Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

“പോടാ..വിശന്നപ്പോ  സ്വല്പം കഴിച്ചതാ..”
അവളെന്റെ കളിയാക്കൽ കണ്ടു ജാള്യതയോടെ പറഞ്ഞു .

“അതിനെന്താ ഇത്ര നാണിക്കാൻ..നീ ഫുൾ കഴിച്ചോടി ”
ഞാൻ ചിരിയോടെ പറഞ്ഞു അവൾക്കടുത്തേക്കെത്തി .

പിന്നെ കഞ്ഞി പത്രം മേശപ്പുറത്തേക്ക് വെച്ചു. മഞ്ജുസ് അതിലേക്ക് കൗതുകത്തോടെ നോക്കുന്നുണ്ട്.

“മ്മ്..നീ ഇതൊക്കെ ഉണ്ടാക്കുമോ ?”
കഞ്ഞിയിൽ നിന്ന് ആവി ഉയരുന്നത് നോക്കി മഞ്ജുസ് അത്ഭുതത്തോടെ ചോദിച്ചു .

“ഇതൊക്കെ എന്ത്…പക്ഷെ നീ ഇതൊരു സൗകര്യമായി എടുക്കണ്ട ..”
അവളുടെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ അവിടന്ന് ..ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ ..എനിക്ക് പോലും അറിയില്ല ഇതുണ്ടാക്കാൻ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“ഞാൻ അമ്മക്ക് ഫോൺ വിളിച്ചു..പുള്ളിക്കാരി പറഞ്ഞ പോലെ ഉണ്ടാക്കിയതാ ..എന്താകുമോ എന്തോ ”
ഞാൻ ചിരിയോടെ പറഞ്ഞു ഷർട്ടിന്റെ പോക്കെറ്റിൽ കയ്യിട്ടു . പിന്നെ പുറത്തു നിന്നും വാങ്ങിച്ച അച്ചാർ പാക്കെറ്റ് ചെറുതൊരെണ്ണം എടുത്തു ബെഡിലേക്കിട്ടു .

“ഇന്നാ..ഇതും കൂട്ടി കഞ്ഞി  മുണുങ്ങിക്കൊ”
ഞാൻ തമാശ പോലെ പറഞ്ഞു അവളെ നോക്കി .

“അപ്പൊ ഞാൻ വിചാരിച്ച പോലെ അല്ല..കുറച്ചൊക്കെ സ്നേഹം ഉണ്ടല്ലേ ?”
മഞ്ജുസ് എന്റെ മട്ടും ഭാവവും നോക്കി ചിരിയോടെ പറഞ്ഞു .

“അതുകൊണ്ടൊന്നും അല്ല ..ഇവിടെ കിടന്നു വല്ലോം പറ്റിയാ ഞാൻ തന്നെ കൊണ്ട് മണ്ടേണ്ടി വരും .എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ എന്നുവെച്ചിട്ടാ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവൾക്കടുത്തേക്ക് നീങ്ങി . അത് കേട്ടതും അവൾക്ക് ദേഷ്യം വന്നു എന്റെ കയ്യിൽ നുള്ളി .

“ആഹ്…”
അവളുടെ നുള്ളലിന്റെ വേദനയിൽ ഞാൻ ഒന്ന് പിടഞ്ഞു . പിന്നെ ഒന്നും മിണ്ടാതെ ബെഡിലേക്കിരുന്നു അവളുടെ ഇരു കവിളും കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു .

“സത്യം പറയാലോ മഞ്ജുസേ ഇന്നലെ രാത്രി നീ കിടന്നു വിറക്കുന്നത് കണ്ടപ്പോ  ഞാൻ പേടിച്ചു പോയെടോ .ഇപ്പോഴാ ശരിക്കും ഒരാശ്വാസം കിട്ടിയത് ..”
അവളുടെ ഇരു കവിളും പയ്യെ തഴുകി ഞാൻ സാവധാനം പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025