Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

അങ്ങനെ പുറത്തു പോയി അത്യാവശ്യം വേണ്ട ചില ഐറ്റംസ് ഒകെ വാങ്ങി ഞാൻ തിരിച്ചെത്തി . മഞ്ജുസിനു കഴിക്കാൻ തൽക്കാലത്തിനു ബണ്ണും ജാമും വാങ്ങി . പിന്നെ കഞ്ഞി ഉണ്ടാക്കാനായി പൊടിയരിയും വാങ്ങി . അതുണ്ടാക്കാൻ അറിയില്ലേലും ഞാൻ അമ്മയെ ഫോണിൽ വിളിച്ചു പുള്ളിക്കാരിയുടെ നിർദേശങ്ങൾ അനുസരിച്ചു ഉണ്ടാക്കി നോക്കി എന്നത് വേറെ കാര്യം   .

എല്ലാം വാങ്ങി തിരികെ വരുമ്പോഴും മഞ്ജുസിനു എന്നെ വലിയ വിശ്വാസം ഉണ്ടായിരുന്നില്ല . അത് മനസിലാക്കികൊണ്ട് തന്നെ ഞാൻ കവറിൽ നിന്ന് ബണ്ണും ജാമും എടുത്തു ബെഡിലേക്കിട്ടു .അത് വായുവിൽ പറന്നുകൊണ്ട് മഞ്ജുസ് ഇരിക്കുന്നതിന്റെ അടുത്ത് ചെന്ന് വീണു .

“ഇതെന്താ ഇത് ?”
മഞ്ജുസ് അതിലേക്ക് നോക്കി കണ്ണ് മിഴിച്ചു .

“എന്നെകൊണ്ട് ഇത്രേ പറ്റൂ..സാധാരണ പനി പിടിച്ചാൽ ബ്രെഡോ , ബന്നോ , റസ്‌ക്കോ ഒക്കെ ആണല്ലോ പതിവ്..സൊ ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് മോളൂസേ ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“എനിക്ക് വേണ്ട ഇതൊന്നും…”
മഞ്ജുസ് അതിലേക്ക് അറപ്പോടെ നോക്കി മുഖം ചുളിച്ചു .

“പിന്നെ നിനക്കു ഞാൻ ചിക്കെൻ ബിരിയാണി ഉണ്ടാക്കി തരാം. വേണേൽ അതെടുത്ത് തിന്നോ , ഞാൻ പോയിട്ട് എനിക്ക് എന്തേലും ഉണ്ടാക്കട്ടെ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി പറഞ്ഞു .

“കവി..എനിക്കിതൊന്നും വേണ്ടാട്ടോ..”
അവളെ മൈൻഡ് ചെയ്യാതെ ഞാൻ അടുക്കള ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടു മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു .

“വേണ്ടെങ്കി തിന്നണ്ട ..എടുത്തു കളഞ്ഞേക്ക്..”
ഞാൻ ചിരിയോടെ പറഞ്ഞു അകത്തേക്ക് കടന്നു .

പിന്നെയാണ് അമ്മയെ വിളിച്ചു കഞ്ഞി ഉണ്ടാക്കുന്ന സെറ്റപ്പ് ചോദിച്ചറിഞ്ഞത് . ഏറെക്കുറെ സംഭവം വിജയിച്ചു എന്ന് വേണം പറയാൻ . കിച്ചണിലെ ഗ്യാസ് സ്ടവ്വിൽ വെച്ചായിരുന്നു പരീക്ഷണം മൊത്തം . ഒടുക്കം നല്ല ചൂട് പൊടിയരി കഞ്ഞി ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു സ്പൂണും ഇട്ടു ഞാൻ റൂമിലേക്ക് കടന്നുചെന്നു .ആ സമയം  വരെയും മഞ്ജുസ് ആ പരിസരത്തേക്ക് വന്നു നോക്കിയിട്ടില്ല.

പക്ഷെ ഞാൻ ചെല്ലുമ്പോൾ കാണുന്നത് ഗതി കേട്ടാൽ പുലി പുല്ലും തിന്നും എന്ന കാഴ്ച ആണ് . ഒന്ന് ഭേദം വെച്ചപ്പോൾ ടി.വി ഓൺ ചെയ്തിട്ട് ജാമിന്റെ കുപ്പി തുറന്നു വെച്ച് ബണ്ണിൽ മിക്സ് ചെയ്തു കഴിക്കുന്ന മഞ്ജുസിനെ ആണ് ഞാനവിടെ കണ്ടത്  .

“ആഹ…വേണ്ടെന്നു പറഞ്ഞ സാധനം നന്നായി കുത്തികേറ്റുന്നുണ്ടല്ലൊ? ”
അവളുടെ കഴിപ്പ് കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു . രണ്ടു കയ്യും കഞ്ഞി നിറച്ച ചില്ലു  പാത്രത്തിൽ ചേർത്ത് പിടിച്ചു റൂമിലേക്ക് വരുന്ന എന്നെ അപ്പോഴാണ് മഞ്ജുസ് ഒന്ന് മൈൻഡ് ചെയ്യുന്നത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025