Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു അവളുടെ കൈവിടുവിച്ചു .”എന്താ നീ ഇങ്ങനെ ഒക്കെ പറയണേ ?”
മഞ്ജുസ് എന്നെ നോക്കി പരിഭവിച്ചു .”പിന്നെ എങ്ങനെ പറയണം ? അല്ല അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ ..എന്റെ ഇഷ്ടത്തിനൊന്നും നിനക്കു ഒരു വിലയും ഇല്ലേ ? ഒക്കെ നീ പറയുന്നത് നടക്കണം എന്നുവെച്ചാൽ എങ്ങനാ ?”
ഞാൻ സ്വല്പം ഗൗരവം അഭിനയിച്ചു അവളെ നോക്കി .

“നീ എന്താ കവി ഇങ്ങനെ ..ഞാൻ ചുമ്മാ ഒരു ഫൺ നു എന്തേലും പറയും , ചെയ്യും എന്നല്ലാതെ ”
മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി ചിണുങ്ങി .

“നീ എന്തുവേണേൽ ചെയ്യ് ..എന്തായാലും എനിക്ക് ഫുഡ് ഒന്നും വേണ്ട ..മെനക്കെട്ട് ഉണ്ടാക്കിയതല്ലേ..മഞ്ജു ചേച്ചി ഒറ്റയ്ക്ക് തിന്നോ ”
അവളെ നോക്കി കടുപ്പിച്ചൊന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു .

“ഡാ ഡാ…പ്ലീസ് അങ്ങനെ പോവല്ലേ..ഞാൻ മിണ്ടില്ലാട്ടോ ..”
മഞ്ജുസ് വേഗത്തിൽ നടന്നു നീങ്ങുന്ന  എന്നെ നോക്കി ചിണുങ്ങി .

“വേണേൽ മിണ്ടിയാൽ മതി..നിര്ബന്ധമില്ല …”
ഞാനതിനു ചിരിയോടെ മറുപടി നൽകി .

“പോടാ….നീയിങ്ങു വാ ..എന്ന ഞാനും കഴിക്കില്ല …”
മഞ്ജുസ് തീർത്തു പറഞ്ഞു . അവളത്തൊരു തമാശക്ക്  പറഞ്ഞതാണെന്നേ ഞാനും കരുതിയുള്ളൂ . പക്ഷെ പറഞ്ഞപോലെ കക്ഷി രാവിലെ ഒന്നും കഴിച്ചില്ല . പിന്നെ സ്വല്പം കഴിഞ്ഞു ഉച്ച നേരത്താണ് അവളെന്നെ ഫോണിൽ വിളിക്കുന്നത് .

“ആഹ്..പറയെടോ …”
ഫോൺ ചെവിയോട് ചേർത്ത് ഞാൻ പയ്യെ തിരക്കി . രാവിലത്തെ ദേഷ്യമൊക്കെ അപ്പോഴേക്കും അലിഞ്ഞിരുന്നു .

“നീ എവിടെയാ കവി…?”
സ്വല്പം തളർന്ന ശബ്ദത്തോടെ അവള് ചോദിച്ചു .

“ഞാൻ ഓഫീസിൽ തന്നെയാ ..അല്ലെടി പോത്തേ നീ കിടന്നു ഉറങ്ങുവാണോ? സൗണ്ട് ഒക്കെ മാറിയല്ലോ ?”
ഞാൻ അതിനു മറുപടി നൽകി ചിരിച്ചു .

“നീ ഒന്ന് ഇങ്ങോട്ട് വരുമോ ? എനിക്ക് നല്ല സുഖം ഇല്ലെടാ …”
ഇത്തവണ മഞ്ജുസ് സ്വല്പമൊരു വിഷമത്തോടെ പറഞ്ഞു .

“അയ്യോ ..അതെന്തു പറ്റിയെടി ?”
ഞാൻ ചെറിയൊരു ആധിയോടെ ചോദിച്ചു .

“അറിയില്ലെടാ ..തല കറങ്ങുന്ന പോലെ …നീ ഒന്ന് എളുപ്പം വരോ ?”
മഞ്ജുസ് ഒരു അഭ്യർത്ഥന പോലെ ചോദിച്ചു .

“പിന്നെന്താ വരാലോ….നിനക്കു വേറെ കുഴപ്പം ഒന്നും ഇല്ലാലോ ?”
ഞാൻ ചെറിയ സംശയത്തോടെ തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025