Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

“ഓ..അത്ര പേടി ആണെങ്കിൽ നീ കുടിക്കണ്ട…ഇങ്ങു തന്നെ..”
അവളുടെ എല്ലാം കഴിഞ്ഞപ്പോ ഉള്ള കോമഡി കേട്ട് ഞാൻ പാത്രം , പിടിച്ചു വാങ്ങാൻ ശ്രമിച്ചു .

“അയ്യോ വേണ്ട..ഞാൻ ചുമ്മാ പറഞ്ഞതാ…”
ഞാൻ കൈ നീട്ടിയത്തുമ്മ അവളെ പാത്രം ഒരു വശത്തേക്ക് നീക്കിപിടിച്ചു ചിരിച്ചു .

“ആഹ്..എന്ന കൂടുതൽ ഡയലോഗ് ഒന്നും വേണ്ട ..കഴിച്ചിട്ട് കിടന്നോ..”
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളുടെ കവിളിൽ തട്ടി .

“അപ്പൊ നീ എങ്ങോട്ടാ ?”
മഞ്ജുസ് സ്പൂൺ കൊണ്ട് കഞ്ഞി ഒന്നിളക്കികൊണ്ട് എന്നെ നോക്കി .

“ഞാൻ എനിക്കുള്ള ഫുഡ് വാങ്ങിയിട്ട് വരാം ..”
ഞാൻ പയ്യെ പോരാഞ്ഞു എഴുനേറ്റു . പിന്നെ മുണ്ടു മടക്കി കുത്തി കാറിന്റെ കീ മേശപ്പുറത്തു നിന്നും എടുത്തു .

“എടാ എളുപ്പം വന്നേക്കണേ ..”
മഞ്ജുസ് ഒരു സ്പൂൺ കഞ്ഞി കോരി കുടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ആഹ് നോക്കട്ടെ ..ഇവിടെ ഇപ്പൊ വന്നിട്ട്  വല്യ കാര്യം ഒന്നുമില്ലല്ലോ ..ഇയാള് ഷെഡിൽ കേറിയില്ലേ ”
ഞാൻ അർഥം വെച്ച് പറഞ്ഞു അവളെ നോക്കി .

“ഹി ഹി …”
എന്റെ മറുപടി കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു . പിന്നെ കഞ്ഞി കുറച്ചൂടെ കോരി കുടിച്ചു .

“ഡാ ..ഇത് കൊള്ളാട്ടോ..”
മഞ്ജുസ് കഞ്ഞി കുടിച്ചുനോക്കി ,എന്നോടായി സൂപ്പർ എന്ന് ആംഗ്യം കാണിച്ചു .

“ആഹ്..വരവ് വെച്ച് ..”
ഞാൻ തിരിച്ചും കൈകൊണ്ട് ത്തള്ളവിരൽ ഉയർത്തി കാണിച്ചു പറഞ്ഞു . പിന്നെ അവളെ നോക്കി ചിരിച്ചു കാണിച്ചു തിരിഞ്ഞു നടന്നു .

പിന്നെ വീണ്ടും പുറത്തൊക്കെ ഒന്ന് പോയി ഫുഡും വാങ്ങി ഞാൻ തിരിച്ചെത്തി . തിരികെ എത്തുമ്പോൾ മഞ്ജുസ് ഉമ്മറത്താണ് . സ്വല്പം ഒന്ന് ഭേദം വെച്ചപ്പോഴേക്കും ഉമ്മറത്ത് ചാര് കസേരയിൽ വന്നു കിടന്നു മൊബൈലും നോക്കി ഇരിപ്പാണ് കക്ഷി .

കാർ ഗസ്റ്റ് റൂമിനു മുൻപിലെ മുറ്റത്തേക്ക് കടന്നു വന്നതൊക്കെ മഞ്ജുസ് കാണുന്നുണ്ടെങ്കിലും വല്യ ശ്രദ്ധ ഒന്നും ഇല്ല . കാർ തുറന്നു ഭകഷണപൊതിയുമായി ഞാൻ പുറത്തിറങ്ങി ഡോർ ലോക് ചെയ്തു .  മുടിയിഴ അഴിച്ചു ഇടം തോളിലൂടെ മാറിലോട്ടിട്ടു അതിൽ പേൻ നുള്ളി വലിക്കുന്ന പോലെ ചെയ്തുകൊണ്ട് മഞ്ജുസ് മൊബൈലിലെ ഡിസ്പ്ളേയിൽ  നോക്കി ഇരിപ്പാണ് .

“നിന്റെ തലവേദന ഒകെ മാറിയോ ?”
മൊബൈലിൽ കണ്ണ് നട്ടു ഇരിക്കുന്ന മഞ്ജുസിനെ നോക്കി ഞാൻ സ്റ്റെപ്പുകൾ കയറവെ , സ്വല്പം ഗൗരവത്തിൽ ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025