Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

“മ്മ്..അതുപോട്ടെ..നീ ഈയാഴ്ച വരുമോ ? ഞാൻ പറഞ്ഞില്ലേ , എന്റെ ഫ്രണ്ട് മീര അവള് തിരിച്ചെത്തിയിട്ടുണ്ട്..നമുക്ക് ഈ വീക്കെൻഡിൽ അവിടേക്ക് പോയാലോ ?”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ എന്നോടായി ചോദിച്ചു .

“ആഹ്..പോകുന്നതിലൊന്നും എതിർപ്പില്ല..പക്ഷെ നിന്റെ തന്തയെ കൂടി വിളിച്ചു പറഞ്ഞേക്ക്..അല്ലെങ്കി ലാസ്‌റ് ടൈമിൽ പുതിയ പണിയും കൊണ്ട് വരും ”
ഞാൻ ചെറുചിരിയോടെ പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .

“ഡാ ഡാ വേണ്ട ട്ടോ , എന്റെ അച്ഛനെ പറയണ്ട , ഇപ്പൊ നീ കുറച്ചു ആക്ടിവായി എന്നൊക്കെ പുള്ളി പറയുന്നുണ്ട്..”
മഞ്ജുസ് സ്വല്പം സന്തോഷത്തോടെ പറഞ്ഞു .

“മ്മ് ..പക്ഷെ എന്റെ അടുത്ത് ഇഞ്ചി കടിച്ച പോലാ സംസാരം ഒക്കെ..നേരിട്ട് കാണുമ്പോ മാത്രം ഒന്ന് ചിരിക്കും”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്..അത് പോട്ടെ ..ഞാൻ പറഞ്ഞ കാര്യം ഓക്കേ അല്ലെ ?’
മഞ്ജുസ് അവസാനമായി ചോദിച്ചു .

“ആഹ്…ഒക്കെ ഇയാള് പറഞ്ഞ പോലെ ..”
ഞാൻ സമ്മതം അറിയിച്ചുകൊണ്ട് പറഞ്ഞു . അതോടെ മഞ്ജുവും ഹാപ്പി ആയി .

വരുന്ന വീക്കെൻഡ് അതോടെ മീരയുടെ ഒപ്പം ആകാമെന്നും തീരുമാനം ആയി . വെള്ളിയാഴ്ച എന്തോ ഹോളിഡേ ആയതുകൊണ്ട് മഞ്ജുസിനു അടുപ്പിച്ചു മൂന്നു ദിവസം കോളേജ് അവധി ആണ് . അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ഉച്ചയോടു കൂടി അവൾ കോയമ്പത്തൂരിലുള്ള ഞങ്ങളുടെ ഓഫീസിൽ എത്തി .

ഒരു പിങ്ക് കളർ ചുരിദാറും വൈറ്റ് പാന്റ്സും ഷാളും അണിഞ്ഞെത്തിയ അവളെ സ്റ്റാഫുകളൊക്കെ ബഹുമാനത്തോടെ സ്വീകരിച്ചു . ഓണർ കൂടി ആണല്ലോ ! അവളെല്ലാവരോടും ചിരിച്ചു സംസാരിച്ച ശേഷം നേരെ എന്റെ ക്യാബിനിലെത്തി .അവൾ വരുന്ന കാര്യം എന്നോട് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് തന്നെ ഒരു സർപ്രൈസ് വിസിറ്റ് ആയിരുന്നു അത് .

“മേ ഐ കം ഇൻ സർ ..”
വാതിൽ തട്ടികൊണ്ട് ഒരു സ്ത്രീ ശബ്ദം കേട്ടപ്പോഴേ അത് മഞ്ജു ആണെന്ന് എനിക്കുറപ്പായിരുന്നു .

“ആഹ്..മഞ്ജു മാഡം ഇങ്ങു പോര്…”
മേശമേലിരുന്ന ലാപ്പിൽ അക്കൗണ്ട്സ് ഡീറ്റെയിൽസ് നോക്കിയിരുന്ന ഞാൻ ചിരിയോടെ പറഞ്ഞതും അവൾ വാതിൽ തുറന്നു അകത്തേക്ക് തലനീട്ടി .
പുഞ്ചിരി തൂകി ,പതിവിലധികം സുന്ദരിയായി മഞ്ജുസ് എന്നെ നോക്കി ആ നിൽപ്പ് നിന്നു .

“എങ്ങനെ മനസിലായി ?”
അവൾ നിഷ്ക്കളങ്കമായി ചോദിച്ചു .

“പിന്നെ എന്നും കേൾക്കുന്ന സൗണ്ട് മനസിലാക്കാൻ വല്യ പ്രയാസം ആണല്ലോ..ഒന്ന് പോടീ ”
ഞാൻ സ്വല്പം ഉറക്കെ പറഞ്ഞതും അവൾ ചുറ്റും നോക്കി . ആരെങ്കിലും കേട്ടാൽ മോശം അല്ലെ. സംഗതി ഭാര്യേം ഭർത്താവും ഒകെ ആണേലും അവളവിടെ മുതലാളിച്ചി ആണ് !

“പതുക്കെ പറയെടാ തെണ്ടി ..ആരേലും ഒക്കെ കേൾക്കും ”
അവൾ ചിരിയോടെ പറഞ്ഞു ക്യാബിൻറെ ഡോർ അടച്ചു എന്റെ നേരെ മുൻപിലെ ചെയറിലേക്കു വന്നിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025