Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“ഇല്ലെടാ ..നീ വേഗം വാ …”
മഞ്ജു സൗണ്ട് ഒക്കെ ഒന്ന് ശരിപ്പെടുത്തികൊണ്ട് പറഞ്ഞു .

പിന്നെയൊന്നും നോക്കാതെ ഞാൻ വേഗം അവിടെ നിന്ന് കാർ എടുത്തു ഇറങ്ങി . വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് എത്തിച്ചേർന്നു . കാറിൽ നിന്ന് ഇറങ്ങി വീടിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ഞാൻ പയ്യെ അകത്തേക്ക് കയറി .

റൂമിലേക്ക് കയറിചെന്നതും മഞ്ജുസ് ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട് . എന്റെ ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും ആണ് അവളുടെ വേഷം !

“ഉറങ്ങുവാണോ ?”
ഞാൻ റൂമിലേക്ക് കടന്നുകൊണ്ട് ചിരിയോടെ തിരക്കി . ആ ശബ്ദം കേട്ടതും അവള് പെട്ടെന്ന് ഞെട്ടി തിരിഞ്ഞു .

“ഏയ് അല്ലെടാ..ചുമ്മാ കിടന്നതാ..”
മഞ്ജുസ് എന്ന് നോക്കി ഒരു മങ്ങിയ ചിരി പാസ്സാക്കി .  പക്ഷെ ഒന്നുറങ്ങി എണീറ്റ പോലെ ആണ് അവളുടെ മുഖം ! സ്വല്പം  ക്ഷീണിച്ചിട്ടുണ്ട് .

“തല കറക്കം മാറിയോ ?”
ഞാൻ പെട്ടെന്ന് ബെഡിലെക്കിരുന്നുകൊണ്ട് അവളെ എണീപ്പിച്ചു ഇരുത്തി .

“ഇല്ല …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ്..എന്ന വാ നമുക്ക് ഡോക്ടറെ കാണാം ..”
ഞാൻ അവളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിണുങ്ങി .

“ഏയ് അതൊന്നും വേണ്ട ….”
മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“പിന്നെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“പിന്നെ ഒന്നും ഇല്ല …നീ വല്ലതും കഴിച്ചോ ?”
മഞ്ജുസ് എന്ന് ചോദ്യഭാവത്തിൽ നോക്കി .

“ഹ്മ്മ്….പോണ വഴിക്ക് കഴിച്ചു …നീയോ ?”
ഞാൻ പയ്യെ ചോദിച്ചു .

“ഒന്നും കഴിച്ചില്ല ..നീ ഞാൻ ഉണ്ടാക്കിയത് ഒന്നും നോക്കിയത് പോലും ഇല്ലാലോ ”
മഞ്ജുസ് ചെറിയ പരിഭവത്തോടെ എന്നെ നോക്കി . ആ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചെറിയൊരു വിഷമം തോന്നി . ഞാൻ കഴിക്കാത്തതുകൊണ്ട് അവളും കഴിച്ചില്ലെന്നു കേട്ടപ്പോള് ….മാത്രമല്ല ഞാൻ പുറത്തു നിന്ന് കഴിക്കുവേം ചെയ്തു !

“ബെസ്റ്റ് …അപ്പൊ ചുമ്മാതൊന്നും അല്ല തലകറക്കം ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടു മഞ്ജുസും ചെറുതായി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025