Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

“എന്താ കാണിച്ചാ..നമ്മുടെ സ്നേഹം അങ്ങേരു കാണട്ടെടാ ”
മഞ്ജുസ് കള്ളച്ചിരിയോടെ എന്റെ കവിളിൽ ചുംബിച്ചു ഗേറ്റിന്റെ ഭാഗത്തേക്ക് നോക്കി . അങ്ങേരു ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിലും എനിക്കെന്തോ വല്ലായ്മ തോന്നി .

“പോടാ പൊട്ടാ….അയാള് വേറെന്തോ നോക്കി കൊണ്ടിരിക്കുവാ..”
അങ്ങേരു ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ മടിയിൽ നിന്നും എഴുനേറ്റു . പിന്നെ ടീപ്പോയിൽ നിന്ന് മൊബൈലും ഞാൻ കൊണ്ട് വന്ന ഭക്ഷണ പൊതിയും എടുത്തു പിടിച്ചു . പിന്നാലെ ഞാനും എഴുനേറ്റു .

“എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ..ഇന്നലെ നിന്റെ പനി കാരണം മനുഷ്യൻ ശരിക്കൊന്നു ഉറങ്ങിയിട്ടില്ല , അതോണ്ട് ഫുഡ് കഴിച്ചു കഴിഞ്ഞാൽ ഞാൻ കിടന്നുറങ്ങും.പിന്നെ കവി , ശവി എന്നൊന്നും പറഞ്ഞു വിളിച്ചേക്കല്ലേ ”
അവളോടൊപ്പം റൂമിനകത്തേക്കു നടക്കവേ ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“മ്മ് …”
അവൾ ഒന്നമർത്തി മൂളി . പിന്നെ ഫുഡിന്റെ കവർ എന്റെ കയ്യിൽ തന്നു . ഞാനതും വാങ്ങി നേരെ കിച്ചണിലേക്ക് നടന്നു . അവിടെ പോയി ഭക്ഷണം കഴിച്ചു തിരികെ വന്നു ഒന്ന് മയങ്ങാനായി റൂമിലേക്കെത്തി .

ആ സമയത്തു മഞ്ജു ഫോണിൽ സംസാരിക്കുകയായിരുന്നു . ലീവിന്റെ കാര്യം പ്രിൻസിയെ വിളിച്ചു പറയുന്നതോ മറ്റോ ആണ് . ഭയങ്കര ഭയ ഭക്തി ബഹുമാനത്തിൽ ആണ് സംസാരം ! ശബ്ദത്തിൽ കുറച്ചു ദയനീയതയും കൂടുതലായി വാരിവിതറിയിട്ടുണ്ട് .

ഞാനവളുടെ സംസാരം നോക്കികൊണ്ട് ബെഡിലേക്ക് കയറി കിടന്നു . ഉച്ച കഴിഞ്ഞതേയുള്ളൂ  , പക്ഷെ രാത്രി ശരിക്കുറങ്ങാത്ത കാരണം കണ്ണ് മിഴിയുന്നില്ല ! ഞാൻ നേരെ തലയിണയിലേക്ക് മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു .

സ്വല്പം കഴിഞ്ഞതും മഞ്ജു ഫോണിലുള്ള സംസാരം അവസാനിപ്പിച്ച് എന്റെ അടുത്ത് വന്നിരുന്നു .

“കവി…”
അവൾ പയ്യെ എന്നെ വിളിച്ചു .

“എന്താടി ”
ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .ഉറങ്ങാൻ കിടന്നു കഴിഞ്ഞാൽ പിന്നെ ശല്യം ചെയ്യുന്ന പരിവാടി എനിക്ക് തീരെ ഇഷ്ടമല്ല..

“ഹോ ..എന്തിനാ ഇങ്ങനെ ചാടുന്നെ ”
എണീറ്റ് ദേഷ്യം കണ്ടു അവൾ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു .

“പിന്നെ..എത്ര വട്ടം പറഞ്ഞാലും കവി ..കവി എന്ന് പറഞ്ഞു വന്നോളും ..നിനക്കിപ്പോ എന്താ വേണ്ടേ ?'”
ഞാൻ പെട്ടെന്ന് മലർന്നു കിടന്നാണ് അവളെ നോക്കി ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു .

“ഒന്നും വേണ്ട , നിന്നെ ഒകെ സഹിക്കുന്ന എന്നെ പറഞ്ഞാൽ മതി.. ”
മഞ്ജുസ് പരിഭവത്തോടെ പറഞ്ഞു .

“ആഹ്..അപ്പോഴേക്കും മോന്ത വാടിയല്ലോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025