Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

അതിനു കക്ഷി തലയാട്ടി സമ്മതവും അറിയിച്ചു . പിന്നെ റോസിമോളെയും എടുത്തു ഞാൻ കാറിനകത്തേക്ക് കയറി . അവളെ പതിവുപോലെ മടിയിൽ വെച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു റിവേഴ്‌സ് എടുത്തു .  മുറ്റത്തു കാർ തിരിക്കാനുള്ള സ്ഥലം ഇല്ലാത്തതുകൊണ്ട്  റോഡ് വരെ കാര് റിവേഴ്സിൽ തന്നെ പോയി .പിന്നെ തിരിച്ചുകൊണ്ടു നേരെ വിട്ടു . കാര് നീങ്ങിയതോടെ റോസിമോള് സ്റ്റിയറിങ്ങിൽ കൈകൊണ്ട് തട്ടി രസിച്ചു കാഴ്ചകൾ നോക്കി ഇരുന്നു .

കഷ്ടിച്ച് അഞ്ചുമിനുട്ടിനകം ഞാൻ കുഞ്ഞാന്റിയുടെ വീട്ടിലെത്തി . കാർ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റി ഞാൻ ഒന്ന് രണ്ടു ഹോൺ മുഴക്കിയതും ഉമ്മറവാതിൽക്കൽ എന്റെ സ്വപ്ന സുന്ദരി വന്നെത്തി ! അവളുടെ സ്ഥിരം വേഷമായ സാരിയും ബ്ലൗസും തന്നെയാണ് അണിഞ്ഞിട്ടുള്ളത് . കൃഷ്ണൻ മാമയുടെ വീട്ടിലേക്കു ഇറങ്ങാൻ വേണ്ടി ഒരുങ്ങിയുള്ള നിൽപ്പാണ് . ഒരു ചുവപ്പും കറുപ്പും കലർന്ന സാരിയും ചുവന്ന ബ്ലൗസുമാണ്  അവളുടെ വേഷം .

കാർ കണ്ടപ്പോഴേ ഞാൻ ആണെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട് . അതുകൊണ്ട് കുഞ്ഞാന്റിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . കാറിന്റെ ഡോർ തുറന്നു റോസിമോളെയും എടുത്തുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി .

“ആഹാ ..ഈ സാധനവും ഉണ്ടോ കൂടെ ?”
റോസിമോളെ കണ്ട ആശ്ചര്യത്തിൽ കുഞ്ഞാന്റി തിരക്കി . പിന്നെ സാരിയുടെ തലപ്പ് അരയിൽ തിരുകികൊണ്ട്  വാതില്ക്കല് നിന്നും ഉമ്മറത്തേക്ക് വന്നു . ഞാനവളുടെ ആ രൂപവും നടത്തവുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറി .എന്റെ കയ്യിൽ ഇരുന്നുകൊണ്ട് റോസ് മോള് ചുറ്റും കണ്ണോടിക്കുന്നുണ്ട് .

“പെണ്ണ് വാശി പിടിച്ചു കൂടെ പോന്നതാ…ഞാൻ എവിടേക്കു ഇറങ്ങിയാലും  ഇതുതന്നെ അവസ്ഥ ”
റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മനൽകികൊണ്ട് ഞാൻ കുഞ്ഞാന്റിയോടായി പറഞ്ഞു .

“ആഹ് ..പിള്ളേരൊക്കെ അങ്ങനെ തന്നെയാ ..”
കുഞ്ഞാന്റി അതിനു ചിരിയോടെ ഒരു മറുപടി നൽകി .പിന്നെ എന്റെ കയ്യിൽ നിന്നും റോസിമോളെ എടുത്തു പിടിച്ചു . പെണ്ണ് ഞാൻ ഒപ്പമുള്ളതുകൊണ്ട് മടിയൊന്നും ഭാവിക്കാതെ അവളുടെ അടുത്തേക്ക്  ചാടി .

“ഇത് ശരിക്ക് മഞ്ജുവിന്റെ അച്ചിലിട്ടു വാർത്ത പോലെ ഉണ്ട് അല്ലേടാ ?”
റോസ് മോളുടെ മുഖം നോക്കി കുഞ്ഞാന്റി ചിരിച്ചു .

“ആഹ് ..ഏറെക്കുറെ …പിന്നെ നിന്റെ പിള്ളേര് എന്ത്യേ?”
അവൾക്കുള്ള മറുപടി നൽകിയ ശേഷം ഞാൻ സംശയത്തോടെ ചോദിച്ചു .

“തക്കുടു സ്കൂളിൽ പോയി …ചെറുത് അകത്തിരുന്നു ടി.വി കാണുന്നുണ്ട് ..”
കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു എനിക്ക് ഇരിക്കാനായി ഒരു കസേര നീക്കിയിട്ടു .

“ഇരിക്കെടാ …”
അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് റോസിമോളെയും പിടിച്ചു തിണ്ണയിലേക്കിരുന്നു .പിന്നാലെ ഞാനും ആ കസേരയിലേക്ക് ഇരുന്നു അവളെ  അടിമുടി ഒന്ന് നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025