Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

മഞ്ജുസ് അതുകേട്ടു പയ്യെ ഒന്ന് ചിരിച്ചു .”കിണിക്കല്ലേ..നിന്നെ കാണുന്ന പോലെ അല്ല…നല്ല പവർ ഉണ്ട് …”
മഞ്ജുസിന്റെ ബോഡിയുടെ അനാട്ടമി ഓർത്തു ഞാൻ പയ്യെ ചിരിച്ചു . കരാട്ടെ ഒകെ പഠിച്ചത് കൊണ്ടും സ്ഥിരമായി വർക് ഔട്ട് ചെയ്യുന്നതുകൊണ്ടും അവളുടെ ബോഡി നല്ല ഫിറ്റും സ്‌ട്രോങും ആണ് . മഞ്ജുസ് ഇടക്കു എന്നെ ചുമ്മാ തമാശക്ക് അടിക്കുന്നത് പോലും  അതുകൊണ്ട് നല്ല വേദനയാണ് !

“നിന്നെക്കൊണ്ട് വല്യ ശല്യം ആണല്ലോ …”
എന്റെ പിടി അയച്ചുകൊണ്ട് മഞ്ജുസും ചിരിച്ചു .

“ഇതൊക്കെ  എന്ത്..ഇനി അങ്ങോട്ടുള്ളതല്ലേ ശരിക്കുള്ള ശല്യം …നമ്മളിങ്ങനെ അധികം ഒന്നും ചിരിച്ചു കളിച്ചു പോവില്ല …”
ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളുടെ മാറിൽ മുഖമിട്ടു ഉരസി .

“ഓ പിന്നെ ..”
മഞ്ജുസ് അതുകേട്ട്  ചിരിച്ചു .

“ഒരു പിന്നേം ഇല്ല ..നോക്കിക്കോ …നീ തന്നെ എന്നെ കുറ്റം പറഞ്ഞു തുടങ്ങും ..”
മഞ്ജുസിന്റെ മാറിലേക്ക് ഒന്നുടെ മുഖം അമർത്തികൊണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു .

“ദേ ഞാൻ കളഞ്ഞിട്ട് പോവുട്ടോ …”
എന്റെ ചൊറി കേട്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഇപ്പൊ പോണ്ടാ…..നല്ല സുഖം ഉണ്ട് ”
അവളെ ഒന്നുടെ വരിഞ്ഞുകൊണ്ട് ഞാൻ ചിണുങ്ങി .

“അയ്യടാ ..നിനക്ക് ആവശ്യം ഉള്ളപ്പോ മാത്രം എന്നെ വേണല്ലോ ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ പിന്കഴുത്തിൽ തഴുകി .അങ്ങനെ അവളോടൊപ്പം കിടക്കാൻ എനിക്കെന്തോ ഒരു സുഖമുള്ളത് പോലെ തോന്നി . ആ ദിവസങ്ങളൊക്കെ ഓർത്തുകിടന് ഞാൻ ഇടക്കെപ്പോഴോ ഉറങ്ങി…

പിറ്റേന്നത്തെ ദിവസം അവിടെ തന്നെ ആയിരുന്നു . മഞ്ജുവിന്റെ ചെറിയച്ഛന്മാരുടെ വീട്ടിലൊക്കെ ഒന്ന് പോയി വരവ് അറിയിച്ചു . പിന്നെ ഒക്കെ പതിവ് പോലെ തന്നെ . പൊന്നൂസും ആദിയും ഒക്കെ മഞ്ജുസിന്റെ അച്ഛന്റെ കൂടെ തൊടിയിലും കുളത്തിലും ഒക്കെ ആയി കളിച്ചും രസിച്ചും നടന്നു .

അങ്ങനെ ഏതാണ്ട് ഒരുച്ച നേരം ആയപ്പോഴാണ് വീട്ടിൽ നിന്ന് അഞ്ജുവിന്റെ ഫോൺ വന്നത് . കാർത്തിക് എത്തിയ കാര്യം പറയാൻ വേണ്ടിയാണു അവള് വിളിച്ചത് .

“ആഹ്..എന്താടി …?”
ഞാൻ കാൾ അറ്റൻഡ് ചെയ്തു പയ്യെ തിരക്കി . ആദിയും പൊന്നുവും മുറ്റത്തു മണ്ണുവാരി അപ്പം ചുട്ടു കളിക്കുന്നത് ഉമ്മറത്തിരുന്നു ശ്രദ്ധിച്ചുകൊണ്ടാണ് ഞാൻ ഇരിക്കുന്നത് . മഞ്ജുസിന്റെ അച്ഛൻ ആ സമയത്തു പിള്ളേരുടെ കൂടെയുള്ള കളി അവസാനിപ്പിച്ചു എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയിട്ടുണ്ട്.

മുത്തശ്ശിയും മഞ്ജുസും അവളുടെ അമ്മയും അകത്തുതന്നെയാണ് . അതുകൊണ്ട് രണ്ടെണ്ണത്തിനെയും നോക്കേണ്ട ഡ്യൂട്ടി എനിക്കാണ് .

“ഒന്നും ഇല്ല …”
അതിനു അഞ്ജു പയ്യെ  മറുപടി നൽകി .

“ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ വിളിക്കുന്നത് …”
അവളുടെ മറുപടികെട്ടു ഞാൻ ഗൗരവം നടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025