Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം താഴ്ത്തി .

“നീ എനിക്ക് തലവേദന ഉണ്ടാക്കരുത്…എടി നിനക്കിതെന്തിന്റെ കേടാ മഞ്ജുസേ ..ഒന്നെഴുന്നേറ്റു പൊക്കൂടെ അവരൊക്കെ ഞാനെന്തോ ചെയ്തിട്ട നീ ഇങ്ങനെ വന്നു കിടക്കുന്നെ എന്നല്ലേ വിചാരിക്ക്യാ ”
ഞാൻ നിരാശയോടെ പറഞ്ഞു അവളെ നോക്കി .

“അത് സത്യം ആണല്ലോ ”
അവൾ എന്നിട്ടും അയഞ്ഞു തരാൻ ഭാവമില്ലെന്ന പോലെ പുച്ഛത്തോടെ പറഞ്ഞു എന്റെ കൈവിടുവിച്ചു ബെഡിൽ നിന്നും നിരങ്ങി താഴേക്കിറങ്ങി .

“മഞ്ജുസേ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ”
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി ഒന്ന് കണ്ണുരുട്ടി .

“ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അതിനു…”
അവൾ ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ എന്നെ തൊഴുതു കൊണ്ട് പറഞ്ഞു .

“പിന്നെ ഈ കാണിച്ചോണ്ട് നിക്കുന്നതിന്റെ പേരെന്താടി പുല്ലേ ….നിനക്കു എന്നോടല്ലേ ദേഷ്യം ഉള്ളത് .അതെന്റെ അടുത്ത് കാണിച്ച പോരെ ..ബാക്കിയുള്ളോരേ കൊണ്ട് പറയിപ്പിക്കണോ”
ഞാൻ ശബ്ദം താഴ്ത്തി പല്ലിറുമ്മിക്കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .

എന്റെ മട്ടും ഭാവവും കണ്ടു അവൾക്കും ചെറിയ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ട് . പിന്നെ എനിക്ക് ആണേലും ദേഷ്യം വരില്ലേ. കുറെ ആയി സഹിക്കുന്നു .

“ഞാനിപ്പോ എന്താ വേണ്ടേ ? ”
മഞ്ജുസ് ഒടുക്കം സ്വല്പം വിഷമത്തോടെ എന്നെ നോക്കി കണ്ണുനിറച്ചു .

“എന്റെ മഞ്ജുസേ നീ ഇങ്ങനെ ചിണുങ്ങാൻ വേണ്ടി പറഞ്ഞതല്ല …നീ ഒന്ന് താഴേക്ക് പോ .എനിക്ക് ഒരു ചായ വേണം..അമ്മയോട് പറഞ്ഞപ്പോ നിന്നോട് പറയാൻ പറഞ്ഞു ”
ഞാൻ സ്വല്പം ശബ്ദം താഴ്ത്തി ഒന്ന് മയപ്പെടുത്തികൊണ്ട് പറഞ്ഞു .

കേട്ടപാതി കേൾക്കാത്ത പാതി അവൾ ഒന്നും മിണ്ടാതെ മുടിയും പിന്നിൽ കെട്ടിവെച്ചു ഇറങ്ങി പോയി . അപ്പോഴും ദേഷ്യം മാറിയിട്ടില്ലെന്നു തോന്നിപ്പിക്കുന്ന നടപ്പും ഭാവവും .

ഒരുവിധം ആശ്വാസത്തോടെ ഞാൻ കുളിക്കാൻ കയറി . കുളിയൊക്കെ കഴിഞ്ഞു ഒരു ടി-ഷർട്ടും കവിമുണ്ടും അണിഞ്ഞു ഞാൻ പയ്യെ പുറത്തിറങ്ങി .

സ്റ്റെയർ കേസ് ഇറങ്ങി ചെല്ലുമ്പോൾ കാണുന്നത് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന മഞ്ജുസിനെയും അഞ്ജുവിനെയും അമ്മയേം ഒക്കെയാണ് . അതോടെ സ്ഥിതിഗതി ശാന്തമായെന്നു എനിക്ക് തോന്നി .ഞാൻ വരുന്നത് കണ്ട ഉടനെ മഞ്ജുസ് സോഫയിൽ നിന്നും എഴുനേറ്റു അടുക്കളയിലേക്ക് പോയി .

കാര്യം മനസിലായ ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്നിരുന്നു . സ്വല്പം കഴിഞ്ഞതും കട്ടൻ ചായയുമായി മഞ്ജുസ് ഉമ്മറത്തേക്കെത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025