Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

ഞാൻ അവളെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു . പിന്നെ പൊന്നൂസിനെയും എടുത്തു സ്റ്റെപ്പിൽ നിന്ന് എഴുന്നേറ്റു .”മണ്ണിൽ കളിക്കല്ലേ അപ്പൂസേ…”
മുറ്റത്തു അപ്പോഴും മണ്ണുവാരി കളിക്കുന്ന ആദിയെ നോക്കി മഞ്ജുസ് സ്വല്പം ഉറക്കെ വിളിച്ചു പറഞ്ഞു .. പക്ഷെ അവനു കേട്ട ഭാവം ഇല്ല ..

“കലിച്ചും …”
അതിനു പൊന്നൂസ് ആണ് മറുപടി പറഞ്ഞത് ..പിന്നെ മഞ്ജുസിനെ നോക്കി കൊഞ്ഞനം കുത്തലും .

“നീ പോടീ ….”
മഞ്ജുസ് അതുകേട്ടു ഒന്ന് കണ്ണുരുട്ടി ചിരിച്ചു .

“എന്താ നോക്കുന്നെ ?”
അപ്പോഴും എന്നെ തുറിച്ചു നോക്കുന്ന പൊന്നൂസിന്റെ നെറ്റിയിൽ പയ്യെ എന്റെ നെറ്റി മുട്ടിച്ചുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു ..

“ചാച്ചൻ തെണ്ടി ….യാ …”
എന്റെ കോദയം കേട്ട് അവള് ശബ്ദം താഴ്ത്തി എന്റെ ചെവിയിൽ പറഞ്ഞു .

“ആണോ …നന്നായൊള്ളു …”
ഞാൻ അതുകേട്ടു ഗൗരവം നടിച്ചു അവളുടെ കവിളിൽ പയ്യെ കടിച്ചു ..

“ചാച്ചൻ നാളെ പോവുലോ ….അപ്പൊ എന്ത് ചെയ്യും ?”
പൊന്നൂസിനെ നോക്കി ഞാൻ പുരികം ഇളക്കി ..

“ഡാ നീ ഓരോന്ന് പറഞ്ഞു അതിനെ ഇനി പിരി കേറ്റിക്കൊ ട്ടോ …”
പൊന്നൂസിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മന്ജുസ് എന്നെ നോക്കി ദേഷ്യപ്പെട്ടു .

“വേന്റ …ചാച്ച പോന്റ ..”
ഞാൻ പറഞ്ഞത് കേട്ട് പൊന്നൂസ് ഒന്ന് ചിണുങ്ങി .

“.ഞാൻ പോവും ..നീ ഇവിടെ മഞ്ജുന്റെ കൂടെ നിന്നോ ..”
അവളുടെ മൂക്കിൽ എന്റെ മൂക്ക് ഉരുമ്മിക്കൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴേക്കും മഞ്ജുസ് മുറ്റത്തേക്കിറങ്ങി വന്നു .

“അപ്പൂ‌ …ഡാ …മതി ഇങ്ങോട്ട് കേറ് ..”
ചെക്കന്റെ മണ്ണുവാരിയുള്ള കളി കണ്ടു മഞ്ജുസ് ഒന്നുടെ പറഞ്ഞു നോക്കി . അവനു മണ്ണിലൊക്കെ കളിച്ചാൽ പെട്ടെന്ന് സ്കിൻ അലർജി ഉണ്ടാകാറുണ്ട് . അതുകൊണ്ട് മഞ്ജുസിനു അവന്റെ കാര്യത്തില് നല്ല ശ്രദ്ധയാണ് .

“‘അമ്മ പൊക്കൊ..നാൻ ഇവിടെ കളിക്ക്യാ …”
മഞ്ജുസിനെ തിരിഞ്ഞു നോക്കികൊണ്ട് ആദി ചിണുങ്ങി .

“വേണ്ട വേണ്ട …മതി ..ഇങ്ങോട്ടു കേറ്..”
ആദിയെ നോക്കി ചിരിച്ചുകൊണ്ട് തന്നെ മഞ്ജുസ് ദേഷ്യപ്പെട്ടു . ആദിയുടെ അടുത്ത് മാത്രം മഞ്ജുസ് അങ്ങനെ കോപിക്കാറില്ല . അവൻ എന്തേലും കുരുത്തക്കേട് കാണിച്ചാലും മഞ്ജു സീനാക്കില്ല .

“അത് അവിടെ കളിച്ചോട്ടെ മിസ്സെ..നിനക്കിതെന്തിന്റെ കേടാ …”
പൊന്നൂസിനെയും എടുത്ത് പിടിച്ചുകൊണ്ട് ഞാൻ മഞ്ജുസിനടുത്തേക്ക് നീങ്ങി .

“എന്നിട്ട് അതിനു വയ്യാതെ ആയ നീ നോക്കോ?”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് സ്വല്പം ദേഷ്യപ്പെട്ടു .

“ആഹ്..ചാച്ചാ നോക്കും ..”
പൊന്നൂസ് ആണ് മറുപടി പറഞ്ഞു മഞ്ജുസിനെ നോക്കി കൊഞ്ഞനം കുത്തിയത്.ഞാൻ അതുകണ്ടു ചിരി അടക്കി മഞ്ജുസിനെ നോക്കി . മഞ്ജുസും ഒന്ന് ചിരിച്ചുകൊണ്ട് പെണ്ണിന്റെ അടുത്തേക്ക് നീങ്ങി അവളുടെ തുടയിൽ പയ്യെ നുള്ളി ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025