Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

ഞാൻ റോസിമോളെ ശരിക്കു പിടിച്ചുകൊണ്ട് അവനോടായി പറഞ്ഞു .  മോള് ഞങ്ങളുടെ സംസാരമെല്ലാം അണ്ടി പോയ അണ്ണാനെ പോലെ മിഴിച്ചു നോക്കുന്നുണ്ട് .അതോടെ സംസാരമൊക്കെ അവസാനിപ്പിച്ച് വീടും പൂട്ടിക്കൊണ്ട് ഞങ്ങൾ തിരിച്ചിറങ്ങി .

“മഞ്ജു വന്നില്ലെടാ ?”
വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിക്ക് കുഞ്ഞാന്റി ചോദിച്ചു .

“പിന്നെ വരാതെ …അവിടെ ഉണ്ട് ..മായേച്ചിയുമായി സംസാരിച്ചിരിക്കുവായിരുന്നു . ആ ഗ്യാപ്പില് ഞാൻ ഇങ്ങോട്ട് ചാടി ..”
ഞാൻ ഒഴുക്കൻ മട്ടിൽ ആ ചോദ്യത്തിന് മറുപടി നൽകി .

“ഹ്മ്മ് ..എന്തായാലും അവളെ സമ്മതിക്കണം ..”
കുഞ്ഞാന്റി പെട്ടെന്ന് അർഥം വെച്ചുതന്നെ പറഞ്ഞു .

“ഹ്മ്മ്..അതെന്താടി കുഞ്ഞാന്റി അങ്ങനെ ഒരു സമ്മതിക്കല് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഏയ് ഒന്നും ഇല്ല..അവളല്ലേ നിന്നെ ഇങ്ങനെ മാറ്റിയെടുത്തത് ..പിന്നെ നീയും കുട്ടികളും തമ്മില് ഇപ്പൊ എന്താ വ്യത്യാസം ? ആ പെണ്ണ് കിടന്നു പാടുപെടുവല്ലേ …പാവം ..”
മഞ്ജുസിന്റെ അവസ്ഥ ആലോചിച്ചു കുഞ്ഞാന്റി പയ്യെ പറഞ്ഞു .

“പോടീ…അതിനെ സഹിക്കുന്നതിനു എനിക്കാണ് വല്ലതും തരേണ്ടത് …”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .അപ്പോഴേക്കും ഞങ്ങൾ കാറിനടുത്തു എത്തിയിരുന്നു .

“ഉവ്വ ഉവ്വ …അവൾക്കു പിള്ളേരെയും നോക്കണം ..കോളേജിലും പോണം ..തിരിച്ചു വന്നാൽ  നിന്നെയും നോക്കണം .അതുവെച്ചു നോക്കുമ്പോൾ നിനക്കൊക്കെ പരമസുഖം അല്ലെ ”
കുഞ്ഞാന്റി എന്നെ കളിയാക്കികൊണ്ട് കാറിലേക്ക് കയറി . പിന്നാലെ അപ്പൂസിനെയും പിടിച്ചു കയറ്റി .

“അങ്ങനെ ഒകെ നോക്കിയാൽ ചിലപ്പോ ആയിരിക്കും . ഇടക്കു എനിക്ക് തന്നെ അവളോട് പാവം തോന്നും . നട്ടപ്പാതിരക്കൊക്കെ ഒറ്റക്കിരുന്നു നോട്ട് എഴുതലും ആൻസർ പേപ്പർ നോക്കലും ഒക്കെ ആണ് പണി ”
മഞ്ജുസിന്റെ കഷ്ടപ്പാട് ഓർത്തു ഞാൻ പയ്യെ പറഞ്ഞു . പിന്നെ റോസിമോളെയും പിടിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി .

“ഹ്മ്മ് ..”
കുഞ്ഞാന്റി അതിനൊന്ന് അമർത്തി മൂളി . അതോടെ ഞാൻ സംസാരം നിർത്തി വണ്ടി സ്റ്റാർട്ട് ചെയ്തു . മുറ്റത്തു കാര് തിരിക്കാനുള്ള സ്ഥലമൊക്കെ ഉള്ളതുകൊണ്ട് എളുപ്പമായി . ഒരു യു ടേൺ എടുത്തുകൊണ്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചു കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് തന്നെ നീങ്ങി . ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കും ബിന്ദു അമ്മായിയും മുത്തശ്ശിയുമൊക്കെ അവിടെ സന്നിഹിതർ ആയിട്ടുണ്ട് . ബിന്ദു അമ്മായിടെ മക്കളായ രാഗേഷും അഞ്ജലിയും ക്‌ളാസ് ഉള്ളതുകൊണ്ട് രംഗത്തില്ല !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025