Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“അതേടാ പൊട്ടാ ..ഞാൻ ഈ കാര്യത്തില് നുണ പറയോ ..”
മഞ്ജുസ് എന്റെ പിന്കഴുത്തിൽ തഴുകികൊണ്ട് ചിരിച്ചു . അതോടെ ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് വരിഞ്ഞു മുറുക്കി . പിന്നെ എന്റെ സന്തോഷം  പ്രകടിപ്പിക്കാൻ എന്നോണം അവളുടെ നെറ്റിയിലും കവിളിലും കണ്ണിലും ചുണ്ടിലുമൊക്കെ മാറി മാറി ചുംബിച്ചു .

“സ്..എന്റെ മോളെ …..ഉമ്മ്ഹ….”
ഞാൻ ആവേശത്തോടെ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി .

“ഇതെങ്ങനെ മനസിലായി ?”
ഞാൻ ചെറിയൊരു കിതപ്പോടെ അവളെ നോക്കി കണ്ണുമിഴിച്ചു .

“അതൊക്കെ അറിയാൻ ആണോ പ്രയാസം , ഇപ്പോ കിറ്റ് ഉള്ളതല്ലേ ..ഞാൻ ഡൌട്ട് തോന്നിയപ്പോ ഒന്ന്  ടെസ്റ്റ് ചെയ്ത  നോക്കി ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“എടി കോപ്പേ..എന്നിട്ടാണോ നീ ഫുഡ് ഒന്നും കഴിക്കാതെ കിടക്കുന്നത് ?”
ഞാനവളെ അതിശയത്തോടെ നോക്കി .

“അതോ ..അത് നീ എന്നെ അവോയ്ഡ് ചെയ്ത ദേഷ്യത്തില് വേണ്ടാന്നു വെച്ചതാ ..അല്ലതെ വിശപ്പില്ലാഞ്ഞിട്ടൊന്നും അല്ല ”
മഞ്ജുസ് ചെറിയ ജാള്യതയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“എന്ന വാ ..നമുക്ക് പുറത്തു  പോയി വല്ലോം കഴിക്കാം …പിന്നെ നിന്റെ സ്വന്തം വകയുള്ള ടെസ്റ്റിങ് അല്ലെ ? അത് വിശ്വസിക്കാൻ കൊള്ളൂല ..നമുക്ക് ഒരു ഹോസ്പിറ്റലിലും പോകാം ”
ഞാൻ ഒരുറപ്പിനു വേണ്ടി വാദിച്ചു .

“ആഹ് ..അതൊക്കെ പോകാം …പക്ഷെ നിക്കുറപ്പാ …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മുത്തി .

“കവി…”
അവളെന്ന് കഴുത്തിൽ കൈചുറ്റികൊണ്ട് പയ്യെ കുറുകി .

“ഹ്മ്മ് ..”
ഞാൻ പയ്യെ മൂളി വിളികേട്ടു .

“നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തെ? ”
മഞ്ജുസ് എന്റെ കഴുത്തിൽ കൈ ഇറുക്കികൊണ്ട് ചിണുങ്ങി .

“ആര് പറഞ്ഞു ഇത് ? എടി എനിക്ക് എന്താ ചെയ്യേണ്ടെന്ന് അറിയാത്ത പ്രെശ്നം ആണ് ..സിനിമേല് കാണുന്ന പോലെ നിന്നെ എടുത്തു കറക്കണോ ?”
ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി .

“ഏയ് …അതൊന്നും വേണ്ട..അല്ലേലും അതൊക്കെ ബോറാ ”
മഞ്ജുസും ചിരിച്ചു .

“അല്ലേൽ പിന്നെ നിന്റെ വയറ്റിലൊരു ഉമ്മ തരട്ടെ ?”
ഞാൻ കൊഞ്ചിക്കൊണ്ട് അവളുടെ കഴുത്തിൽ  മുഖം ഉരുമ്മി .

“വേണേൽ തന്നോ ..അല്ലെങ്കിൽ വേണ്ട പിന്നെ മതി…വയറൊക്കെ ഒന്ന് വീർക്കട്ടെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025