Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

ടാബ്ലെറ്റും വാങ്ങി തിരികെ പോന്നു  . ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ലാബിൽ കേറി ബ്ലഡ് ഉം  കൊടുത്തു .അതിന്റെ റിസൾട്ട് വാങ്ങി നാളെ ഒന്നുടെ പോണം .

വീണ്ടും വീട്ടിൽ വന്നു കേറിയ ഉടനെ ഞാൻ മുകളിലേക്കൊന്നും പോകാൻ നിൽക്കാതെ ഹാളിലെ സോഫയിലേക്ക് വന്നു കിടന്നു , ക്ഷീണം കാരണം ഒന്ന് കിടന്നാൽ മതി എന്നായി . പക്ഷെ രാവിലെ ഒന്നും കഴിക്കാത്ത കാരണം മഞ്ജുസ് കിടന്നുറങ്ങാനും സമ്മതിച്ചില്ല .

“ഡാ പൊട്ടാ ..അവിടെ കിടന്നുറങ്ങല്ലേ …ടാബ്‌ലെറ്റ് കഴിക്കാനുണ്ട്..ആദ്യം വല്ലതും കഴിക്ക് ”
മഞ്ജുസ് പയ്യെ എന്റെ അടുത്തേക്ക് നടന്നുവന്നുകൊണ്ട് ചിരിച്ചു .

“എനിക്കൊന്നും വേണ്ട …നീ ഒന്ന് മിണ്ടാതിരുന്ന അത്രേം സുഖം ”
ഞാൻ അവളെ നോക്കി പിറുപിറുത്തു .

“ഓഹോ…”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .പിന്നെ സോഫയിലേക്ക് എന്റെ അടുത്തേക്കായി വന്നിരുന്നു .പിന്നെ  സോഫയിൽ കമിഴ്ന്നു കിടന്നിരുന്ന എന്റെ പുറത്തേക്കായി അവളും ചാഞ്ഞു .

“എണീക്കെട ചെക്കാ ….”
എന്റെ പുറത്തു താടിത്തുമ്പു അമർത്തി മഞ്ജുസ് ചിണുങ്ങി .

“വല്ലോം കഴിക്കെടാ..നീ എന്താ പിള്ളേരെ പോലെ ”
എന്റെ കിടപ്പു കണ്ടു അവള് ഒന്ന് സ്വരം ഉയർത്തി .

“വേണ്ടാഞ്ഞിട്ട …”
ഞാൻ അതിനു പയ്യെ മറുപടി പറഞ്ഞു . വിശപ്പ് ഒന്നും ആ സമയത് ഒട്ടുമില്ലായിരുന്നു . പക്ഷെ ആകെ മൊത്തത്തിൽ ഭയങ്കര ക്ഷീണം ഉണ്ടായിരുന്നു  .

“എന്ന് പറഞ്ഞാൽ പറ്റില്ല …ഞാൻ ബ്രെക്ഫാസ്റ്റ് എടുത്തിട്ട് വരാം ..”
മഞ്ജുസ് അകറ്റയും പറഞ്ഞു എന്റെ പുറത്തുനിന്നും മുഖം ഉയർത്തി എഴുനേറ്റു .

“എന്തൊരു കഷ്ടം ആണിത് …”
ഞാൻ അതുകേട്ടു ദേഷ്യത്തോടെ പിറുപിറുത്തു .  പക്ഷെ അതൊന്നും കാര്യമാക്കാതെ മഞ്ജുസ് പോയി രാവിലെ ഉണ്ടാക്കിവെച്ചിരുന്ന ദോശയും ചമ്മന്തിയും എടുത്തുകൊണ്ടുവന്നു ടേബിളിൽ വെച്ചു. അത് കണ്ടപ്പോൾ തന്നെ എനിക്കെന്തോ മനം പുരട്ടുന്ന പോലെയാണ് ഫീൽ ആയത് .

എത്ര മെനകെട്ടു നോക്കിയിട്ടും ഒരു ദോശയിൽ കൂടുതൽ കഴിക്കാനും തോന്നിയില്ല . ചായ മാത്രം കുറെ എടുത്തു കുടിച്ചു ഞാൻ ആ പരിപാടി അവസാനിപ്പിച്ച് എന്റെ അടുത്തിരുന്ന മഞ്ജുസിനെ നോക്കി . അവള് മൊബൈലും നോക്കി ഇരിപ്പുണ്ട് .

“ഹ്മ്മ്…?”
അവളെന്നെ പുരികം ഇളക്കി നോക്കി .

“മതി …വായുടെ രുചി ഒക്കെ പോയി …ചര്ധിക്കാൻ വരാ ”
ഞാൻ പയ്യെ പറഞ്ഞു എഴുനേറ്റു .

“എന്ന കഞ്ഞി ഉണ്ടാക്കട്ടെ ?”
എന്റെ മറുപടി കേട്ട് മഞ്ജുസ് ഗൗരവത്തിൽ തന്നെ തിരക്കി .

“അതിനു അതൊക്കെ അറിയോ ?”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ കളിയാക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025