Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .”വേണ്ട …അതൊക്കെ ഞാൻ പറഞ്ഞോളാം ..നീ ഇങ്ങനെ തുള്ളല്ലേ ”
മഞ്ജുസ് എന്റെ ആവേശം കണ്ടു ചിരിച്ചു . അതോടെ ഞാൻ ഒന്നും മിണ്ടാതെ അവൾക്കൊപ്പം നടന്നു . പിന്നെ തിരിച്ചു റൂമിൽ വന്ന ശേഷം മഞ്ജു ആണ് അവളുടെ അമ്മയെ വിളിച്ചു കാര്യം പറയുന്നത് . പിന്നെ അത് സ്‌പ്രെഡ്‌ ആയി എല്ലാവരും അറിഞ്ഞു . മഞ്ജുസ് ഗർഭിണി ആയെന്നറിഞ്ഞപ്പോൾ എല്ലാവരും എന്നെ കാണുമ്പോൾ ഒരു ചിരി ആയിരുന്നു . അതെന്തിനാണെന്നു എനിക്കിപ്പോഴും മനസിലായിട്ടില്ല .ആ ഓര്മകളൊക്കെ അയവിറക്കികൊണ്ട് ഞാൻ പയ്യെ കാർ ഓടിച്ചു . അങ്ങനെ അധികം വൈകാതെ ഞങ്ങൾ സ്വന്തം വീട്ടിലെത്തി . ഹേമാന്റിയും എന്റെ അമ്മയും അച്ഛനുമൊക്കെ ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു . കാർ കണ്ടതും അമ്മയും ഹേമാന്റിയും കൂടി മുറ്റത്തേക്കിറങ്ങി.

കാർ നിർത്തിക്കൊണ്ട് ഞാൻ ആദ്യം ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങി . പിന്നാലെ മഞ്ജുസും . ഉറങ്ങിക്കിടന്ന റോസിമോളെ തോളത്തിട്ടുകൊണ്ടാണ് അവൾ എഴുന്നേറ്റത് . ആദികുട്ടൻ  മായേച്ചിയുടെ മടിയിലായിരുന്നു . അവനെ എന്റെ അമ്മ കൈനീട്ടി വാങ്ങിയതോടെ മായേച്ചിയും പുറത്തേക്കിറങ്ങി . സാമാന്യം വീർത്ത വയറുമായി മായേച്ചി പയ്യെ പുറത്തേക്കിറങ്ങി .അപ്പോഴേക്കും ആദികുട്ടനെ ഞാൻ എടുത്തുപിടിച്ചു .

“തള്ളെ സുഖം അല്ലെ ..”
കാറിൽ നിന്ന് പുറത്തിറങ്ങിയതും അവളെന്റെ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .

“സുഖം ആടി..നിനക്കോ..?”
അവളുടെ പുറത്തു തഴുകി അമ്മ ചിരിച്ചു .

“ആഹ്..അങ്ങനെ  പോണൂ..”
അവൾ പയ്യെ പറഞ്ഞു അകന്നു മാറി പിന്നെ സ്വന്തം അമ്മയുടെ അടുത്തേക്ക് നീങ്ങി .

“ഇവിടെ വല്യ സന്തോഷം ഒന്നും ഇല്ലാലോ ? ഞാൻ വന്നത് ഇഷ്ടായില്ലേ?”
ഹേമന്റിയുടെ തോളിൽ കയ്യിട്ടുകൊണ്ട് മായേച്ചി ചിരിച്ചു .

“ഒന്ന് പോടീ പെണ്ണെ …”
ഹേമന്റി അവളെ ശകാരിച്ചുകൊണ്ട് ചിരിച്ചു . പിന്നെ അവളുടെ കയ്യും പിടിച്ചു പയ്യെ നടന്നു .

“ഹലോ ….അറിയോ ?”
ഉമ്മറത്ത് നിൽക്കുന്ന എന്റെ അച്ഛനെ  നോക്കി കൈവീശികൊണ്ട് മായേച്ചി ഉറക്കെ വിളിച്ചു ചോദിച്ചു . അതിനു പുള്ളിയൊന്നു ചിരിക്കുക മാത്രം ചെയ്തു .

അകത്തേക്ക് കയറി മായേച്ചി എന്റെ അച്ഛനുമായി പരിചയം പുതുക്കി , പിന്നെ അകത്തേക്ക് കടന്നു  അമ്മയോടും ഹേമാന്റിയോടും വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു ഞാനും മഞ്ജുസും ആ സമയത്തു മുകളിലെ റൂമിലേക്ക് പോയി . ഉറങ്ങി പോയ റോസിമോളെ തൊട്ടിലിലേക്ക് കിടത്തികൊണ്ട് മഞ്ജുസ് ആദിയെ ഉറക്കാനുള്ള ശ്രമം തുടങ്ങി . പക്ഷെ ചെറുക്കന് പാലുകുടിച്ചാലേ ഉറങ്ങാനുള്ള മൂഡ് വരൂ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025