Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

“നിന്നോട് ഞാൻ ചോദിച്ചോ….?”
മഞ്ജുസ് ചിറിച്ചുകൊണ്ട് പൊന്നൂസിനെ കണ്ണുരുട്ടി പേടിപ്പിച്ചു.

“അആഹ്….”
മഞ്ജുസ് നുള്ളിയതും പെണ്ണ് ഒന്ന് ഉറക്കെ അലറി …അത് അവളുടെ അഭിനയം ആണെന്ന് എനിക്കും മഞ്ജുസിനും അറിയാം .

“ഇയ്യൊ എന്റെ ചെവി പൊട്ടിക്കൊ ?”
അവളുടെ അലറല് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .അതോടെ പെണ്ണ് അടങ്ങികൊണ്ട് മഞ്ജുസിനെ നോക്കി ഗൗരവം നടിച്ചു .

“പോടീ ..നിന്റെ ചാച്ചൻ ഒകെ അങ്ങ് പോകും …ഞാനെ ഇവിടെ ഉണ്ടാവുള്ളു ”
പെണ്ണിന്റെ നോട്ടം കണ്ടു മഞ്ജുസ് ചിരിച്ചു .

“എനിച് മഞ്ജു നെ വേന്റ ,,,”
സ്വല്പം കൊഞ്ചിക്കൊണ്ട് പൊന്നൂസ് പറഞ്ഞുകൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി .

“വേണ്ടെങ്കിൽ വേണ്ട …ഇനി എന്റെ അടുത്ത് വാ …അപ്പൊ കാണിച്ചു തരാം …”
മഞ്ജുസും അതുകേട്ടു ചിരിച്ചു .

“ഉമ്മ്ഹ …”
എന്റെ കഴുത്തിൽ കൈചുറ്റിയ റോസ്‌മോളുടെ മൂക്കിൻത്തുമ്പിൽ ഞാൻ പയ്യെ ഉമ്മവെച്ചു . മഞ്ജുസ് അത് കൗതുകത്തോടെ നോക്കി നിൽപ്പുണ്ട് . എന്റെ ഊഴം കഴിഞ്ഞതും പൊന്നൂസ് പതിവുപോലെ എനിക്ക് തിരിച്ചും ഉമ്മ നൽകി . അവളുടെ കുഞ്ഞി ചുണ്ടുകൾ എന്റെ ചുണ്ടിൽ പയ്യെ അമർന്നു . മഞ്ജുസ് അതുകണ്ടു ചിരിക്കുന്നുണ്ട് .

“ഇനി ഇവിടെ ”
ഞാൻ എന്റെ നെറ്റി തൊട്ടു കാണിച്ചു . അതോടെ പെണ്ണ് അവിടേം ഉമ്മവെച്ചു .

“ഹ്മ്മ്…മ്മ മ്മ മ്മ ….”
എന്തൊക്കെയോ ചിണുങ്ങി പറഞ്ഞുകൊണ്ട് അവളെന്റെ നെറ്റിയിലും കവിളിലും ഒക്കെ മാറി മാറി ഉമ്മവെച്ചു .

അന്നത്തെ ദിവസം അങ്ങനെ മഞ്ജുസിനേറ്റ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി . പിറ്റേന്ന് രാവിലെ ഞാൻ അവിടെ നിന്നും ഇറങ്ങി . പൊന്നൂസ് എന്റെ കൂടെ വരാൻ വാശി പിടിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല . മഞ്ജുസിന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ പിള്ളേരെ ഇങ്ങനെ ഒരുമിച്ചു കിട്ടുന്നത് വല്ലപ്പോഴും ആണ് .

പൊന്നൂസ് കുറച്ചു നേരം കരഞ്ഞു നോക്കിയെങ്കിലും ഞാൻ ഒടുക്കം തടിതപ്പി . മഞ്ജുസിന്റെ അച്ഛനോടും അമ്മയോടും ഒകെ യാത്ര പറഞ്ഞു പിന്നെ വരാമെന്നും പറഞ്ഞു ഞാൻ വേഗം ഇറങ്ങി.അങ്ങനെ ഉച്ചയോടെ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തി . കാർത്തി അപ്പോഴേക്കും വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025