Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

“കാർ വീട്ടുമുറ്റത്തു എത്തിയപ്പോഴേ കാറിൽ നിന്നും പൊന്നൂസ് ഒച്ചയും വിളിയും തുടങ്ങി .

“ഗ്രാൻഡ്‌പാ….”
“ചോഭ …”

അവരെ നോക്കി കൈവീശി പെണ്ണ് കൈവീശി .  ആദിയും സ്വല്പം ആവേശം കാണിച്ചു . കാറിൽ നിന്നിറങ്ങിയ ഉടനെ രണ്ടും കൂടി ഉമ്മറത്തേക്ക് ഓടി .

“അമ്മമ്മ ….”
എന്ന് വിളിച്ചുകൊണ്ട് ആദിയും മഞ്ജുസിന്റെ അച്ഛന്റെ അടുത്തേക്കായി പൊന്നൂസും ഓടിച്ചെന്നു . പിള്ളേരെ വാരിയെടുത്തുകൊണ്ട് അവരും അതാസ്വദിച്ചു .

അതൊക്കെ നോക്കി ഞാനും മഞ്ജുസും മുഖാമുഖം നോക്കി പുഞ്ചിരിച്ചു .

“ഇപ്പൊ നമ്മളെ ആർക്കും വേണ്ടല്ലേ ..”
മഞ്ജുസിന്റെ തോളിൽ എന്റെ തോളുരുമ്മി ഞാൻ പയ്യെ ചിരിച്ചു .

“നമ്മളെ അല്ല..നിന്നെ …”
അപ്പോഴും എന്നെ കളിയാക്കി അവളൊന്നു ചിരിച്ചു .പിന്നെ വീടെത്തിയ സന്തോഷത്തിൽ മുന്നോട്ടു നടന്നു .ഞാനും അവൾക്ക് പിന്നാലെ നടന്നു ചെന്നു.

“ഉമ്മ്ഹ ….”
മഞ്ജുസിന്റെ അച്ഛന്റെ കവിളിൽ ഉമ്മകൊടുത്തു റോസ്‌മോൾ സ്നേഹപ്രകടനം തുടങ്ങി .

“ചുന്ദരിക്ക് സുഖം അല്ലെ ….”
അവളുടെ നെറ്റിയിൽ സ്വന്തം നെറ്റി പയ്യെ ,മുട്ടിച്ചു മഞ്ജുസിന്റെ അച്ഛൻ തിരക്കി .

“ഹ്മ്മ്…”
നീട്ടിമൂളികൊണ്ട് പൊന്നൂസും ചിരിച്ചു ..പിന്നെ  പുള്ളിയുടെ കഴുത്തിൽ കൈചുറ്റി . മറുവശത്തു ആദിയെ മഞ്ജുസിന്റെ അമ്മയും എടുത്തു താലോലിക്കുന്നുണ്ട് .

അതൊക്കെ നോക്കികൊണ്ട് ഞാനും മഞ്ജുവും  ഉമ്മറത്തേക്ക് കയറി. പതിവുപോലെ മഞ്ജുസ് ആദ്യം മുത്തശ്ശിയുടെ അടുത്തേക്കാണ് പോയത് .

“യ്യ്യോ..എന്റെ മുത്തശ്ശി ആകെ കോലം കെട്ടല്ലോ..”
അവരെ കെട്ടിപിടിച്ചു ഇറുക്കികൊണ്ട് മഞ്ജുസ് പിള്ളേരെ പോലെ ചിണുങ്ങി .

“പോടീ പെണ്ണെ …”
അതിനു അവരും ഒന്ന് ചിരിച്ചു .

“ഇപ്പൊ എങ്ങനെ ഉണ്ട് ?”
വയസായതുകൊണ്ടുള്ള മുത്തശ്ശിയുടെ  ബുദ്ധിമുട്ടുകളൊക്കെ ഓർത്തു മഞ്ജുസ് തിരക്കി അകന്നു മാറി .

“കൊഴപ്പം ഒന്നും ഇല്യടി കുട്ട്യേ ..”
അതിനു അവരും ചിരിയോടെ മറുപടി നൽകി .

“കുളിക്ക ..പോവാ …”
കുളത്തിൽ പോകുന്ന കാര്യം ഓര്മിച്ചെടുത്തു പൊന്നൂസ് മഞ്ജുസിന്റെ അച്ഛനെ നോക്കി .

“അതൊക്കെ ഇനി നാളെ പോവാടി പെണ്ണെ ..ഇപ്പൊ വന്നല്ലേ ഉള്ളു .”
മഞ്ജുസിന്റെ അച്ഛൻ അതുകേട്ടു ചിരിച്ചു .

“വേന്റ ഇപ്പോ പോവാ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025