Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

പിറ്റേന്നും അതിന്റെ തുടർച്ച ആയിരുന്നു . തലേന്ന് ചെല്ലാമെന്നായിരുന്നല്ലോ മഞ്ജുവിന്റെ ഫ്രണ്ടിനോട് ഞങ്ങൾ പറഞ്ഞിരുന്നത് . ഞങ്ങളെ കാണാത്ത കാരണം ഞയറഴ്ച രാവിലെ തന്നെ മീര മഞ്ജുവിനെ ഫോണിൽ വിളിച്ചിരുന്നു .

അവൾ എന്തൊക്കെയോ ഒഴിവു കഴിവുകൾ പറഞ്ഞു. പിന്നെ മറ്റൊരു ദിവസം ചെല്ലാമെന്നു വാക്കുനല്കി മീരയെ സമാധാനിപ്പിച്ചു . പിന്നെ ആ കാര്യം എന്റെ അടുത്ത് അവതരിപ്പിക്കാനായി എത്തി . രാവിലെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ കൊണ്ടുവെച്ചത് അമ്മയാണ് . ഇനി അവൾ കൊണ്ടുതന്നാൽ ഞാൻ കഴിക്കാതെ പോയാലോ എന്ന പേടികൊണ്ടു സ്വയം മാറിനിന്നതാണോ എന്തോ .

അത് കഴിച്ചുകൊണ്ടിരിക്കെ അവൾ എന്റെ അടുത്തായി വന്നിരുന്നു , ഒരു ഇളംപച്ച നിറത്തിലുള്ള നൈറ്റിയാണ് വേഷം . അവളെ ശ്രദ്ധിക്കാതെ തന്നെ ഞാൻ പുട്ടും കടല കറിയും കുറേശെ ആയി കഴിച്ചു .

“കവി ..ഞാനൊരു കാര്യം പറഞ്ഞോട്ടെ ?”
അവൾ മടിച്ചു മടിച്ചു ഒടുക്കം ചോദിച്ചു .

അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

“നോക്ക് ..ദേ നോക്ക് ..”
അവൾ എന്റെ അടുത്തിരുന്നു തോണ്ടി വിളിച്ചു .

“പറഞ്ഞോ ..”
ഞാൻ ഗൗരവത്തിൽ മൊഴിഞ്ഞു .

“മീര വിളിച്ചിരുന്നു..അടുത്ത ആഴ്ച ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു..ഞാനെന്താ പറയണ്ടേ ?’
അവൾ ഭവ്യതയോടെ എന്റെ അടുത്തായി തിരക്കി . ആഹാ..എന്റെ മഞ്ജുവിന് ഇങ്ങനെ ഒക്കെ ഭർത്താവിനെ സ്നേഹിക്കാൻ അറിയുമോ എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല .

“ഇഷ്ടമുള്ളത് പറഞ്ഞോ..എന്നോടെന്തിനാ ഇതൊക്കെ ചോദിക്കുന്നെ ..നീ പോവ്വേ , വരുവേ എന്താന്ന് വെച്ച ആയിക്കോ ”
ഞാൻ പയ്യെ പറഞ്ഞു . അമ്മയും അഞ്ജുവും ഒന്നും ഞങ്ങളുടെ പിണക്കം അറിയണ്ട എന്ന് വെച്ചു ശബ്ദം താഴ്ത്തിയാണ് ഞാൻ പറഞ്ഞത്

“നീ എന്താ കവി..ഇങ്ങനെ ..”
എന്റെ സംസാരം കെട്ടു മഞ്ജുസ് ചിണുങ്ങി .

“ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതാ ..രാത്രിയെങ്കിൽ രാത്രി നമുക്ക് പോവാം എന്ന് ..അപ്പൊ വല്യ ജാഡ .സാരി അഴിച്ചിടലും ചോദ്യം ചെയ്യലും അവളുടെ ..”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി. അപ്പോഴേക്കും അഞ്ജു അതിലൂടെ പാസ് ചെയ്തു . അവളെ നോക്കി ചിരിച്ചു കാണിച്ചു ഞങ്ങൾ രണ്ടാളും മുഖത്തോടു മുഖം നോക്കി .

അവൾ കാഴ്ച്ചയിൽ നിന്നു മാഞ്ഞതും വീണ്ടും കീരിയും പാമ്പും ആയി .

“അപ്പൊ കുറ്റം ഒക്കെ എന്റെ മാത്രം ആണോ ?”
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി .

“എന്നൊന്നും ഞാൻ പറഞ്ഞില്ല …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025