Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

വല്യമ്മയുടെ വീട്ടിൽ  രണ്ടു ദിവസം താമസിക്കാൻ പോയിരിക്കുവായിരുന്നു . അഞ്ജു ആണേൽ കാലത്തേ തന്നെ കോളേജിലും പോയി .

മഞ്ജുസ്  കിച്ചണിലെ പണിയും അവളുടെ കുളിയും ഒകെ കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഞാൻ നല്ല ഉറക്കത്തിൽ ആണ് .

“ഡാ ..നീ എണീക്കുന്നില്ലേ …ഞാൻ പോകാറായി ട്ടോ ..”
മഞ്ജുസ് എന്നെ ഓർമിപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു . ഞാൻ അതെല്ലാം കേട്ടുകൊണ്ട് പുതപ്പിനടിയിൽ ഉണ്ട് .

“ഹ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി .

“എന്ത് കൂ …എണീക്ക്..ഞാൻ പോയാൽ  പിന്നെ ബ്രെക് ഫാസ്റ്റ് ഒകെ നീ ഒറ്റകെടുത്തു കഴിക്കേണ്ടി വരും ..”
എന്റെ മൂളൽ അത്ര പിടിക്കാത്ത പോലെ മഞ്ജുസ് സ്വരം ഉയർത്തി .

“ഹ്മ്മ്….”
ഞാൻ അതിനും പയ്യെ മൂളി .

“ഇങ്ങനെ മടിയൻ ആവല്ലേ കവി …”
എന്റെ മൂളൽ കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു . പിന്നെ തലയിൽ ചുറ്റിയിരുന്ന ടവൽ അഴിച്ചു കസേരയിലേക്കിട്ടു ബെഡിനടുത്തേക്ക് വന്നു . കുളിയൊക്കെ കഴിഞ്ഞു കോളേജിലേക്ക് പോകാനുള്ള ചുരിദാർ ഉം അണിഞ്ഞുകൊണ്ടാണ് അവളുടെ വരവ് .

ബെഡിലേക്കിരുന്നുകൊണ്ട് മഞ്ജുസ് എന്നെ പയ്യെ കുലുക്കി വിളിച്ചു .

“എണീക്കേടാ ചെക്കാ …”

അപ്പോഴേക്കും എനിക്ക് തലവേദനയും തൊണ്ടവേദനയും പനിയും ഒക്കെക്കൂടി ഒരുമാതിരി ചുട്ടുപൊള്ളുന്ന അവസ്ഥ ആയിട്ടുണ്ട് .

പുതപ്പിനു മീതേകൂടി ആണ് മഞ്ജുസ് എന്നെ തൊട്ടതെങ്കിലും ശരീരത്തിന്റെ ചൂടി അവളുടെ നനവുള്ള കൈകൾക്ക് എളുപ്പം മനസിലായി . അതുകൊണ്ട് തന്നെ അവള് വേഗം കൈപിൻവലിച്ചു  എന്റെ പുതപ്പു പിടിച്ചു മാറ്റി . ഞാൻ ആണേൽ കണ്ണുമിഴിച്ചു തന്നെയാണ് കിടപ്പു . പക്ഷെ ആകെക്കൂടി ചുരുണ്ടു കൂടിയിട്ടുണ്ട് !

“എന്താണ് മഞ്ജുസേ..ഞാൻ ഒന്ന് കിടന്നോട്ടെ ….”
ഞാൻ പുതപ്പ് വീണ്ടു പിടിച്ചു കയറ്റാൻ നോക്കി പയ്യെ പറഞ്ഞു . പക്ഷെ അപ്പോഴേക്കും എന്റെ സൗണ്ടിലൊക്കെ ചെറിയ മാറ്റം വന്നിരുന്നു . അത് മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് എന്റെ കൈത്തണ്ടയിൽ പിടിച്ചു .

“എന്താടാ ഇത്രേം ചൂട് ..പനി ഉണ്ടോ ?”
എന്റെ കയ്യിൽ തൊട്ടു മഞ്ജുസ് എന്നെ നോക്കി . എന്റെ കയ്യിലെ ചൂട് അറിഞ്ഞതോടെ അവളുടെ മുഖഭാവം ഒന്ന് മാറി . കണ്ണുകൾ ഒന്ന് വിടർത്തി അവളെന്നെ നോക്കി .

“ഈശ്വര …തീ പോലെ ഉണ്ടല്ലോ ..”
കൈതണ്ടയിൽ നിന്നും അവളുടെ കൈമാറ്റി എന്റെ കഴുത്തിൽ തൊട്ടുകൊണ്ട് മഞ്ജുസ് എരിവ് വലിച്ചു .അവളുടെ  തണുപ്പുള്ള കൈവെള്ള എന്റെ കഴുത്തിലും നെറ്റിയിലും പതിഞ്ഞപ്പോൾ ഞാൻ പയ്യെ ഒന്ന് കണ്ണടച്ച് പോയി .

“അയ്യോ ഇനി ഇപ്പൊ എന്താ ചെയ്യാ …”
മഞ്ജുസ് എന്റെ നെറ്റിയിൽ തഴുകി മറുകൈയിലെ നഖം കടിച്ചു .

“ഒന്നും ചെയ്യണ്ട ..നീ ഒന്ന് പോയെ..ഞാൻ കുറച്ചു നേരം കിടക്കട്ടെ..വയ്യാഞ്ഞിട്ടല്ലേ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025