Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

ഞാൻ ബിസിനസ്സിന്റെ കാര്യത്തിന് ബാംഗൂരിൽ പോയാൽ റോസമ്മയോടൊപ്പം അവളുടെ  ഫ്ലാറ്റിലാണ് താമസിക്കുന്നത് . ഇടക്കു മഞ്ജുസ് വിളിക്കുമ്പോൾ അവളാണ് എന്റെ ഫോൺ അറ്റൻഡ് ചെയ്യാറ് .ആദ്യമൊക്കെ മഞ്ജുസിനു അത് ദേഷ്യം ആയിരുന്നു .

“കവിൻ..കുളിക്കുവാണ് മഞ്ജു ..ഞാൻ വന്നാൽ പറയാം …”
“അവൻ ടോയ്‌ലെറ്റിൽ ആണ് മഞ്ജു ..”
എന്നൊക്കെ മാത്രമേ റോസ്‌മേരി പറയുകയുള്ളൂ . എന്നാലും മഞ്ജുസിനു കലിപ്പ് ആണ് .

“അവളാരാ നിന്റെ ഫോൺ എടുക്കാൻ …എനിക്കിതൊന്നും അത്ര ഇഷ്ടല്ലാട്ടോ ..”
എന്നൊക്കെ പിന്നീട് ഞാൻ വിളിച്ചാൽ മഞ്ജുസ് പറയും .

അതുകൊണ്ട് അവളെ ഒന്നുടെ ദേഷ്യംപിടിപ്പിക്കാനായി ഞാൻ റോസമ്മയുടെ കൂടെ കിച്ചണിൽ നിന്നും ബെഡ്‌റൂമിൽ നിന്നുമൊക്കെ സെൽഫി എടുത്തു മഞ്ജുസിനു അയക്കും . പിന്നെ വീഡിയോ കാൾ ചെയ്തു റോസമ്മ എന്റെ കൂടെ ഒരേ ബെഡിൽ ആണ് കിടക്കുന്നത് എന്നൊക്കെ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിക്കും . എന്റെ ആവശ്യപ്രകാരം റോസമ്മയും സ്വല്പം തൊട്ടുരുമ്മി അഭിനയിക്കും .

റോസമ്മ കൂടി കേൾക്കുമല്ലോ എന്ന നാണക്കേടിൽ ആ സമയത്ത്  മഞ്ജുസ് ഒന്നും മിണ്ടാതെ അതൊക്കെ ആസ്വദിക്കും , പിന്നെ വീട്ടിലെത്തിയാൽ ആണ് പലിശയും മൊതലും അടക്കം എനിക്കിട്ടു താങ്ങുന്നത് !

“എന്തിനാടാ ഇങ്ങു പോന്നത് ..അവളുടെ കൂടെ അവിടെ അങ്ങ് കൂടായിരുന്നില്ലേ …”
എന്നൊക്കെ പറഞ്ഞു മഞ്ജുസ് സ്ഥിരം പിണക്കം അഭിനയിക്കും . പിന്നെ അവളെയൊന്നു സോപ്പിട്ടു സ്നേഹിച്ചാൽ മാത്രമേ കക്ഷിക്ക് ആശ്വാസമാകൂ !

“അവിടെ കൂടാമെന്നൊക്കെ ഉണ്ട് ..പക്ഷെ എന്റെ മഞ്ജുസ് ഇവിടായിപ്പോയില്ലേ ..”
എന്നൊക്കെ സോപ്പിട്ടു കെട്ടിപിടിച്ചാലേ അവളുടെ പരിഭവം മാറൂ .

ആ കാര്യങ്ങളൊക്കെ പറഞ്ഞു സ്വല്പ നേരം ഗേറ്ററിനടുത്തു താനെ ഞങ്ങൾ നിന്നു. പിന്നെ കുഞ്ഞാന്റി വന്നു ഊണ് കഴിക്കാൻ വിളിക്കുമ്പോഴാണ് അകത്തേക്ക് മടങ്ങിയത് . ഊണ് കഴിഞ്ഞതോടെ മായേച്ചിയേം കൊണ്ട് ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു .

മരുമകളെ വലിയ സ്നേഹത്തോടെയാണ് കൃഷ്ണൻ മാമയും മോഹനവല്ലി അമ്മായിയും യാത്രയാക്കിയത് .. അവരെയൊക്കെ വിട്ടു പിരിയുന്നതിൽ മായേച്ചിക്കും ചെറിയ സങ്കടമുണ്ടായിരുന്നു . എല്ലാവരോടും പ്രേത്യേകം പ്രേത്യേകം യാത്ര പറഞ്ഞുകൊണ്ട് മായേച്ചി ഉമ്മറത്തിരുന്ന എന്റെ അടുത്തേക്ക് എത്തി . പിന്നാലെ എല്ലാവരും ഉണ്ടായിരുന്നു . വീണയാണ് മായേച്ചിയുടെ ബാഗും പെട്ടിയുമൊക്കെ എടുത്തു എന്റെ കാറിൽ കൊണ്ടുപോയി വെച്ചത് .

ഊണ് കഴിഞ്ഞു മയങ്ങിയ റോസ് മോളെയും തോളിലിട്ടുകൊണ്ടാണ് ഞാൻ ഉമ്മറത്ത് അവരെയും കാത്തിരുന്നത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025