോടൊപ്പം അകത്തേക്ക് നടക്കുന്നതിനിടെ കുഞ്ഞാന്റി സംശയത്തോടെ ചോദിച്ചു .”പിന്നല്ലാതെ …”
ഞാൻ അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ് …ഞാൻ വീണയെ വിളിക്കാൻ നിക്കുവായിരുന്നു ..അപ്പോഴാ  നിന്റെ ഹോണടി കേട്ടത് ”
കുഞ്ഞാന്റി ഗൗരവത്തോടെ തന്നെ പറഞ്ഞു .

“ആഹ് ..എന്ന വേഗം ചെറുക്കനെ എടുക്ക്..നമുക്ക് പോകാം ..”
ഹാളിലേക്ക് കടന്നുകൊണ്ട് ഞാൻ തിരക്ക് കൂട്ടി . അപ്പോഴാണ് സോഫയിലിരുന്നു കാർട്ടൂൺ കാണുന്ന കുഞ്ഞാന്റിയുടെ ഇളയ പുത്രനെ കാണുന്നത് .

“ഡാ അപ്പൂസേ…മാമനെ മറന്നാ ?”
ഞാൻ അവനെ നോക്കി കൈവീശി .  അതിനു അവൻ തിരിച്ചും കൈവീശി ചിരിച്ചു .

“ഡാ അപ്പു ..മതി ..നമുക്ക് പോണ്ടേ ..”
റോസ് മോളെ എനിക്ക് തന്നെ ഹാൻഡ് ഓവർ ചെയ്തു കുഞ്ഞാന്റി ചെറുക്കനോടായി ചോദിച്ചു .പിന്നെ അവന്റെ മറുപടിക്കു കാക്കാതെ ടി.വി ഓഫ് ചെയ്തു . കുഞ്ഞാന്റിയെ പേടിയുള്ളതുകൊണ്ട് എന്തോ ചെറുക്കൻ ഒന്നും മിണ്ടിയില്ല .

“വാടാ …”
കുഞ്ഞാന്റി അവനെ നോക്കി കൈമാടി വിളിച്ചു . അതോടെ അവിനാശ് സോഫയിൽ നിന്നും താഴേക്കിറങ്ങി അവൾക്കടുത്തേക്ക് ഓടിവന്നു .പിന്നെ അവനെ എടുക്കണമെന്ന ആവശ്യം പോലെ കുഞ്ഞാന്റിക്ക് നേരെ കൈകൾ ഉയർത്തി .

“അമ്മക്ക് വയ്യെടാ അപ്പൂസേ ..നീ നടക്ക്..”
ചെക്കന്റെ ചിണുക്കം കണ്ടതും കുഞ്ഞാന്റി താഴെക്കിരുന്നുകൊണ്ട് പറഞ്ഞു . പിന്നെ അവന്റെ കവിളിൽ പയ്യെ ഒരുമ്മ നൽകി .

“അമ്മേടെ മുത്തല്ലേ ..നടക്കെടാ..”
അവൾ ചെറുക്കനെ നോക്കി ചിണുങ്ങി . അതോടെ അവൻ സമ്മതിച്ചുകൊണ്ട് തലയാട്ടി .

“മാമ ..മുട്ടായി ?”
കുഞ്ഞാന്റിയുടെ ഊഴം കഴിഞ്ഞതും ചെക്കൻ എന്റെ നേരെ തിരിഞ്ഞു . ഞാൻ വീട്ടിൽ വരുമ്പോഴൊക്കെ അവനു ചോക്ലേറ്റ്സ് കൊണ്ട് കൊടുക്കാറുണ്ട് . ആ കാര്യമാണ് കക്ഷി ചോദിച്ചത് .

“അയ്യോടാ ..മാമൻ മറന്നെടാ അപ്പൂസേ …സാരല്യ മ്മക്ക് പോണവഴിക്ക് വാങ്ങാം ..”
ഞാൻ അവനെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു .

“ആഹ്…കിന്റർ ജോയും വേണം …”
അവൻ പിന്നെയും ആവശ്യങ്ങൾ മുന്നോട്ടുവെച്ചു .

“ആഹ്..അതും …നീ വാ മ്മക്ക് പോകാം ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025