Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

എന്റെ മുൻപിലെ തിണ്ണയിൽ ആ കുപ്പി ഗ്ലാസ് സ്വല്പം ഉറക്കെ കൊണ്ട് വെച്ചു അവൾ തിരിഞ്ഞു നടന്നു . അവൾ വെച്ച രീതിക്കു ആ ഗ്ലാസ് പൊട്ടാതിരുന്നത് ഭാഗ്യം . സ്വല്പം തുളുമ്പിയും പോയി !

വേണെങ്കിൽ കുടിച്ചോ എന്ന ഭാവം ആയിരുന്നു അത് കൊണ്ടുവെക്കുമ്പോഴും തിരിഞ്ഞു നടക്കുമ്പോഴും മഞ്ജുവിന് !

ഭാഗ്യത്തിന് അമ്മയും അഞ്ജുവും ഒന്നും അത് കണ്ടില്ല. അവർ ടി.വി യിൽ ശ്റദ്ധിച്ചാണ് ഇരിക്കുന്നത് . മാത്രമല്ല ഞങ്ങൾ ജോയിന്റ് ആയി എന്നാണ് അവർ കരുതിയിരിക്കുന്നത് . ഞാൻ പോയി പ്രെശ്നം പരിഹരിച്ചതുകൊണ്ടാണല്ലോ അവൾ താഴെ വന്നത് ! പക്ഷെ മുകളിൽ നടന്നത് ഞങ്ങൾക്കല്ലേ അറിയൂ !

“എടോ ഇങ്ങു വന്നേ ”
അവളുടെ ആ ദേഷ്യപ്പെട്ടുള്ള പോക്ക് കണ്ടു ഞാൻ പയ്യെ വിളിച്ചു .

അമ്മയും അഞ്ജുവും ശ്രദ്ധിക്കും എന്ന് പേടിച്ചിട്ടോ എന്തോ കക്ഷി പെട്ടെന്ന് നിന്നു . പിന്നെ പയ്യെ തിരിഞ്ഞു വീണ്ടും എന്റെ അടുത്തേക്കായി വന്നു .

“എന്താ പ്രെശ്നം ?”
എന്റെ അടുത്തേക്കായി വന്ന അവളെ പിടിച്ച്‌ തിണ്ണയിലേക്കിരുത്തി ഞാൻ അവസാന ശ്രമം എന്ന നിലക്ക് വളരെ മാന്യമായി ചോദിച്ചു .

“എന്ത് പ്രെശ്നം ..?”
മഞ്ജു ചിരി അഭിനയിച്ചുകൊണ്ട് തിരക്കി .

“ഒന്നുമില്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഇല്ല…”
അവൾ ഗൗരവത്തിൽ പറഞ്ഞു

“പിന്നെ നിന്റെ മോന്ത എന്താ കടന്നല് കുത്തിയ പോലെ ”
അകത്തുള്ളവർ കേൾക്കാതിരിക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അവളുടെ കൈത്തലം പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു .

അതിനു മറുപടി പറയാതെ അവൾ മുഖം തിരിച്ചു .

“ഡീ …”
ഞാൻ പയ്യെ വിളിച്ചു .

“എന്താടാ പന്നി..കുറെ നേരം ആയല്ലോ നീ ..”
എന്റെ അധികാര സ്വരം കേട്ട് ദേഷ്യം പിടിച്ചെന്നോണം മഞ്ജുസ് പല്ലിറുമ്മി എന്നെ നോക്കി .അതിൽ ഞാനൊന്നു ഞെട്ടിയെന്നത് വാസ്തവം ആണ് ! അവൾക്കു എന്നെ പേടി ഉണ്ടായിട്ടൊന്നുമല്ല..ഞാൻ ഭർത്താവു ആയിപോയതിന്റെ ബഹുമാനം കൊണ്ടാണ് താഴ്ന്നു തരുന്നത് എന്നെനിക് തോന്നി .

“നീ പിന്നെന്തൊന്ന ഈ ഉദ്ദേശിക്കുന്നെ ? എടി പ്ലീസ് ..ഞാൻ വേണേൽ നിന്റെ കാലുപിടിക്കാം ..പറ്റിപ്പോയി ..അതിനു നീ ഇങ്ങനെ തിളച്ചിട്ടെന്താ ..”
ഞാൻ വിഷമത്തോടെ പറഞ്ഞു അവളെ നോക്കി നിന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025