Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

കാറിൽ നിന്നിറങ്ങി മുത്തശ്ശിയുമായും ബിന്ദു അമ്മായിയുമായൊക്കെ കുറച്ചു നേരം ഞാൻ വിശേഷങ്ങൾ  പറഞ്ഞിരുന്നു . പിന്നെ അവരെല്ലാം ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കാനുള്ള പ്ലാനിൽ അടുക്കളയിലേക്ക് വലിഞ്ഞു . അതോടെ കൃഷ്ണൻ മാമയും ഞാനും മാത്രം ഉമ്മറത്ത് ബാക്കിയായി . റോസിമോളെ എന്റെ കയ്യിൽ നിന്നും എടുത്തു അകത്തേക്ക് പോകുന്ന വഴി  ബിന്ദു അമ്മായി  കൂടെ കൊണ്ടുപോയി .

“കാർത്തി ഇപ്പൊ ബാംഗ്ലൂരിൽ തന്നെ ആണോ ജോലി ?”
കൃഷ്ണൻ മാമയുടെ ഇളയ മകനെ കുറിച്ച് ഞാൻ പുള്ളിയോട് തിരക്കി .

“ആഹ് ..ആ ചെക്കന് ഞങ്ങളെ ഒന്നും കണ്ടില്ലേലും കുഴപ്പമില്ല എന്ന് തോന്നണൂ . ആണ്ടിലൊരിക്കലെ വരൂ ”
കൃഷ്ണൻ മാമ കുറച്ചു അതിശയോക്തി കലർത്തികൊണ്ട് പറഞ്ഞു ചിരിച്ചു .

“ഹ്മ്മ് …ഇടക്കു എനിക്ക്  മെസ്സേജ് അയക്കാറുണ്ട് …”
ഞാൻ പയ്യെ പറഞ്ഞു കൃഷ്ണൻ മാമയെ നോക്കി .

“ആഹ്…ഇവിടേക്കും വിളിക്കാറൊക്കെ ഉണ്ട്…പക്ഷെ സംസാരം ഒകെ നിന്റെ അമ്മായിയോടാ..”
കൃഷ്ണൻ മാമ ചെറു ചിരിയോടെ പറഞ്ഞു .

ഞങ്ങളുടെ സംസാരം അങ്ങനെ നീണ്ടു …അതിനിടെ മഞ്ജുസ് എന്നെ തിരഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് വന്നു . ആദിയെ അകത്തുള്ള ആർക്കോ കൈമാറിയതുകൊണ്ട് ഫ്രീ ബേർഡ് ആയിട്ടാണ് വരവ് .

“നിങ്ങടെ പരദൂഷണം ഒകെ കഴിഞ്ഞോ ?”
ഉമ്മറത്തേക്ക് വന്നു ഞങ്ങളെ നോക്കി പുഞ്ചിരിച്ച മഞ്ജുസിനോടായി ഞാൻ പയ്യെ തിരക്കി .

“ആഹ്…കഴിഞ്ഞു ..”
അവൾ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ കൃഷ്ണൻ മാമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .

“കവി ..ഒന്ന് വന്നേ ..എനിക്കൊരു കാര്യം പറയാൻ ഉണ്ട് ..”
പെട്ടെന്ന് എന്റെ അരികിലേക്ക് വന്നുകൊണ്ട് മഞ്ജുസ് ഒരു സ്വകാര്യം പോലെ എന്റെ കാതിൽ പറഞ്ഞു .

“എന്താ മോളെ ഒരു രഹസ്യം ?”
മഞ്ജുസിന്റെ അടക്കം പറച്ചില് കണ്ടു കൃഷ്ണൻ മാമ ചിരിച്ചു .

“ഏയ് ഒന്നും ഇല്ല അമ്മാവാ ..ഞാൻ ചുമ്മാ ..ഇവനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ ..”
മഞ്ജുസ് കൃഷ്ണൻ മാമയെ നോക്കി ഉള്ള കാര്യം അങ്ങ് പറഞ്ഞു .

“ഓഹ്…എന്ന അങ്ങ് മുറ്റത്തേക്കിറങ്ങിക്കോ …അതല്ലേ സൗകര്യം ..”
കൃഷ്‌ണൻ മാമയും അതിനു പച്ചക്കൊടി കാണിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025