Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

ഞാൻ അവളെ നോക്കി ചിണുങ്ങി .”ഇങ്ങനെ കിടന്ന നിന്റെ വയ്യായ്ക മാറികിട്ടോ ?”
എന്റെ മറുപടി കേട്ട് ആ സമയത്തും അവള് ചൂടായി .

“അത്രക്കൊന്നും ഇല്ലെന്നേ ….”
ഞാൻ ചിരിക്കാൻ ശ്രമിചെങ്കിലും തലയ്ക്കു നല്ല ഭാരം വെച്ചപോലെ തോന്നി .

“പോ അവിടന്ന് …നീ ഏണീറ്റെ..നമുക്ക് വല്ല ഹോസ്പിറ്റലിലും പോകാം ”
മഞ്ജുസ് പെട്ടെന്ന് ടോൺ മാറ്റി ഗൗരവം നടിച്ചു .

“അതൊന്നും  വേണ്ട..ഇവിടെ അമ്മയുടെ റൂമില് പാരസെറ്റമോൾ കാണും ..അത് മതി ”
ഹോസ്പിറ്റലിൽ പോകാനുള്ള മടി കാരണം ഞാൻ പയ്യെ പിറുപിറുത്തു .

“ദേ കവി …ഞാൻ വയ്യ എന്നൊന്നും നോക്കില്ല..ഒന്നങ്ങട് തരും ”
എന്റെ മറുപടി കേട്ട് അവള് കണ്ണുരുട്ടി .

“ആഹ്…നീ അതും ചെയ്യും അതിലപ്പുറവും ചെയ്യും ”
അവളുടെ സ്വഭാവം ഓർത്തു ഞാനും പയ്യെ ചിരിച്ചു .

“തമാശ കള മാൻ …നല്ല ചൂട് ഉണ്ട് …വാ നമുക്ക് ഡോക്റ്ററെ കാണാം ”
മഞ്ജുസ് പെട്ടെന്ന് പയ്യെ പുഞ്ചിരിച്ചു എന്റെ കയ്യേൽ പിടിച്ചു .

“അപ്പൊ നിനക്ക് കോളേജിൽ പോണ്ടേ ? ”
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി .

“ഓ അതാണല്ലോ ഇപ്പൊ വല്യ കാര്യം…”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് മുഖം വീർപ്പിച്ചു . പിന്നെ ബെഡിൽ നിന്നും എണീറ്റ് പതിയെ നടന്നു മേശപ്പുറത്തു വെച്ചിരുന്ന അവളുടെ മൊബൈൽ കയ്യിലെടുത്തു പിടിച്ചു ആർക്കോ കാൾ ചെയ്തു .

അത് കോളേജിലെ പ്രിൻസിക്കായിരുന്നു . ലീവ് പറയാൻ വേണ്ടിയാണു വിളി . പതിവിൽ കവിഞ്ഞ ഭവ്യതയോടെ മഞ്ജുസ് ഒരാളോട് ഫോണിൽ സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ് .
അങ്ങനെ പ്രിൻസിയെ അവള് സോപ്പിട്ടു ലീവ് ഒപ്പിച്ചെന്നു തോന്നുന്നു . മുഖ ഭാവവും സംസാരവും ഒകെ കണ്ടു എനിക്ക് അങ്ങനെയാണ് തോന്നിയത് .

അപ്പോഴേക്കും ഞാൻ ബെഡിൽ എണീറ്റിരുന്നു . സാമാന്യം നല്ല പനി തന്നെയാണ് .  ശരീരം ആകെക്കൂടി തളർന്ന ഒരു ഫീൽ . അതുകൊണ്ട് തന്നെ ഇരു കൈവെള്ളകൊണ്ടു മുഖം പൊത്തി ഞാനൊരു ദീർഘ ശ്വാസം എടുത്തു .

പിന്നെ മുഖമൊന്നു സ്വയം തടവിക്കൊണ്ട് മഞ്ജുസിനെ നോക്കി .

“എന്താടാ ?”
എന്റെ നോട്ടം കണ്ടു മൊബൈലും കയ്യിൽ പിടിച്ചുകൊണ്ട് അവള് അടുത്തേക്കുവന്നു .

“ഒന്നും ഇല്ല …വയ്യ അതന്നെ ”
ഞാൻ ഒറ്റവാക്കിൽ മറുപടി ഒതുക്കി ചിരിച്ചു .

“എന്ന എളുപ്പം റെഡി ആവ് …ചുമ്മാ നേരം കളയല്ലേ ”
മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു .

“റെഡി ആവാൻ ഒന്നും ഇല്ല …ഒന്ന് ബ്രെഷ്  ചെയ്യണം , ഫുഡ് ഒന്നും കഴിക്കാൻ മൂഡില്ല ”
ഞാൻ പയ്യെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു .  ആകെക്കൂടി ഒരു ക്ഷീണം പിടിച്ച പോലെ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025