Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

ഞാൻ പയ്യെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“ആടാ..ഇനിയിപ്പോ അങ്ങനെ പറഞ്ഞോ ..നിന്റെ ആവശ്യം ഒകെ കഴിഞ്ഞില്ലേ”
മഞ്ജു പരിഭവത്തോടെ പറഞ്ഞു .

“ഓ അതിനെ കുറിച്ചൊന്നും കൂടുതൽ പറയണ്ട..ആർക്കായിരുന്നു അത്യാവശ്യം എന്നൊക്കെ എനിക്ക് മനസിലായിട്ടുണ്ട്..”
അവളുടെ ഇടുപ്പിൽ തഴുകി ഞാൻ ചിരിയയോടെ പറഞ്ഞു .

“കവി ..നീ ഒന്ന് മിണ്ടാതിരിക്കോ..അല്ലെങ്കി തന്നെ തലവേദനയാ ..”
അവളെന്നെ തിരിഞ്ഞൊന്നു നോക്കി കണ്ണുരുട്ടി..

“ഓ..പാവമല്ലേ..ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കാമെന്നു വെച്ച് വന്നതാ..വേണ്ടെങ്കിൽ വേണ്ട..”
ഞാൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു .

“ഉച്ചക്ക് മാമു ഉണ്ണാൻ എന്ത് ചെയ്യും മോളെ ? ഈ കണ്ടിഷനിൽ നീ ചോറൊക്കെ കഴിക്കുമോ ?”
ഒന്നും മിണ്ടാതെ ചെരിഞ്ഞു കിടക്കുന്ന അവളോടായി ഞാൻ ബെഡിൽ നിന്നിറങ്ങികൊണ്ട് ചോദിച്ചു .

“എനിക്കൊന്നും വേണ്ട ..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അങ്ങനെ പറഞ്ഞാൽ എങ്ങാനാ ..ടാബ്‌ലെറ്റ് കഴിക്കാൻ ഉള്ളതല്ലേ ? കുറച്ചു ആശ്വാസം തോന്നുമ്പോ ഇയാള് തന്നെ എണീറ്റ് കഞ്ഞി ഉണ്ടാക്കിക്കോ ”
ഞാൻ പയ്യെ തട്ടിവിട്ടു അവളെ ഇടം കണ്ണിട്ടു നോക്കി .

“ആഹഹാ ..അത് പൊളിക്കും ”
മഞ്ജുസ് കിടന്നുകൊണ്ട് പയ്യെ പറഞ്ഞു എന്നെ ഒന്ന് പുച്ഛിച്ചു .

“ഹി ഹി , പിന്നെ ഞാൻ എന്ത് ചെയ്യാനാ ? ”
ഞാൻ കൈമലർത്തികൊണ്ട് അവളെ നോക്കി .

“ആ പവിഴത്തെ വിളിച്ചു വരാൻ പറ..എനിക്കിപ്പോഴത്തെ കണ്ടീഷൻ വെച്ച് പണിയെടുക്കാൻ ഒന്നും വയ്യ..”
സ്വല്പം ഒന്നശ്വസം വെച്ചപ്പോൾ അവൾ ശബ്ദം കൂട്ടി തുടങ്ങി .

“ഓഹ് …ഇന്ന് സൺഡേ ആണ്..പവിഴം പോയിട്ട് ഒരു പട്ടികുഞ്ഞു വരില്ല..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു കസേരയിലോട്ടിരുന്നു .

“എന്ന ഇവിടെയുള്ള  പട്ടികുഞ്ഞു ചെന്ന് എന്തേലും ചെയ്യ് ..”
അവൾ എനിക്കിട്ടു താങ്ങി ചിരിയോടെ പറഞ്ഞു .

“ദേ  ഞാൻ വയ്യ എന്നൊന്നും നോക്കില്ല.ഒരു ചവിട്ടങ്ങു വെച്ചു തരും..അയ്യാ ഒന്ന് ജീവൻ വെച്ചപ്പോ എന്താ ഡയലോഗ് ”
അവളുടെ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

” പ്ലീസ് എടാ …”
മഞ്ജു ഞാൻ പറഞ്ഞത് കേട്ട് ചിരിയോടെ കൊഞ്ചി .

“ആഹ്..അങ്ങനെ വഴിക്കു വാ മോളെ, ഇനി ഞാനൊന്നു ശ്രമിച്ചു നോക്കാം..”
മര്യാദക്ക് മഞ്ജുസ് കാര്യം പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു . ഒടുക്കം അന്നത്തെ പാചക കളരി ഞാൻ ഏറ്റെടുത്തു . ഒറ്റയ്ക്ക് ആയതിൽ പിന്നെ അത്യാവശ്യം കുക്കിംഗ് ഒകെ ഞാൻ പഠിച്ചു വെച്ചിരുന്നു . പക്ഷെ വെജിറ്റബിൾ ഐറ്റംസ് ഒന്നും അത്ര വശം ഇല്ല  !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025