Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“പക്ഷെ ഇത് അതൊന്നും അല്ലെടാ…”
മഞ്ജുസ് എന്റെ ഭാവം നോക്കി പയ്യെ ചിരിച്ചു . ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അവളെയും നോക്കി .അപ്പോഴേക്കും അവളെന്റെ അടുത്തേക്ക് തൊട്ടുരുമ്മി ഇരുന്നു .

“എന്നോട് ദേഷ്യം ആണോ ?”
മഞ്ജുസ് എന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു .

“എന്തിനു ? ”
ഞാൻ ചിരിച്ചു .

“അല്ലാ..ഞാൻ കുറച്ചു ദിവസം ആയിട്ട് ഓവർ ആണെന്നല്ല നിന്റെ കണ്ടുപിടുത്തം ..”
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചിണുങ്ങി .

“അത് കണ്ടുപിടുത്തം ഒന്നുമല്ല . ഉള്ള കാര്യം തന്നെയാ .. മറ്റേ പരിപാടി ഒഴിച്ചാൽ എനിക്ക് ഇവിടെ ഒരു സുഖവും ഇല്ല .”
ഞാൻ കള്ളച്ചിരിയോടെ അവളെ ചേർത്തുപിടിച്ചു .

“പക്ഷെ എനിക്ക് നല്ല സുഖാ…നിന്നെപ്പോലത്തെ ഒരു പൊട്ടനെ കിട്ടിയത് നന്നായി ..വേറെ വല്ലോരും ആയിരുന്നേൽ എനിക്കിപ്പോ രണ്ടു ചവിട്ട് കൊണ്ടിട്ടുണ്ടാവും ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“ആഹ്..അത് അല്ലെങ്കിലും ഞാൻ തരുന്നുണ്ട് …”
അവളെ ചേർത്തുപിടിച്ചു കൊണ്ട് ഞാൻ ചിണുങ്ങി .

“അയ്യടാ …നീയിങ്ങു വാ ..ഇനി പണ്ടത്തെ പോലെ ഒന്നുമല്ല മോനെ ..നീ ചവിട്ടിയാൽ എന്റെ കുട്ടിക്കാ കേട് ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞെങ്കിലും ആദ്യം എനിക്ക് കത്തിയില്ല !

ഞാൻ അവളെ പുരികം ഉയർത്തി സംശയത്തോടെ നോക്കി .

“എന്താ ? മനസിലായില്ലേ ?”
മഞ്ജുസ് എന്റെ മൂക്കിൻത്തുമ്പിൽ അവളുടെ മൂക്കുരുമ്മിക്കൊണ്ട് ചിരിച്ചു .

ഞാൻ അപ്പോഴും അവളെ അത്ഭുതത്തോടെ നോക്കി . ചെറിയൊരു സൂചന മനസിലായെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല .

“എടാ പൊട്ടാ നീ അച്ഛനാവാൻ പോവ്വാ …”
മഞ്ജുസ് പെട്ടെന്നു എന്റെ കഴുത്തിൽ കൈചുറ്റി ഇറുക്കികൊണ്ട് പയ്യെ പറഞ്ഞു .

മനസിലൊരുപാട് സന്തോഷം ഉരുണ്ടു കയറിയെങ്കിലും ആ സമയത്തു എനിക്ക് എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല . ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കവിളിൽ പയ്യെ ഒന്നു ചുംബിച്ചു .

“സത്യം ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025