Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

ഞാൻ ചെറുചിരിയോടെ പറഞ്ഞു കാറിന്റെ ഡോർ തുറന്നു .”ആഹ്..അത് നല്ലതാ ..അല്ലെങ്കിൽ പിന്നെ ഇവളെ വിടണം ..”
വീണയെ ചൂണ്ടിക്കൊണ്ട് കൃഷ്ണൻ മാമ ചിരിച്ചു .”ഏയ്..അതൊന്നും വേണ്ട ..ഞാൻ പൊക്കോളാം ..എടി വീണേ നീ വരണോ ?”
കൃഷ്ണൻ മാമക്കുള്ള മറുപടി നൽകികൊണ്ട് ഞാൻ വീണയെ നോക്കി .

“ഏയ് ഇല്ല ..കണ്ണേട്ടൻ പൊക്കോ ..എനിക്കൊരു മെസ്സേജ് അയക്കാൻ ഉണ്ട് ”
അവൾ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ എനിക്ക് സംഗതി  കത്തി . അതോടെ ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് കാറിനകത്തേക്ക് കയറി .

പക്ഷെ അത് കണ്ട റോസിമോള് കൃഷ്ണൻ മാമയുടെ മടിയിലിരുന്ന് ഒച്ചവെക്കാൻ തുടങ്ങി .

“ചാ ച്ചാ…ഹീ….”
എന്റെ നേരെ ചൂണ്ടിക്കൊണ്ട് പെണ്ണ് ചിണുങ്ങാൻ തുടങ്ങി .

“ഡാ ഡാ ..ഇതിനെ കൂടി കൊണ്ടു പൊക്കോ ..”
പെണ്ണിന്റെ കരച്ചില് കണ്ടതോടെ കൃഷ്ണൻ മാമ എന്നോടായി പറഞ്ഞു .

“ഓഹ് ഈ പെണ്ണിന്റെ ഒരു കാര്യം ..”
ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് തലക്ക് കൈകൊടുത്തു .അപ്പോഴേക്കും  കൃഷ്ണൻ മാമ അവളെയും എടുത്തു മുറ്റത്തേക്കിറങ്ങി .പെണ്ണ് അപ്പോഴും ചെറിയ രീതിക്ക് കരയുന്നുണ്ട്.

“ച്ചാ ചാ ..ഹീ ..ഹീ ..”
ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ട് അവളെന്നെ നോക്കി കരഞ്ഞു . ഞാൻ അവളെ കൂട്ടാതെ നാടുവിട്ടു പോകുവാണെന്നു കരുതിക്കാണും !

“എന്റെ പൊന്നുസേ….ഞാൻ ഒന്നങ്ങട് തന്നാൽ ഇണ്ടല്ലോ ..”
കാറിൽ നിന്നും പുറത്തേക്കിറങ്ങി അവളെ ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ കണ്ണുരുട്ടി . പക്ഷെ അവൾക്കതൊന്നും വിഷയമല്ല. എന്റെ കയ്യിലേക്ക് ചാടിയതും അവളുടെ കരച്ചിലൊക്കെ സ്വിച്ച് ഇട്ടപോലെ നിന്നു.

“എന്താടി നിനക്ക് …കീ കീ ന്നു കരയാൻ ?”
ഞാൻ അവളെ എന്റെ നേരെ ഉയർത്തിപ്പിടിച്ചു ചിണുങ്ങി . പെണ്ണതു കേട്ട് കുലുങ്ങി ചിരിക്കുന്നുണ്ട് .

“ച്ചാ ച്ചാ ..”
അവളെന്നെ നോക്കി കൈകൾ കൂട്ടികൊണ്ട് ചിരിച്ചു .

“അവളുടെ ഒരു ചാച്ചാ ..”
ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളൊന്നു മുത്തി . അവൾ തിരിച്ചും .കൃഷ്ണൻ മാമ അതെല്ലാം നോക്കി കൗതുകത്തോടെ നിൽപ്പുണ്ട് .

“എന്ന ഞാൻ പോയിട്ട് വരാം വല്യമ്മാമ ”
റോസിമോളെ എടുത്തുപിടിച്ചുകൊണ്ട് ഞാൻ പുള്ളിയെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025