Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

“ഹൌ …വല്ലാത്ത സാധനം  തന്നെ …എഡോ ചങ്ങാതി കാർത്തി വന്നിട്ടുണ്ട്..അത് പറയാൻ വിളിച്ചതാ ”
എന്റെ സ്വഭാവം ഓർത്തു അവള്  സ്വല്പം ദേഷ്യത്തോടെയാണ് അത് പറഞ്ഞത് .

“ഹ്മ്മ്..എന്നാപ്പിന്നെ  അതങ്ങു ആദ്യം പറഞ്ഞൂടെ …’
സ്വല്പം ഗൗരവത്തിൽ താനെ ഞാൻ തുടർന്നു .

“അതേയ്..എന്നെ കൂടുതൽ ഭരിക്കാൻ വരണ്ട ..അതൊക്കെ മഞ്ജു ചേച്ചിടെ അടുത്തുമതി”
എന്റെ ഗൗരവം ശ്രദ്ധിച്ചിട്ടെന്നോണം അഞ്ജു ഒന്ന്  ദേഷ്യപ്പെട്ടു .

“അതിനു അവളും കൂടി സമ്മതിക്കണ്ടേ …”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“അയ്യാ …വല്യ തമാശ …നാണം ഇല്ലല്ലോ …”
അഞ്ജു എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

“ആഹ്..എനിക്കിത്തിരി കുറവാ …അതൊക്കെ പോട്ടെ അവൻ എന്ന പോവാ ..രണ്ടീസം എങ്കിലും അവിടെ കാണുമോ ? ഞാൻ നാളെ വരാന്നു പറ ”
കാർത്തിയുടെ കാര്യം ഓർത്തു ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ്..രണ്ടീസം ഒക്കെ കാണും എന്ന് വിചാരിക്കുന്നു  ..പിന്നെ അവന്റെ കാര്യം ആയോണ്ട് ഒന്നും പറയാൻ പറ്റില്ല ”
കാർത്തിയുടെ സ്വഭാവം ഓർത്തു അഞ്ജു ചിരിച്ചു .

“എന്നിട്ട് ആള് എവിടെ ? ”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഇങ്ങോട്ടു വന്നിട്ടില്ല …അവന്റെ വീട്ടിലെത്തിയിട്ടു വിളിച്ചിരുന്നു ”
അഞ്ജു കുറച്ചു ആവേശത്തോടെ പറഞ്ഞു .

“ആഹ്..ഇപ്പൊ മനസിലായില്ലേ ? അവനു നിന്നെക്കാൾ കാര്യം അമ്മായി  തന്നെയാ ..”
കാർത്തി അവന്റെ വീട്ടിലോട്ടു ആദ്യം പോയത് സൂചിപ്പിച്ചു ഞാൻ അഞ്ജുവിനെ കളിയാക്കി .

“ഓ..അത് സാരല്യ ..ഞാൻ സഹിച്ചു …”
അഞ്ജു അതുകേട്ടു ചിരിച്ചു .

“ആ സഹിച്ചിട്ട് അവിടെ ഇരുന്നോ ..ഞാൻ നാളെ വരാ ..”
അത്രയും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. അപ്പോഴേക്കും പിള്ളേര് തമ്മിൽ ചെറിയ കശപിശ ആയിട്ടുണ്ട് .

അപ്പൂസ് ഉണ്ടാക്കിയ ചിരട്ടയപ്പം ചിലതു ഒക്കെ പൊന്നൂസ് കാലുകൊണ്ട് ചവിട്ടി കുളമാക്കി  . അതിന്റെ ദേഷ്യത്തില് ചെറുക്കൻ മണ്ണ് വാരി പൊന്നൂസിനെ എറിഞ്ഞു .

“പോ …ഡീ ”
അപ്പൂസ് ദേഷ്യത്തോടെ പൊന്നൂസിനെ തുറിച്ചു നോക്കി കലിപ്പിടുന്നുണ്ട് . സാധാരണ ചെക്കൻ തൊട്ടാവാടി ആണ് . അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതൊക്കെ നശിപ്പിച്ചിട്ടല്ലേ …ഇത്തവണ എനിക്ക് റോസ്‌മോളുടെ പക്ഷം പിടിക്കാൻ തോന്നിയില്ല ..

“അയ്യോ….ഡാ അപ്പൂസേ…”
ഞാൻ അതുകണ്ടു വാ പൊളിക്കുമ്പോഴേക്കും ചെക്കൻ മണ്ണ് വാരി  എറിഞ്ഞിരുന്നു .

“ചാച്ചാ ….ഹ്ഹ ”
മണ്ണ് ദേഹത്ത് വന്നു വീണതും പെണ്ണ് ഉമ്മറത്തിരുന്ന എന്നെ നോക്കി അലറി .പിന്നെ  സ്വല്പം ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് നീങ്ങി  അവനെ ഒറ്റ തള്ള്..

“ഡീ പൊന്നു …അവനെ വിട്..”
ഞാൻ അതുകണ്ടു വേഗം ഉമ്മറത്ത് നിന്ന് മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും രണ്ടും കൂടി ഉന്തും തള്ളും ഒക്കെ ആയി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025