Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“അളിയാ നീ  വേണേൽ അവളെ നോക്കിക്കോ ..ഒരു തേപ്പ് ഒക്കെ കിട്ടി നടക്കുന്ന കക്ഷിയാണ് ”
എന്നൊക്കെ പറഞ്ഞു അവനെ പിരികയറ്റി വീണയെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ് .  പിന്നെ നടന്നതൊക്കെ ചരിത്രമാണ് . കുറച്ചു ദിവസം കൊണ്ട് തന്നെ ശ്യാം അവളെ വളച്ചെടുത്തു . ഒന്ന് രണ്ടുവട്ടം അവളുടെ കോളേജിന്റെ മുൻപിൽ പോയി വായ്‌നോക്കിയും ശല്യം ചെയ്തുമൊക്കെ  ശ്യാം അവളെ ബുദ്ധിമുട്ടിച്ചതോടെ പെണ്ണ് അവനെ ശ്രദ്ധിക്കാൻ തുടങ്ങി .

പിന്നെ അവന്റെ  ഡയലോഗടിയിൽ വീഴാത്തവർ കുറവാണ് . അത്രയൊക്കെയേ വീണക്കും സംഭവിച്ചിട്ടുള്ളൂ  . ആദ്യം ഒഴിഞ്ഞു മാറി , അവനെ ചീത്ത പറഞ്ഞെങ്കിലും ഒടുക്കം പെണ്ണ് വളഞ്ഞു . പിന്നെ മഞ്ജുസ് ഡെലിവറി ഒകെ കഴിഞ്ഞു അവളുടെ വീട്ടിൽനിന്നും  തിരിച്ചുവന്ന  ടൈമിൽ അവള് രണ്ടു മൂന്നു ദിവസം എന്റെ വീട്ടിലുണ്ടായിരുന്നു . ആ സമയത്താണ് രണ്ടും കൂടി കൂടുതൽ ക്ളോസ് ആകുന്നതും ചെറിയ കിസ്സടി ഒകെ തുടങ്ങുന്നതും !

പിന്നെ അത് അസ്ഥിക്ക് പിടിച്ചു തുടങ്ങിയതോടെ അവനും വീണയും സീരിയസ് ആകാൻ തുടങ്ങി . അങ്ങനെയാണ് വിവേകേട്ടനോട് ഞാൻ കാര്യം പറയുന്നത് . പുള്ളിക് ശ്യാമിനെ അറിയാവുന്നതുകൊണ്ട് ആ  ബന്ധത്തിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല . അതോടെ രണ്ടിനും ലൈസൻസ് ആയി . കൃഷ്ണൻ മാമക്ക് ഈ കാര്യം ഒന്നും ഇപ്പോഴുമറിയില്ലെങ്കിലും വല്യ പ്രെശ്നം ഒന്നും ആകാനിടയില്ല .

“അതെ ..എല്ലാരുടെ കാര്യവും അങ്ങനൊക്കെ തന്നെയാ ..അല്ലാണ്ടെ ആദ്യം തന്നെ ചാടിക്കേറി ഇഷ്ടമാണ് .എന്നെ  കല്യാണം കഴിച്ചോ എന്നൊക്കെ പറയാൻ പറ്റോ ?”
എന്റെ ചോദ്യത്തിന് വീണ ഒഴുക്കൻ മട്ടിലൊരു മറുപടി നൽകി .

“ഹ്മ്മ്…നടക്കട്ടെ നടക്കട്ടെ ..”
ഞാൻ ആ മറുപടി കേട്ട് പയ്യെ ചിരിച്ചു . പിന്നെ വീണയുമായുള്ള  സംസാരം മതിയാക്കി തിരിച്ചു വീട്ടിലേക്ക് തന്നെ നടന്നു .

“വല്യമ്മാമ ..ബിന്ദു അമ്മായിയും കുഞ്ഞാന്റിയും മുത്തശ്ശിയും  ഒന്നും വരില്ലേ ? ആരെയും കണ്ടില്ലല്ലോ ?”
ഞാൻ ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ കൃഷ്ണൻ മാമനോടായി വിളിച്ചു ചോദിച്ചു .

“എല്ലാവരും വരുമെടാ ..ചടങ്ങു കഴിക്കുന്നില്ലെങ്കിലും പെണ്ണിനെ ഇറക്കികൊടുക്കണ്ടേ ”
കൃഷ്ണൻ മാമ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ആണോ ? മുത്തശ്ശി ഈയാഴ്ച എവിടെയാ ? തറവാട്ടിലാണോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഏയ് ..മോഹനന്റെ വീട്ടിലാ..അവരിങ്ങു വന്നോളുമെടാ ..തൊട്ടടുത്തല്ലേ ”
കൃഷ്ണൻ മാമ റോസിമോളെ കൊഞ്ചിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു .

“ആഹ്…എന്ന ഞാൻ പോയിട്ട് കുഞ്ഞാന്റിയെ എടുത്തിട്ട് വരാം..ഉള്ളതില് ദൂരം അതിനല്ലേ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025