Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

അവിടെ നിന്നും സ്വല്പം മുന്നോട്ടു നീങ്ങിയതോടെ മായേച്ചി സങ്കടമൊക്കെ മറന്നു . പിന്നെ മഞ്ജുസമായി ഓരോന്ന് സംസാരിച്ചിരുന്നു . ആദികുട്ടനെ അവളുടെ തുടകൾക്കു മീതേക്ക് എടുത്തുവെച്ചുകൊണ്ട് മായേച്ചി സംസാരിച്ചു തുടങ്ങി .

“എടാ നീയെന്ന തിരിച്ചുപോണെ ?”
മായേച്ചി കാർ ഓടിക്കുന്ന എന്നോടായി തിരക്കി .

“തിങ്കളാഴ്ച രാവിലെ പോണം മോളെ..പക്ഷെ പോകാൻ വല്യ മൂഡ് ഒന്നും ഇല്ല…”
ഞാൻ സെന്റര് മിററിലൂടെ മഞ്ജുസിനെ നോക്കികൊണ്ട് ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്…പിന്നെ എന്തൊക്കെ ഉണ്ടെടി ഫാഷൻ പരേഡേ? കോളേജിൽ എന്താ വിശേഷം ?”
മായേച്ചി മഞ്ജുസിന്റെ തുടയിൽ തട്ടികൊണ്ട് തിരക്കി .

“എന്ത് വിശേഷം ..ഇപ്പൊ നീ കൂടി ഇല്ലാത്തോണ്ട് സ്റ്റാഫ് റൂമിലൊക്കെ വാൻ ബോറടി ആണ് മോളെ . എങ്ങനേലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നാകും”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ ആ ചോദ്യത്തിനുള്ള മറുപടി നൽകി .

“ആഹ് ..നീയില്ലാത്തപ്പോ എന്റേം അവസ്ഥ അതുതന്നെ ആയിരുന്നു ..”
മായേച്ചി ആദികുട്ടന്റെ തലയിൽ തഴുകികൊണ്ട് പയ്യെ പറഞ്ഞു .

“ഓ പിന്നെ ..നിനക്കു ആ  ടൈമിലോകേ വിവേകുമായി സൊള്ളല് അല്ലെടി പണി ? എന്നിട്ട് ചുമ്മാ ഓരോ ഡയലോഗ്..”
മായേച്ചിയെ കളിയാക്കികൊണ്ട് മഞ്ജുസ് ചിരിച്ചു .

സംഗതി സത്യമാണ് ..മഞ്ജുസ് പ്രെഗ്നന്റ് ആയി മൂന്നു നാലു മാസം കഴഞ്ഞതും ലോങ്ങ് ലീവ് എടുത്തു . ആ ടൈമിലോക്കെ വല്യ ബോറടി ഇല്ലാതെ മായേച്ചി കഴിച്ചിലായത് വിവേകുമായുള്ള ബന്ധം കാരണം ആണ് . പിന്നെ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നല്ലോ മഞ്ജുസിന്റെ ഡെലിവറി ഉണ്ടായത് ! അതുകൊണ്ട് മൂന്നുമാസം ഞങ്ങൾക്ക് ലാഭം കിട്ടി !

മാലിയിലെ ഹോളിഡേയ്‌സ് കഴിഞ്ഞു സ്വല്പം കഴിഞ്ഞപ്പോഴേ മഞ്ജുസ് സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും എന്നോടൊന്നും പറഞ്ഞിരുന്നില്ല . മാലിയിലെ ഹോളിഡേ കഴിഞ്ഞതിൽ പിന്നെ ഞാനുമവളും കോയമ്പത്തൂരിൽ രണ്ടുമാസത്തോളം ഒരുമിച്ചായിരുന്നു പൊറുതി . ഇരുപത്തിനാലു മണിക്കൂറും ഒരുമിച്ചാകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ പൊട്ടലും ചീറ്റലും ഞങ്ങൾക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു .

രാവിലെ ഞാൻ ഓഫീസിൽ പോകുമ്പോഴും കക്ഷി കിടന്നുറങ്ങുവായിരിക്കും . അവൾ ഉള്ളതുകൊണ്ട് എനിക്ക് സഹായത്തിനു വരുന്ന പവിഴത്തോട് രണ്ടു മാസം വരണ്ട എന്നും പറഞ്ഞിരുന്നു . മഞ്ജുസ് ആണേൽ  രാവിലെ ഫുഡും ഉണ്ടാക്കില്ല ഒരു കോപ്പും ചെയ്യില്ല . എന്റെ കൂടെ സുഖവാസത്തിനു വന്ന പോലെ ഒട്ടിയിരിക്കും . അവൾക്കു വേണ്ടത് കൂടി  ഞാൻ ചെയ്തു കൊടുക്കണം എന്ന ലൈൻ ആയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025