Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

അവൾ പയ്യെ പറഞ്ഞു എന്നെ ഇടം കണ്ണിട്ടു നോക്കി .

“നിന്നോടാരാ അതൊക്കെ കേട്ടോണ്ടിരിക്കാൻ പറഞ്ഞെ ?”
ഞാൻ പെട്ടെന്ന് ചൂടായി റിമോർട്ട് സോഫയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് എഴുനേറ്റു .

“ശെടാ…ഞാൻ അവിടെ വന്നു നോക്കിയൊന്നും ഇല്ല..ഇവിടെ ഇരുന്നോണ്ട് തന്നെ കേട്ടതാ…”
അവൾ എന്റെ ദേഷ്യം കണ്ടു അമ്പരന്നു ആരോടെന്നില്ലാതെ പറഞ്ഞു .

ഇനിയും അവിടെ നിന്നാൽ ശരിയാവില്ലെന്നു കണ്ടു കലിതുള്ളി ഞാൻ ഇറങ്ങി പോയി . പിന്നെ കുറച്ചു വൈകിയാണ് തിരിച്ചെത്തിയത്. ക്ളബ്ബിലും പ്ലൈ ഗ്രൗണ്ടിലുമൊക്കെ ആയി ചുറ്റിത്തിരിഞ്ഞു നേരം കളഞ്ഞു ഒടുക്കം എട്ടുമണി ഒക്കെ ആയിട്ടാണ് വീട്ടിൽ കയറിയത് .

ഞാൻ കയറി ചെല്ലുമ്പോൾ അഞ്ജുവും അമ്മയും ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട്. മഞ്ജുസ് ആ പരിസരത്തെങ്ങുമില്ല .അത് ഞാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു !

ഞാൻ കളിയൊക്കെ കഴിഞ്ഞു വിയർത്തു കുളിച്ചാണ്‌ വരവ് . ചെരിപ്പൊക്കെ ചവിട്ടു പടിയിൽ അഴിച്ചു വെച്ചു ഞാൻ ഉമ്മറത്തേക്ക് കയറി .ഞാൻ വരുന്നത് കണ്ടിരുന്ന മാതാശ്രീ അപ്പോഴേക്കും പൂമുഖത്തേക്കു എത്തി.

“പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ ..”

എന്നാണ് പാട്ടെങ്കിലും എന്റെ കാര്യത്തിൽ അത് അമ്മയാണെന്ന് തോന്നിപോയി . മറ്റേ ശവം ഓരോ നേരത്തു ഓരോ സ്വഭാവം ആണ് . എന്നാലും അവളെൻ മോഹവല്ലി ആണെന്നത് വേറെ കാര്യം !

ഞങ്ങളുടെ വഴക്കിന്റെ കാര്യം ഒക്കെ അമ്മയോട് അഞ്ജു കൊളുത്തികൊടുത്തെന്നു ആ നിൽപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നി . ഒരു അയഞ്ഞ കറുത്ത മാക്സിയാണ് അമ്മയുടെ വേഷം .

ഞാൻ അമ്മയെ ചിരിയോടെ നോക്കിയെങ്കിലും അവരുടെ മുഖത്ത് ഗൗരവം ആയിരുന്നു .

“എന്താടാ നിങ്ങള് തമ്മില് പ്രെശ്നം ?”
ഞാൻ ഉമ്മറത്തേക്ക് കയറിയതും അമ്മ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് തിണ്ണയിലേക്കിരുന്നു .

“എന്ത് പ്രെശ്നം ? ഒന്നും ഇല്ലല്ലോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025