Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

എനിക്കൊരു ആവേശം ഇല്ലാത്തതു കണ്ട് മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

“ടൂർ പോകാനൊക്കെ ഇന്ററസ്റ്റ് ഉണ്ട്..പക്ഷെ കൂടെ വരുന്നത് നീയല്ലേ…സോ..”
ഞാൻ അവളെ ചൊറിയാൻ വേണ്ടി പറഞ്ഞു നിർത്തിയതും ഒരുവശം ചെരിഞ്ഞു കിടന്ന എന്റെ ചന്തിയിൽ മഞ്ജുസ് കാലുകൊണ്ട് ഒരു ചവിട്ടു ചവിട്ടി .

“പാ …എന്നെ നീ ഒറ്റയ്ക്ക് പൊക്കോ ഡാ ..”
മഞ്ജുസ് എന്നെ ചവിട്ടികൊണ്ട് പല്ലിറുമ്മി .

“ഹി ഹി..ചൂടാവല്ലേ മോളെ ..വെറുതെ എന്തിനാ നിന്റെ കൂടെ വന്നു സമയം കളയുന്നെ എന്ന് കരുതിയിട്ടാ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“കവി തമാശ കള..”
എന്റെ ചിരി കണ്ടു അവൾ ചൂടായി .

“ഓ…ഓക്കേ ഓക്കേ ..നീ പറഞ്ഞ മതി..നമുക്ക് എപ്പോഴാണെന്ന് വെച്ചാൽ പോകാം ,ക്യാഷ് എന്റെ അല്ലല്ലോ സോ നോ വറീസ് ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“മ്മ്…”
അവൾ ഒന്നമർത്തി മൂളി എന്റെ അടുത്തേക്ക് നീങ്ങി കിടന്നു, അതോടെ ഞാൻ അവളുടെ നേരെ മുഖാമുഖം തിരിഞ്ഞു . തമ്മിൽ ഉരുമ്മി , പരസ്പ്പരം കെട്ടിപിടിച്ചു ചെരിഞ്ഞു കിടന്നു ഞങ്ങൾ മുഖത്തോടു മുഖം നോക്കി .

“ലൈറ്റ് ഓഫ് ചെയ്യുന്നില്ലേ ?”
അവളുടെ ഉറക്കം വന്നു തുടങ്ങിയ മുഖം നോക്കി ഞാൻ പയ്യെ ചോദിച്ചു .

“നീ ഓഫ് ചെയ്യ് ..എനിക്കിനി എഴുന്നേൽക്കാൻ വയ്യ ”
അവൾ എന്റെ ദേഹത്തേക്കിട്ട കൈ പിൻവലിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“അല്ലെങ്കിൽ ഒരു റൌണ്ട് കഴിഞ്ഞിട്ട് ഓഫ് ചെയ്ത പോരെ ?’
ഞാൻ സംശയത്തോടെ അവളെ നോക്കി .

“നീ പറയുന്നത് കേൾക്കേടാ ചെക്കാ ..കൂടുതൽ ശൃംഗരിക്കല്ലേ ”
മഞ്ജുസ് എന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ദേഷ്യപ്പെട്ടു .

“സത്യം പറയാലോ മോളെ നീ ഇങ്ങനെ ദേഷ്യപ്പെട്ടു നിൽക്കുമ്പോ എന്ന ലൂക്കാ , ഇങ്ങനെ ഫയർ ചെയ്തു നിക്കുന്ന ടൈമിൽ നിന്നെ കെട്ടിയിട്ട് പണ്ണണം ”
ഞാൻ അവളുടെ ചുവന്ന മുഖം നോക്കിപുഞ്ചിരിയോടെ പറഞ്ഞു കവിളിൽ തഴുകി .

“‘മ്മ്..നീ കെട്ടാൻ ഇങ്ങു വാ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എഴുനേറ്റു . പിന്നെ അവള് തന്നെ നിലത്തേക്കിറങ്ങി ലൈറ്റ് ഓഫ് ചെയ്തു വന്നു തിരികെ കിടന്നു .പിന്നെ പുതപ്പിട്ടു മൂടി എന്നെ നോക്കി , കാര്യം മനസിലായ ഞാൻ പുതപ്പിനടിയിലേക്ക് ഊളിയിട്ടതും അവൾ ഞങ്ങളെ മൂടി .

ആ പുതപ്പിനടിയിൽ ചുരുണ്ടുകൂടി പരസ്പരം ചുംബിച്ച ശേഷം ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു . പിറ്റേന്നത്തെ ദിവസം കൂടി മഞ്ജുവിന്റെ വീട്ടിൽ താങ്ങി , തിങ്കളാഴ്ച കാലത്തു തന്നെ ഞങ്ങൾ തിരിച്ചിറങ്ങി . അമ്മയോടും അച്ഛനോടും മുത്തശ്ശിയോടുമൊക്കെ യാത്ര പറഞ്ഞു മഞ്ജുസും ഞാനും രണ്ടു കാറുകളിൽ ആയി കയറി രണ്ടു വഴിക്കു പിരിഞ്ഞു . പിന്നെയെല്ലാം പതിവ് പോലെ മുന്നോട്ടു നീങ്ങി . കോയമ്പത്തൂരിലെ ഓഫീസ് തിരക്കുകളിലേക്ക് ഞാനും , കോളേജിലെ തിരക്കിലേക്ക് അവളും ഇഴുകിച്ചേർന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025