Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

“എടി അതിനു ഇവിടെ ഇല്ലാത്ത അവളെ ഞാൻ എങ്ങനെ കാണിക്കാനാ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഒന്ന് മിണ്ടാണ്ടിരിക്കെടാ ചെക്കാ ….”
ഞാൻ കൊച്ചിന്റെ മുഖത്ത് നോക്കി വീണ്ടും കണ്ണുരുട്ടി.

“ഉവ്വ ഉവ്വ …മഞ്ജു ചേച്ചി ഇപ്പൊ ഉണ്ടാരുന്നേൽ കണ്ണേട്ടന് കണക്കിന് കിട്ടിയേനെ . ആദിയെ കണ്ണുരുട്ടരുതെന്നു എപ്പോഴും പറയുന്നതല്ലേ….”
അഞ്ജു എന്നെ കളിയാക്കി .

“പിന്നെ , ഈ ചെക്കന്റെ വാശി നോക്കിയേ അമ്മയെ കണ്ടാലേ അവനു ഉറക്കം കിട്ടൂ.. പോങ്ങൻ ! അതിനൊക്കെ എന്റെ റോസ് മോളെ കണ്ട് പഠിക്കണം…”
ഞാൻ ചിരിയോടെ പറഞ്ഞു അഞ്ജുവിനെ നോക്കി .

കാര്യം മനസിലായ അവൾ റോസ്‌മോളെ എടുത്തു എന്റെ അടുത്തേക്ക് വന്നു . പിന്നെ അതിനെ എനിക്ക് തന്നേച്ചും ആദിയെ എടുത്തു പിടിച്ചു .

“വാവേ ..അച്ഛന്റെ ചുന്ദരി …”
ഞാൻ റോസിനെ കൊഞ്ചിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . ആ ചുംബനം ഏറ്റുവാങ്ങി അവളെന്നെ നോക്കി കൈകൊട്ടി ചിരിച്ചു .

അപ്പോഴും അഞ്ജുവിന്റെ ഒക്കത്തിരുന്നു ആദി കരയുന്നുണ്ട് !

“ഹോ….എടി നീ അതിനെ കൊണ്ട് പോണുണ്ടോ …അല്ലെങ്കി അവളുടെ ഫോട്ടോ കാണിച്ചു കൊടുക്ക് . അങ്ങനെയെങ്കിലും അതിന്റെ കരച്ചില് നിക്കട്ടെ ..”
ഞാൻ അഞ്ജുവിനെ നോക്കി കണ്ണുരുട്ടി.

അതെല്ലാം കേട്ടും കണ്ടും എന്റെ അമ്മച്ചി ചിരിക്കുന്നുണ്ട് .

അതോടെ അഞ്ജു ഫോൺ എടുത്തു ഗാലറി ഒകെ തുറന്നു മഞ്ജുസിന്റെ ഫോട്ടോസ് ഓരോന്നായി എടുത്തു .പിന്നെ ആദിയെ മടിയിലിരുത്തി മഞ്ജുസിന്റെ ഫോട്ടോസ് അവനെ കാണിച്ചു .

“ദേ നോക്ക് വാവേ ..ഡാ ഡാ ..ദാ നിന്റെ അമ്മ ”
അഞ്ജു ഡിസ്പ്ളേയിലേക്ക് ചൂണ്ടി പറഞ്ഞു .

അതോടെ ചെറുക്കന്റെ നോട്ടം അതിലേക്കായി .മഞ്ജുസിന്റെ മുഖം കണ്ടതും ചെക്കന്റെ കരച്ചില് സ്വിച്ച് ഇട്ടപോലെ നിന്നു .

“മ്മ ..മാ ..അമ്മ ”
അവൻ ഫോട്ടോ നോക്കി എന്തൊക്കെയോ പിറുപിറുത്തു .പിന്നെ ഡിസ്പ്ളേയിൽ ചുംബിച്ചും നക്കിയുമൊക്കെ മഞ്ജുസിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു .

അല്ലേലും അമ്മ എന്ന് വിളിക്കാൻ ആരും പഠിപ്പിക്കണ്ടല്ലോ !

“ഓഹ്…നിന്നു ..”
അഞ്ജുവും ഒരാശ്വാസം പോലെ പറഞ്ഞുചിരിച്ചു .

“എടാ നീ ചുമ്മാ ഇരിക്കാതെ അവളെ വിളിച്ചു നോക്ക് . ഇന്ന് എത്തുമെന്നല്ലേ പറഞ്ഞത് ?”
അമ്മച്ചി എന്നെ പ്രതീക്ഷയോടെ നോക്കി .

“ആഹ് ..”
ഞാൻ ഗൗരവത്തിൽ മൂളി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025